''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..Make Money Online Click Here

''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

പത്തനാപുരത്ത് നിരോധനാജ്ഞ ലംഘിച്ച്‌ ബാങ്കിന്റെ പരിപാടി; പൊലീസ് കേസെടുത്തു


പത്തനാപുരം ; നിരോധനാജ്ഞ ലംഘിച്ച്‌ പത്തനാപുരം സര്‍വീസ് സഹകരണ ബാങ്ക് പൊതുപരിപാടി നടത്തിയത് വിവാദമായി. വ്യാഴാഴ്ച വൈകിട്ട് 5 മണിക്കായിരുന്നു ബാങ്കിന്റെ നേതൃത്വത്തില്‍ മികവ് പരിപാടി നടത്തിയത്.
രാഷ്ട്രീയ സംഘര്‍ഷത്തെ തുടര്‍ന്ന് കൊട്ടാരക്കര, പുത്തൂര്‍,​ ശാസ്താംകോട്ട,കുണ്ടറ,ശൂരനാട്, ഈസ്റ്റ് കല്ലട, പത്തനാപുരം പൊലീസ് സ്റ്റേഷന്‍ പരിധികളില്‍ നിരോധനാജ്ഞ നിലനില്‍ക്കുകയാണ്. എസ്.ഡി.പി .ഐ .സി .പി .എം സംഘര്‍ഷം നിലനില്‍ക്കുന്ന മേഖലയാണിത്. പ്രകടനങ്ങള്‍, പൊതുയോഗം, ജാഥകള്‍ എന്നിവ നടത്തരുതെന്നും ജനങ്ങള്‍ കൂട്ടംകൂടാന്‍ പാടില്ലെന്നുമായിരുന്നു നിര്‍ദ്ദേശം.
ഇതുമൂലം പരിപാടി മാറ്റിവയ്ക്കണമെന്ന് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ എം. അന്‍വര്‍ ബാങ്ക് സെക്രട്ടറിക്ക് കത്ത് നല്‍കിയിരുന്നെങ്കിലും ഇത് അവഗണിച്ച്‌ പരിപാടി നടത്തുകയായിരുന്നു. ചെങ്ങന്നൂര്‍ എം.എല്‍.എ സജി ചെറിയാനായിരുന്നു ഉദ്ഘാടകന്‍. അനുമതിയില്ലാതെയാണ് ഉച്ചഭാഷിണിയും പ്രവര്‍ത്തിപ്പിച്ചത് .
സി.പി.എം മുന്‍ ജില്ലാ സെക്രട്ടറി അടക്കമുളളവര്‍ പരിപാടിയില്‍ പങ്കെടുത്തു. നിരോധനാജ്ഞ ലംഘിച്ചതിന് അന്‍പതോളം പേര്‍ക്കെതിരെ കേസെടുത്തതായി പത്തനാപുരം പൊലീസ് അറിയിച്ചു.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.