''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..Make Money Online Click Here

''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

കെ.എസ്.ആര്‍.ടി.സി പുനലൂര്‍ കൂട്ടായ്മയുടെ ശ്രമം വിജയം കണ്ടു പുനലൂര്‍ - സുല്‍ത്താന്‍ബത്തേരി സൂപ്പര്‍ ഫാസ്റ്റ് നാളെ മുതല്‍


പുനലൂര്‍: പുനലൂരില്‍ നിന്ന് സുല്‍ത്താന്‍ബത്തേരിക്ക് അനുവദിച്ച കെ.എസ്.ആര്‍.ടി.സി സൂപ്പര്‍ ഫാസ്റ്റ് പാസഞ്ചര്‍ ബസ് തിങ്കളാഴ്ച സര്‍വിസ് തുടങ്ങും. സുല്‍ത്താന്‍ ബത്തേരിയില്‍ നിന്ന് തൊടുപുഴക്കുണ്ടായിരുന്ന സര്‍വിസ് പുനലൂരിലേക്ക് നീട്ടുകയായിരുന്നു.
കെ.എസ്.ആര്‍.ടി.സി ബോർഡ് മെമ്പർ (വയനാട്) ശിവരാമന്റെ ഇടപെടലിൽ ആണ് സർവീസ് അനുവദിച്ചത്.സുൽത്താൻ ബത്തേരി കെ.എസ്.ആര്‍.ടി.സി ഡിപ്പോയിൽ നിന്നും പുനലൂർ സൂപ്പർഫാസ്റ്റ് സർവീസ് അനുവദിച്ചു. നിലവിൽ രാവിലെ സുൽത്താൻ ബത്തേരിയിൽ നിന്നും തൊടുപുഴ വരെ വരുന്ന സർവിസ് ആണ് പുനലൂർ വരെ നീട്ടിയത്. ദീർഘ നാളത്തെ കാത്തിരിപ്പിനൊടുവിലാണ് കിഴക്കൻ മേഖലയിലേക്കു മലബാറിൽ നിന്നും കെ.എസ്.ആര്‍.ടി.സി സർവിസ് ആരംഭിക്കുന്നത്. കെ.എസ്.ആര്‍.ടി.സിയുടെ ബോർഡ് മെമ്പർ ശ്രീ ശിവരാമനാണ് ഈ സർവീസിന് വേണ്ടി പരിശ്രമിച്ചത്. പുനലൂരിൽ നിന്നും ദീർഘദൂര സർവീസുകൾ ആരംഭിക്കണ മെന്നുള്ളത് ദീർഘ നാളത്തെ ആവശ്യമായിരുന്നു  KSRTC PUNALUR - PLRഎന്ന ഫേസ്ബുക്ക്  കൂട്ടായ്‌മ TEAM KSRTC SULTHAN BATHERY എന്ന ഫേസ്ബുക്ക്  കൂട്ടായ്മയുമായി ബന്ധപ്പെടുകയും അതുവഴി ബോർഡ് മെമ്പറിന് വിവരങ്ങൾ കൈമാറുകയും ഉടൻ തന്നെ അദ്ദേഹം അനുഭാവപൂർവം നടപടി സ്വീകരിക്കുകയും ചെയ്തു. കെ.എസ്.ആര്‍.ടി.സി യാത്രക്കാരുടെ കൂട്ടായ്മകൾ പ്രത്യേകം നന്ദി ബോർഡ് മെമ്പർ ശ്രീ ശിവരാമന് അറിയിക്കുകയും ചെയ്തു.
രാവിലെ 6.45 ബത്തേരിയിൽ നിന്നും പുറപ്പെട്ടു കോഴിക്കോട്, തൃശ്ശൂർ,മുവാറ്റുപുഴ, തൊടുപുഴ, മുട്ടം, ഈരാറ്റുപേട്ട, കാഞ്ഞിരപ്പള്ളി, അമൽജ്യോതി കോളേജ്,എരുമേലി, റാന്നി,പത്തനംതിട്ട, പത്തനാപുരം വഴി രാത്രി 7.45 നു പുനലൂരിൽ എത്തിച്ചേരും.
തിരികെ പുനലൂരിൽ നിന്നും വെളുപ്പിനെ 4.15 നു പുറപ്പെട്ടു വൈകിട്ട് 5.45 നു ബത്തേരിയിൽ എത്തിച്ചേരും. ശനിയാഴ്ച വൈകുന്നേരം 4 മണിക്ക് ബോർഡ് മെമ്പർ ശ്രീ ശിവരാമൻ സർവിസ് ഉൽഘാടനം ചെയ്യും. ആദ്യ സർവിസ് പിറ്റേന്നു ഞായർ രാവിലെ ബത്തേരിയിൽ നിന്നു പുനലൂരിലേക്കും തിങ്കളാഴ്ച്ച രാവിലെ പുനലൂരിൽ നിന്നു ബത്തേരിയിലേക്കും സർവിസ് നടത്തും.
പുലര്‍ച്ചെ 4.15ന് പുനലൂരില്‍ നിന്ന് പുറപ്പെട്ട് പത്തനാപുരം, കോന്നി, റാന്നി, തൊടുപുഴ, തൃശൂര്‍, കോഴിക്കോട് വഴി സുല്‍ത്താന്‍ബത്തേരിയില്‍ എത്തും. ബത്തേരിയില്‍ നിന്ന് രാവിലെ 6ന് ബസ് പുനലൂരിലേക്ക് തിരിക്കും. 385 രൂപയാണ് പുനലൂര്‍ - സുല്‍ത്താന്‍ബത്തേരി ടിക്കറ്റ് ചാര്‍ജ്. ഒാണ്‍ലൈന്‍ ടിക്കറ്റ് ബുക്കിംഗിന് സൗകര്യം ഉണ്ടായിരിക്കും.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.