''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

പുത്തൂര്‍ തെക്കുംപുറത്ത് സൈനീകന്റെ വീടാക്രമണം ഒരാള്‍ പിടിയില്‍


കൊട്ടാരക്കര: പുത്തൂര്‍ തെക്കുംപുറത്ത് സൈനികന്റെ വീടിന് നേര്‍ക്ക് ആക്രമണം നടത്തിയ സംഭവത്തില്‍ ഒരാളെ അറസ്റ്റ് ചെയ്തു. സംഭവത്തില്‍ ഏഴ് പ്രതികളെയും തിരിച്ചറിഞ്ഞിട്ടുണ്ട്.
ശാസ്താംകോട്ട സിനിമാപ്പറമ്പ് പനപ്പെട്ടി ചരുവില്‍ പുത്തന്‍വീട്ടില്‍ അബ്ദുല്‍ ജബ്ബാറിനെ (28) ആണ് കൊട്ടാരക്കര സി.ഐ ബി. ഗോപകുമാറിന്റെ നേതൃത്വത്തില്‍ തൃ​പ്പൂ​ണി​ത്ത​റ​യി​ല്‍ നി​ന്നാ​ണ് ഇ​യാ​ളെ പി​ടി​കൂ​ടി​യ​ത്. തൃ​പ്പു​ണി​ത്ത​റ​യി​ലെ ലോ​ഡ്ജി​ല്‍ മു​റി​യെ​ടു​ത്ത് ക​ഴി​യു​ക​യാ​യി​രു​ന്നു ഇ​യാ​ള്‍. പോപ്പുലര്‍ ഫ്രണ്ട് താലൂക്ക് ഭാരവാഹിയും കോ-എക്സ്പാന്‍ഷണറുമായിരുന്നു അബ്ദുല്‍ ജബ്ബാര്‍. കൊട്ടാരക്കരയില്‍ കന്നുകാലികളെ കയറ്റിവന്ന മിനി ലോറിയിലുണ്ടായിരുന്നവരെ ആക്രമിച്ച സംഭവത്തില്‍ പോപ്പുലര്‍ ഫ്രണ്ടിന്റെ നേതൃത്വത്തില്‍ നടത്തിയ പ്രതിഷേധമായിരുന്നു പുത്തൂരിലെ വീടാക്രമണമെന്ന് അന്വേഷണ സംഘം പറഞ്ഞു. കൊട്ടാരക്കരയില്‍ നടന്ന പ്രതിഷേധ പ്രകടനത്തിലും അബ്ദുല്‍ ജബ്ബാറും കൂട്ടരും പങ്കെടുത്തിരുന്നു. അബ്ദുല്‍ ജബ്ബാറും സുഹൃത്ത് ഷാനവാസും ചേര്‍ന്നാണ് അക്രമത്തിന് പദ്ധതിയിട്ടത്. മറ്റ് അഞ്ച് പ്രവര്‍ത്തകരെ കൂടെ കൂട്ടി. സംഭവത്തിന് ശേഷം മൊബൈല്‍ ഫോണുകള്‍ ഓഫ് ചെയ്ത് പല സ്ഥലങ്ങളിലേക്ക് പോയി.
പൊലീസ് പഴുതടച്ച്‌ നടത്തിയ അന്വേഷണത്തിലാണ് അബ്ദുല്‍ ജബ്ബാര്‍ പിടിയിലായത്.
തെക്കുംപുറം തേമ്ബ്ര സതീഷ് നിലയത്തില്‍ ആര്‍. ശശിധരന്റെ വീടിന് നേര്‍ക്കായിരുന്നു 2ന് ഉച്ചയ്ക്ക് ആക്രമണം നടന്നത്. വീട്ടിലെ പൂജാമുറി, വാതിലുകള്‍, ജനലുകള്‍ എന്നിവ അടിച്ചുതകര്‍ത്തു.
കൊട്ടാരക്കരയില്‍ സംഭവത്തിലെ പ്രതിയും സൈനികനുമായ വിഷ്ണുവിന്റെ വീടാണ് ആക്രമിക്കപ്പെട്ടത്. മറ്റ് പ്രതികളും ഉടന്‍ പിടിയിലാകുമെന്ന് പൊലീസ് പറഞ്ഞു. അബ്ദുല്‍ ജബ്ബാറിനെ കൊട്ടാരക്കര കോടതി റിമാന്‍ഡ് ചെയ്തു.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.