''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..



''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

പു​ത്തൂ​രി​ല്‍ വീ​ടാ​ക്ര​മ​ണം; അ​ന്വേ​ഷ​ണം ഉൗ​ര്‍​ജി​തം


കൊ​ട്ടാ​ര​ക്ക​ര: പു​ത്തൂ​രി​ല്‍ പ​ട്ടാ​പ​ക​ല്‍ സൈ​നി​ക​ന്‍റെ വീ​ടാ​ക്ര​മി​ച്ച സം​ഭ​വ​ത്തി​ല്‍ പ്ര​തി​ക​ളെ ക​ണ്ടെ​ത്തു​ന്ന​തി​നാ​യു​ള്ള പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന്‍റെ പ്ര​വ​ര്‍​ത്ത​നം ഉൗ​ര്‍​ജ്ജി​ത​മാ​ക്കി. സി.​സി.​ടി.​വി ദൃ​ശ്യ​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ പ്ര​തി​ക​ള്‍​ക്കാ​യു​ള്ള തി​ര​ച്ചി​ലാ​ണ് ഇ​പ്പോ​ള്‍ ന​ട​ന്നു​വ​രു​ന്ന​ത്. ര​ണ്ടു ദി​വ​സ​ത്തി​ന​കം പ്ര​തി​ക​ളെ നി​യ​മ​ത്തി​നു​മു​ന്നി​ല്‍ കൊ​ണ്ടു​വ​രാ​ന്‍ ക​ഴി​യു​മെ​ന്ന് പ്ര​തീ​ക്ഷി​ക്കു​ന്ന​താ​യി അ​ന്വേ​ഷ​ണ​ത്തി​ന് നേ​തൃ​ത്വം ന​ല്‍​കു​ന്ന ഡി​വൈ​എ​സ്പി ജെ. ​ജേ​ക്ക​ബ് ജ​റോം ദീ​പി​ക​യോ​ട് പ​റ​ഞ്ഞു.
കു​ന്ന​ത്തൂ​ര്‍ ഭാ​ഗ​ത്തു​നി​ന്നും ഒ​രു വെ​ള്ള വാ​നി​ലാ​ണ് സം​ഘ​മെ​ത്തി​യ​ത്. വീ​ടാ​ക്ര​മ​ണ​ത്തി​നു​ശേ​ഷം ചീ​ര​ങ്കാ​വ് ഭാ​ഗ​ത്തേ​ക്കാ​ണ് ര​ക്ഷ​പ്പെ​ട്ടു​പോ​യ​ത്. സം​ഘ​ത്തി​ല്‍ ഏ​ഴു​പേ​രു​ള്ള​താ​യി സം​ശ​യി​ക്കു​ന്നു. കൂ​ടു​ത​ല്‍ പേ​രു​ണ്ടാ​കാ​നു​ള്ള സാ​ധ്യ​ത​യും ത​ള്ളി​ക്ക​ള​യു​ന്നി​ല്ല. വാ​ഹ​ന​ത്തി​ന്‍റെ ന​ന്പ​ര്‍ പ്ലേ​റ്റ് മ​റ​ച്ച നി​ല​യി​ലാ​യി​രു​ന്നു. സം​ഭ​വ ദി​വ​സം ഈ ​വാ​ഹ​നം പ​ല ത​വ​ണ പു​ത്തൂ​രി​ലും ആ​ക്ര​മി​ക്ക​പ്പെ​ട്ട വീ​ടി​ന്‍റെ ഭാ​ഗ​ത്തും ചു​റ്റി​തി​രി​ഞ്ഞ​താ​യി വി​വ​രം ല​ഭി​ച്ചി​ട്ടു​ണ്ട്.
അ​ക്ര​മി സം​ഘം നേ​ര​ത്തെ സ്ഥ​ല​നി​ര്‍​ണ​യം ന​ട​ത്തി​യ​താ​യും സൂ​ച​ന ഉ​ണ്ട്. റി​മാ​ന്‍​ഡി​ല്‍ ക​ഴി​യു​ന്ന മ​ക​നെ ജാ​മ്യ​ത്തി​ലി​റ​ക്കാ​ന്‍ ഗൃ​ഹ​നാ​ഥ​ന്‍റെ ബ​ന്ധു​വും കോ​ട​ത​തി​യി​ല്‍ പോ​യി​രു​ന്ന സ​മ​യ​ത്താ​ണ് ആ​ക്ര​മ​ണം ന​ട​ന്ന​ത്. കു​ന്ന​ത്തൂ​ര്‍ താ​ലൂ​ക്കി​ലെ മ​ത​തീ​വ്ര​വാ​ദ സം​ഘ​ട​ന​ക​ള്‍​ക്ക് സ്വാ​ധീ​ന​മു​ള്ള ചി​ല സ്ഥ​ല​ങ്ങ​ളി​ല്‍ ഈ ​സം​ഘം ആ​ക്ര​മ​ണ​ത്തി​ന് മു​ന്പ് ക്യാ​ന്പ് ചെ​യ്തി​രു​ന്ന​താ​യി വി​വ​രം ല​ഭി​ച്ചി​ട്ടു​ണ്ട്.
ഈ ​പ്ര​ദേ​ശ​ങ്ങ​ള്‍ പോ​ലീ​സ് ര​ഹ​സ്യ നി​രീ​ക്ഷ​ണം ന​ട​ത്തി വ​രു​ന്നു​ണ്ട്. സം​ഭ​വം ന​ട​ന്ന സ്ഥ​ല​ത്തേ​യും ഇ​വ​ര്‍ വ​ന്ന​തും പോ​യ​തു​മാ​യ റൂ​ട്ടു​ക​ളി​ലേ​യും സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ള്‍ കേ​ന്ദ്രീ​ക​രി​ച്ചാ​ണ് അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ന്ന​ത്. തി​ങ്ക​ളാ​ഴ്ച ഉ​ച്ച​യ്ക്ക് 12 ഓ​ടെ​യാ​ണ് വീ​ടി​നു​നേ​രെ ആ​ക്ര​മ​ണം ഉ​ണ്ടാ​യ​ത്.
ക​ത​കും ജ​ന​ലു​ക​ളും അ​ടി​ച്ചു ത​ക​ര്‍​ത്ത് ഭീ​ക​രാ​ന്ത​രീ​ക്ഷം സൃ​ഷ്ടി​ച്ചി​രു​ന്നു. ഗൃ​ഹ​നാ​ഥ​ന്‍ ശ​ശി​ധ​ര​ന്‍റെ ഭാ​ര്യ സു​ഭ​ദ്രാ​മ്മ മാ​ത്ര​മാ​ണ് വീ​ട്ടി​ലു​ണ്ടാ​യി​രു​ന്ന​ത്. ഇ​വ​രെ ദേ​ഹോ​പ​ദ്ര​വം ഏ​ല്‍​പ്പി​ക്കു​ക​യും കൊ​ല്ലു​മെ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യു​മു​ണ്ടാ​യി. ഇ​വ​രി​പ്പോ​ള്‍ ചി​കി​ത്സ​യി​ലാ​ണ്. സ​മീ​പ​വാ​സി​ക​ളും ക​ശു​വ​ണ്ടി​തൊ​ഴി​ലാ​ളി​ക​ളും ഓ​ടി​കൂ​ടി​യ​പ്പോ​ഴാ​ണ് ആ​ക്ര​മി​ക​ള്‍ വാ​ഹ​ന​ത്തി​ല്‍ ക​യ​റി ര​ക്ഷ​പ്പെ​ട്ട​ത്.
ക​ഴി​ഞ്ഞ 28ന് ​കൊ​ട്ടാ​ര​ക്ക​ര മു​സ്ലീം​സ്ട്രീ​റ്റി​ല്‍ ക​ന്നു​കാ​ലി​ക​ളു​മാ​യി വാ​ഹ​ന​ത്തി​ലെ​ത്തി​യ ജ​ലാ​ലൂ​ദീ​നും സ​ഹാ​യി​ക​ളു​മാ​യി പി​ന്നാ​ലെ ബൈ​ക്കി​ലു​ണ്ടാ​യി​രു​ന്ന ശ​ശി​ധ​ര​ന്‍റെ മ​ക​നും സൈ​നി​ക​നു​മാ​യ വി​ഷ്ണു​വും സു​ഹൃ​ത്തു ഗോ​കു​ലു​മാ​യി സം​ഘ​ര്‍​ഷ​മു​ണ്ടാ​യി​രു​ന്നു. ഈ ​സം​ഭ​വ​ത്തി​ല്‍ വി​ഷ്ണു​വി​നേ​യും ഗോ​കു​ലി​നേ​യും പോ​ലീ​സ് പി​ടി​കൂ​ടി റി​മാ​ന്‍​ഡു ചെ​യ്തു. ഇ​വ​ര്‍ ക​ഴി​ഞ്ഞ ദി​വ​സം ജാ​മ്യ​ത്തി​ലി​റ​ങ്ങി.
മു​സ്ലീം​സ്ട്രീ​റ്റ് സം​ഭ​വ​ത്തി​ന്‍റെ പ്ര​ത്യാ​ഘാ​ത​മാ​ണ് പു​ത്തൂ​രി​ല്‍ ഉ​ണ്ടാ​യ​ത്. മ​ത​സം​ഘ​ര്‍​ഷം സൃ​ഷ്ടി​ക്കാ​നു​ള്ള ബോ​ധ​പൂ​ര്‍​വ​മാ​യ ശ്ര​മം ആ​ക്ര​മ​ണ​ത്തി​നു​പി​ന്നി​ലു​ണ്ടെ​ന്ന് പോ​ലീ​സ് സം​ശ​യി​ക്കു​ന്നു. അ​തി​നാ​ല്‍ പ​ഴു​ത​ട​ച്ചു​ള്ള അ​ന്വേ​ഷ​ണ​വും നി​രീ​ക്ഷ​ണ​വു​മാ​ണ് പോ​ലീ​സ് ന​ട​ത്തു​ന്ന​ത്.
ഡി​വൈ​എ​സ്പി ജെ.​ജേ​ക്ക​ബ് ജെ​റോം​മി​ന്‍റെ നേ​തൃ​ത്തി​ലു​ള്ള 13 അം​ഗ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ​സം​ഘ​ത്തി​ല്‍ സി​ഐ​മാ​രാ​യ റ്റി.​ഗോ​പ​കു​മാ​ര്‍, എ​സ്‌ഐ​മാ​രാ​യ എ​സ്.​ബി​നോ​ജ്, ആ​ര്‍.​ര​തീ​ഷ്കു​മാ​ര്‍ എ​ന്നി​വ​ര്‍ അം​ഗ​ങ്ങ​ളാ​ണ്.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.