''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..



Make Money Online Click Here

''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

മഴ കനത്തു തെന്മല പരപ്പാര്‍ അണക്കെട്ട് തുറന്നു


തെന്മല: കനത്ത മഴയില്‍ തെന്മല പരപ്പാര്‍ അണക്കെട്ടിലെ ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്നതിനാല്‍ മൂന്ന് ഷട്ടറുകളും തുറന്ന് വെള്ളം കല്ലടയാറ്റിലേക്ക് ഒഴുക്കിത്തുടങ്ങി. ജലനിരപ്പ് 114.50 മീറ്ററായി ഉയര്‍ന്നതിനെ തുടര്‍ന്നാണ് ഇന്നലെ രാവിലെ 11ന് ഷട്ടറുകള്‍ അഞ്ച് സെന്റിമീറ്റര്‍ തുറന്നത്. എന്നാല്‍ നീരൊഴുക്ക് തുടരുന്നതിനാല്‍ ഉച്ചയ്ക്ക് 2 മണിയോടെ ഡാമിലെ ജലനിരപ്പ് 114.60 മീറ്ററായി ഉയര്‍ന്നു. ഇതോടെ മൂന്ന് ഷട്ടറുകളും പത്ത് സെന്റിമീറ്റര്‍ ഉയര്‍ത്തി. വൈകിട്ട് 3ന് ജലനിരപ്പ് 114.66 മീറ്ററായതോടെ ഷട്ടറുകള്‍ 15 സെന്റിമീറ്ററും വൈകിട്ട് 5മണിയോടെ 20 മീറ്ററും ഉയര്‍ത്തി.
ഡാമിന്റെ വൃഷ്ടിപ്രദേശത്ത് കനത്ത മഴ തുടരുന്നതാണ് നീരൊഴുക്ക് വര്‍ദ്ധിക്കാന്‍ കാരണം. മന്ത്രി കെ. രാജു പദ്ധതി പ്രദേശം സന്ദര്‍ശിച്ച്‌ സ്ഥിതിഗതികള്‍ വിലയിരുത്തി. കല്ലടയാറ്റിലൂടെ ജലമൊഴുക്കി വിടുന്നത് സംബന്ധിച്ച്‌ മന്ത്രി ഉദ്യോഗസ്ഥര്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം നല്‍കി. മൂന്നാഴ്ചയായി പദ്ധതി പ്രദേശത്ത് കനത്ത മഴയാണ് തുടരുന്നത്.ദിവസവും ജലനിരപ്പ് ഉയരുന്ന അണക്കെട്ടില്‍ 24 മണിക്കൂറും നിരീക്ഷണത്തിനായി പ്രത്യേകം ഉദ്യോഗസ്ഥരെയും നിയമിച്ചു.
115.82 മീറ്റര്‍ സംഭരണ ശേഷിയുളള അണക്കെട്ടില്‍ കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ ആദ്യമായാണ് ഇത്രയും ജലനിരപ്പ് രേഖപ്പെടുത്തുന്നത്. ജലനിരപ്പ് വീണ്ടും ഉയരുന്നതിനാല്‍ ഷട്ടറുകള്‍ വീണ്ടും നേരിയ തോതില്‍ ഉയര്‍ത്തേണ്ടി വരുമെന്ന് കെ.ഐ.പി അസി.എക്സിക്യൂട്ടീവ് എന്‍ജിനിയര്‍ ഓമനക്കുട്ടന്‍ അറിയിച്ചു. അണക്കെട്ടിന്റെ പോഷകനദികളായ ശെന്തുരുണി, കഴുതുരുട്ടി, കുളത്തൂപ്പുഴ എന്നിവയെല്ലാം നിറഞ്ഞൊഴുകുകയാണ്.അണക്കെട്ട് നിറഞ്ഞതോടെ പദ്ധതി പ്രദേശത്ത് നിന്നുളള വൈദ്യുതി ഉല്‍പ്പാദനവും പൂര്‍ണതോതിലാക്കി.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.