
പത്തനാപുരം: പിറവന്തൂര്‍ ഗ്രാമപഞ്ചായത്തില്‍ സിപിഎമ്മിലെ ലതാ സോമരാജന് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു.
11 വോട്ടുകള്‍ നേടിയാണ് ലതാ സോമരാജന് വിജയിച്ചത്. എതിരെ മല്‍സരിച്ച കോണ്‍ഗ്രസിലെ ഷേര്‍ളി ഗോപിനാഥിന് എട്ട് വോട്ട് ലഭിച്ചു. രണ്ട് ബിജെപി അംഗങ്ങള്‍ തെരഞ്ഞെടുപ്പില്‍ നിന്നും വിട്ടുനിന്നു.രണ്ട് തവണയായി ചാച്ചിപ്പുന്ന വാര്‍ഡിനെ പ്രതിനിധീകരിക്കുന്ന ലതാ സോമരാജനായിരുന്നു മുന്‍ഗണനയെങ്കിലും അവസാന നിമിഷം ലതയ്ക്ക് പകരം സിപിഎമ്മിലെ പുന്നല വാര്‍ഡ് മെമ്പര്‍ അമ്പിളി രാജീവിനെ ഏരിയാ നേതൃത്വം നിര്‍ദേശിച്ചു.
ഏറെ ചര്‍ച്ചകള്‍ക്കൊടുവില്‍ ലതാ സോമരാജനെ പ്രസിഡന്റ് സ്ഥാനാര്‍ഥിയായി തീരുമാനിക്കുകയായിരുന്നു. ഇതേ തുടര്‍ന്ന് ഇപ്പോഴും സിപിഎമ്മിനുളളില്‍ ഭിന്നത നിലനില്‍ക്കുന്നുണ്ട്.
സുധാവസന്തനെ പ്രസിഡന്റ് ആക്കാനും സിപിഎം പിറവന്തൂര്‍ ലോക്കല്‍ കമ്മിറ്റിയിലെ ഒരുവിഭാഗം ചരടുവലികള്‍ നടത്തിയിരുന്നു.
രണ്ടര വര്‍ഷം പൂര്‍ത്തിയാക്കിയ സിപിഐയിലെ പി.എസ് ശശികല രാജി വച്ച ഒഴിവിലേക്കാണ് പുതിയ തെരഞ്ഞെടുപ്പ് നടന്നത്. മുന്നണി ധാരണ പ്രകാരമാണ് പി.എസ്.ശശികല രാജി വച്ചത്. രണ്ടര വര്‍ഷം സിപിഐയ്ക്കും തുടര്‍ന്ന് സിപിഎമ്മിനുമാണ് ഭരണം. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ രണ്ട് ബിജെപി അംഗങ്ങള്‍ വിജയിച്ചത് ഇരു പാര്‍ട്ടികളെയും പ്രതിസന്ധിയിലാക്കിയിരുന്നു. തുടര്‍ന്ന് സ്വതന്ത്രനെ കൂടി കൂട്ടുപിടിച്ചാണ് ഇടതു മുന്നണി ഭരണം ഉറപ്പിച്ചത്. നിലവില്‍ സിപിഎമ്മിന് അഞ്ച്, സിപിഐയ്ക്ക് മൂന്ന് കേരള കോണ്‍ഗ്രസ് ബി രണ്ട്, ബിജെപി ഒന്ന് എന്നിങ്ങനെയാണ് കക്ഷിനില.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ