''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..Make Money Online Click Here

''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

പുനലൂരിന്റെ ശീതളപാനീയം ആയ 'ജ്യോതി മാംഗോ' പുനര്‍ജനിക്കുന്നു


പുനലൂര്‍ ‍: പുനലൂരിലെ ഏറെ ജനപ്രീതി ഉണ്ടായിരുന്ന, സര്‍ക്കാരിന്റെ ശീതളപാനീയമായ 'ജ്യോതി മാംഗോ' വീണ്ടും വിപണി പിടിക്കാനെത്തുന്നു. ആറുമാസം കഴിഞ്ഞാല്‍ പഴയ പ്രതാപത്തോടെ ജ്യൂസ് വിപണിയിലെത്തിക്കാനാണ് തീരുമാനം. ഇതിന്റെ ഭാഗമായി ജ്യൂസ് ഉത്‌പാദിപ്പിക്കുന്ന, പുനലൂരിലെ ആഗ്രോ ഫ്രൂട്ട്‌സ് ഫാക്ടറി പരമാവധി നിര്‍മാണശേഷിയില്‍ ആറുമാസത്തിനുള്ളില്‍ പുനരുജ്ജീവിപ്പിക്കും.
കൃഷിമന്ത്രി വി.എസ്.സുനില്‍കുമാര്‍, സ്ഥലം എം.എല്‍.എ.യായ മന്ത്രി കെ.രാജു എന്നിവരുടെ നേതൃത്വത്തില്‍ തിങ്കളാഴ്ച ഫാക്ടറിയില്‍ നടന്ന ചര്‍ച്ചയിലാണ് ഈ തീരുമാനമെടുത്തത്‌. കൃഷിവകുപ്പിന്റെ കീഴിലുള്ള ആഗ്രോ ഇന്‍ഡസ്ട്രീസ് കോര്‍പ്പറേഷന്റെ ഉപയൂണിറ്റായ ഫാക്ടറി പുനരുജ്ജീവിപ്പിക്കുന്ന ചുമതലകള്‍ക്കായി നാലംഗ ഉപസമിതിയെ ചുമതലപ്പെടുത്തി.
ഡിവിഷണല്‍ എന്‍ജിനീയര്‍മാരായ ബി.സുനില്‍, എസ്.സജീവ്, അസിസ്റ്റന്റ് എന്‍ജിനീയര്‍ ആര്‍.അജീഷ്, ഫാക്ടറിയില്‍ മാനേജരുടെ ചുമതല വഹിക്കുന്ന ജസ്സി ടി.ഫിലിപ്പ് എന്നിവരാണ് അംഗങ്ങള്‍. പള്‍പ്പ് നിര്‍മാണ യൂണിറ്റും ആഗ്രോ പാര്‍ക്കും ആരംഭിക്കുന്നതടക്കമുള്ള നടപടികളിലൂടെയാണ് ഫാക്ടറി പുനരുജ്ജീവിപ്പിക്കുന്നത്.
ഫാക്ടറിയില്‍ ഒന്നരപ്പതിറ്റാണ്ടിലധികമായി ഒഴിഞ്ഞുകിടക്കുന്ന ജനറല്‍ മാനേജര്‍, പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ് തസ്തികകളിലേക്ക്‌ കരാര്‍ അടിസ്ഥാനത്തില്‍ ആളെ നിയമിക്കും. ജീവനക്കാരുടെ ശമ്ബളം പരിഷ്കരിക്കുന്നതിനുള്ള നടപടി കൈക്കൊള്ളും. ഇതിനുള്ള ശുപാര്‍ശ അംഗീകരിക്കാന്‍ 25-ന് കോര്‍പ്പറേഷന്റെ ഡയറക്ടര്‍ ബോര്‍ഡ് യോഗം ചേരും.
ദിവസവേതനക്കാരുടെ ശമ്ബളം 300-ല്‍നിന്ന്‌ 450-രൂപയാക്കും. പിരിഞ്ഞുപോയവരുടെ ആനുകൂല്യം നല്‍കുന്ന നടപടികള്‍ ഈ മാസം പൂര്‍ത്തിയാവും. കോര്‍പ്പറേഷന്റെ പുനലൂരിലെ ഇന്‍സ്റ്റിറ്റ്യൂട്ടില്‍നിന്ന്‌ പഠിച്ചിറങ്ങിയ കുട്ടികളെ ഇവിടെ ട്രെയിനികളായി നിയമിക്കും. കോര്‍പ്പറേഷന്‍ വളപ്പില്‍ സൂക്ഷിച്ചിട്ടുള്ള മെതിയന്ത്രങ്ങള്‍ ഉള്‍പ്പടെയുള്ള കാര്‍ഷിക യന്ത്രങ്ങളുടെ അറ്റകുറ്റപ്പണിക്ക്‌ ഇവരുടെ സേവനം ലഭ്യമാക്കുമെന്ന്‌ മന്ത്രി പറഞ്ഞു.
കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ സുള്‍ഫിക്കര്‍ മയൂരി, ഡയറക്ടര്‍ ബോര്‍ഡ് അംഗമായ മുന്‍ എം.എല്‍.എ. കെ.അജിത്, മാനേജിങ് ഡയറക്ടര്‍ പി.സുരേഷ്ബാബു, മന്ത്രി കെ.രാജുവിന്റെ പ്രതിനിധിയായ സി.അജയപ്രസാദ് തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.
പേപ്പര്‍മില്ലിന്റെയും ട്രാവന്‍കൂര്‍ പ്ലൈവുഡ് ഫാക്ടറിയുടെയും പേരില്‍ അറിയപ്പെടുന്ന പുനലൂരിന്റെ മണ്ണില്‍ 1982-ലാണ് ഈ ചെറുഫാക്ടറി സ്ഥാപിതമായത്. കിഴക്കന്‍ മേഖലയില്‍ സമൃദ്ധമായി ലഭിച്ചിരുന്ന മാങ്ങയും കൈതച്ചക്കയുംകൊണ്ട് ഇവിടെ ഉത്‌പാദിപ്പിച്ച ശീതളപാനീയങ്ങള്‍ ചുരുങ്ങിയകാലങ്ങള്‍ക്കുള്ളില്‍ ജനങ്ങളുടെ ഇഷ്ടവിഭവമായി.
'ജ്യോതി'യെന്ന പേരില്‍ പുറത്തിറക്കിയ ഈ ഉത്‌പന്നങ്ങള്‍ വില്‍ക്കാന്‍ വ്യാപാരികളും മത്സരിച്ചു. ഇളമ്പലിനടുത്ത് ഏഴേക്കര്‍ ഭൂമിയില്‍ സ്ഥാപിച്ച ഫാക്ടറി, ആഗ്രോ ഇന്‍ഡസ്ട്രീസ് കോര്‍പ്പറേഷന്റെ കീഴിലുള്ള ഏക പഴസംസ്കരണശാലയാണ്. കാലക്രമേണ ഫാക്ടറിയുടെ പ്രവര്‍ത്തനം മന്ദീഭവിച്ചു.
2004-ല്‍ ജീവനക്കാരുടെ പണിമുടക്കിനെത്തുടര്‍ന്ന് പ്രവര്‍ത്തനം പൂര്‍ണമായും നിലച്ചു. 2010-ലാണ് ഫാക്ടറി വീണ്ടും പ്രവര്‍ത്തനം തുടങ്ങിയത്. പ്രതിദിനം 6000 ലിറ്റര്‍ ഉത്‌പാദനശേഷിയുള്ള പ്ലാന്റാണ് ഫാക്ടറിയിലുള്ളത്. ഇപ്പോള്‍ ശരാശരി 1000 ലിറ്റര്‍ മാത്രമേ ഉത്‌പാദനം നടക്കുന്നുള്ളൂ.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.