''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..Make Money Online Click Here

''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

പുനലൂര്‍ റെയില്‍വേ അടിപ്പാത: പുറമ്പോക്കിലെ താമസക്കാരെ കുടിയൊഴിപ്പിക്കും


പുനലൂര്‍: പുനലൂര്‍ -കാര്യറ റോഡിന് സമാന്തരമായി പണി പൂര്‍ത്തിയാക്കിയ അടിപ്പാതയോട് ചേര്‍ന്ന് അപ്രോച്ച്‌ റോഡ് പണി ആരംഭിക്കുന്നതിന്റെ ഭാഗമായി റോഡ് പുറമ്ബോക്കില്‍ താമസിക്കുന്നവരെ കുടിയൊഴിപ്പിക്കും. എല്‍.ആര്‍.ഡെപ്യൂട്ടി കളക്ടര്‍ ഉഷയുടെ നേതൃത്വത്തില്‍ റവന്യു ഉദ്യോഗസ്ഥര്‍ കഴിഞ്ഞ ദിവസം സ്ഥലം സന്ദര്‍ശിച്ചു. കുടിയൊഴിപ്പിക്കുന്നത് സംബന്ധിച്ച്‌ പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. മൂന്ന് വര്‍ഷം മുമ്ബ് റെയില്‍വേയുടെ നിയന്ത്രണത്തിലാണ് അടിപ്പാത പണിതത്. എന്നാല്‍ അടിപ്പാതോയോട് ചേര്‍‌ന്ന് അപ്രോച്ച്‌ റോഡ് പണിക്കാവശ്യമായ ഭൂമി ഏറ്റെടുക്കുന്നതിലും പുറമ്ബോക്ക് ഭൂമിയിലെ കച്ചവടക്കാരെയും മറ്റും ഒഴിപ്പിക്കാനും അധികൃതര്‍ക്ക് കഴിഞ്ഞിരുന്നില്ല. അടിപ്പാതയോട് ചേര്‍ന്ന സ്ഥലത്ത് നിരവധി തവണ ജില്ലാ കളക്ടര്‍ എത്തി പരിശോധനകള്‍ നടത്തിയിരുന്നു. സര്‍ക്കാര്‍ നിശ്ചയിച്ചതിലും കൂടുതല്‍ തുക ഭൂ ഉടമകള്‍ ആവശ്യപ്പെട്ടത് മൂലമാണ് ഭൂമി ഏറ്റെടുക്കല്‍ അനന്തമായി നീണ്ടുപോയതെന്ന് അധികൃതര്‍ പറഞ്ഞു. എന്നാല്‍ ഇപ്പോള്‍ കേന്ദ്ര നിയമം ഉപയോഗിച്ച്‌ ഭൂമി ഏറ്റെടുക്കുന്ന നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ട് പോകുന്നതിന്‍െറ ഭാഗമായാണ് ഡെപ്യൂട്ടി കളക്ടറുടെ സന്ദര്‍ശനം. പുനലൂര്‍ വില്ലേജ് ഓഫീസര്‍ സന്തോഷ്.ജി.നാഥ്, പുനലൂര്‍ താലൂക്ക് ഓഫീസിലെ ഡെപ്യൂട്ടി തഹസീല്‍ദാര്‍ സന്തോഷ്, ഷാജഹാന്‍ തുടങ്ങിയവരും ഡെപ്യൂട്ടി കളക്ടര്‍ക്കൊപ്പം ഉണ്ടായിരുന്നു.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.