''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..Make Money Online Click Here

''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

മാതാപിതാക്കളെ വിധി കവര്‍ന്നു ആ​ദി​ത്യ​യും അ​ഭി​ന​യ​യും അ​നാ​ഥ​രാ​യി സഹായിക്കാം എന്ന് പറഞ്ഞു പറ്റിച്ച പത്തനാപുരം എം.എല്‍.എക്ക് നാട്ടുകാരുടെ വിമര്‍ശനം


പ​ത്ത​നാ​പു​രം:അകാലത്തില്‍ മാതാപിതാക്കളെ വിധി കവര്‍ന്നതില്‍ പകച്ചു കരച്ചിലോടെ നില്‍ക്കുന്ന  ആ​ദി​ത്യയോട്​ ചേച്ചി എന്തിനാണ് കരയുന്നത് എന്നറിയാതെ "ചേച്ചി എന്തിനാ കരയുന്നത്" എന്ന് ചോദിച്ചു അ​ഭി​ന​യ​യും നാലാം ക്ലാസില്‍ പ​ഠി​ക്കുന്ന കുഞ്ഞിനു മരണത്തിന്റെ വേര്‍പാട് അറിയില്ലല്ലോ? കുട്ടിയുടെ ചോദ്യം ഏവരുടെയും കണ്ണുകള്‍ നനയിക്കുന്നതായിരുന്നു.
അച്ഛന്‍ സു​നി​ല്‍​കു​മാ​റിന്റെ ദുരൂഹമരണത്തിന്റെ ദുഖത്തില്‍ നിന്നും കര കയറും മുമ്പേ വിധിയുടെ മറ്റൊരു പ്രഹരം ആയി തോ​ട്ടി​ല്‍ തു​ണി അ​ല​ക്കു​ന്ന​തി​നി​ടെ അ​പ​സ്‌​മാ​രം ബാ​ധ ക​ലാ​കു​മാ​രി​യുടെ ജീവന്‍ കവര്‍ന്നു.
ഏ​ഴു​മാ​സം മുമ്പാ​ണ്‌ സ​മീ​പ​ത്തെ പാ​റ​മ​ട​യി​ല്‍​ വീ​ണ്‌ കുട്ടികളുടെ അച്ഛന്‍ സു​നി​ല്‍​കു​മാ​ര്‍ ദുരൂഹ സാഹചര്യത്തില്‍ മ​രി​ച്ച​ത്‌. ക​ലാ​കു​മാ​രി​യും കൂടി മ​രി​ച്ച​തോ​ടെ ഇ​വ​രു​ടെ മ​ക്ക​ളാ​യ ആ​ദി​ത്യ​യും അ​ഭി​ന​യ​യും തികച്ചും അ​നാ​ഥ​രാ​യി.
ആ​ദി​ത്യ ച​ക്കു​വ​ര​യ്ക്ക​ല്‍ സ്കൂ​ളി​ല്‍ പ​ത്താം ക്ലാ​സി​ലും അ​ഭി​ന​യ നാ​ലി​ലു​മാ​ണ് പ​ഠി​ക്കു​ന്ന​ത്.ഈ കുടുംബത്തിന്റെ ജീവിതം വളരെ കഷ്ടം നിറഞ്ഞതായിരുന്നു.കൊടും ദാരിദ്ര്യത്തില്‍ കഴിഞ്ഞിരുന്ന ഈ കുടുംബത്തിന് കയറിക്കിടക്കാന്‍ മങ്കട്ടയും പ്ലാസ്റ്റിക്‌ ഷീറ്റുകളും കൊണ്ട് മറച്ച ഒരു കുടില്‍ മാത്രം.
സര്‍ക്കാര്‍ വിവിധ പദ്ധതികളില്‍ ഉള്‍പ്പെടുത്തി വീടുകള്‍ നല്‍കുമ്പോള്‍ അര്‍ഹത ഉണ്ടായിട്ടും ഈ പാവപ്പെട്ട കുടുംബം തഴയപ്പെട്ടു.പ്രാദേശിക ഭരണകൂടങ്ങളോ രാഷ്ട്രീയ പ്രവര്‍ത്തകരോ ഇവരുടെ ദുരിതം കണ്ടില്ല. അല്ലെങ്കില്‍ കണ്ടതായി ഭാവിച്ചില്ല.ഏഴു മാസങ്ങള്‍ക്ക്‌ മുമ്പ്‌ ചക്കുവരക്കല്‍ സ്കൂളില്‍ നടന്ന ഒരു പൊതുപരിപാടിയില്‍ പങ്കെടുത്ത പത്തനാപുരം എം.എല്‍.എയോട് കലാകുമാരിയും മക്കളും വീടിന്റെ ആവശ്യവുമായി ചെന്നിരുന്നു.രണ്ടു കുട്ടികളെയും ചേര്‍ത്തു പിടിച്ചു വീട് നല്‍കാം എന്ന് പറഞ്ഞ പത്തനാപുരം എം.എല്‍.എ.
പിന്നീട് അതില്‍ രാഷ്ട്രീയം കണ്ട എം.എല്‍.എ ബി.ജെ.പിക്കാര്‍ വീട് വെച്ച് തരും ഞാന്‍ അതില്‍ ഇടപെടില്ല എന്ന് പറഞ്ഞു കലാകുമാരിയെ ഒഴിവാക്കുകയായിരുന്നു എന്ന് നാട്ടുകാര്‍ ആരോപിക്കുന്നു.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.