''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..


www.kripainverterups.com


''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

സ്കൂട്ടറുകൾ കൂട്ടിയിടിച്ച് സപ്ലൈകോ ജീവനക്കാരി മരിച്ചു രണ്ടുപേർക്ക് പരിക്ക്


പുനലൂർ:സ്കൂട്ടറുകൾ കൂട്ടിയിടിച്ച് സപ്ലൈകോ  ജീവനക്കാരി മരിച്ചു. ഭർത്താവടക്കം രണ്ടുപേർക്ക് പരിക്ക്. സി.പി.ഐ പുനലൂർ സൗത്ത് ലോക്കൽ കമ്മിറ്റിയംഗവും പുനലൂർ സർവീസ് സഹകരണ ബാങ്ക് ഭരണസമിതിയംഗവുമായ മണിയാർ പരവട്ടം ആനന്ദഭവനിൽ കെ കെപുഷ്പാംഗദന്റെ ഭാര്യ ജെ രാധാമണി (54) ആണ് മരിച്ചത്. ഭാര്യയെ ജോലിക്ക് കരവാളൂരിലെ സപ്ലൈകോ  ഷോപ്പിൽ കൊണ്ടു വിടാൻ തിങ്കളാഴ്ച രാവിലെ 9.15ന്പരവട്ടത്തെ വീട്ടിൽ നിന്നും മണിയാർ ചുടുകട്ട റോഡിലൂടെ സ്കൂട്ടറിൽ വരുമ്പോഴാണ് അപകടമുണ്ടായത്.ചുടുകട്ട എ.ജി. ചർച്ചിന് സമീപത്ത് വച്ച് ഇവരുടെ സ്കൂട്ടറും പിന്നിൽ വന്ന കരവാളൂർ മൂന്നാം വാർഡ് താഴേ വാതുക്കൽ ഐഎച്ച് ഡിപി കോളനിയിലെ താമസക്കാരിയായ മീനു (23) ഓടിച്ച സ്കൂട്ടറുമായി ഇടിക്കുകയായിരുന്നു.  അപകടത്തിൽ മൂന്നുപേരും റോഡിൽ തെറിച്ചു വീണു.അപകട സ്ഥലത്ത് എത്തിയവരാണ് രാധാമണിയെയും  പുഷ്പാംഗദനെയും മീനുവിനെയും താലൂക്കാശുപത്രിയിൽ എത്തിച്ചത്.എന്നാൽ രാധാമണിയുടെ ജീവൻ രക്ഷിക്കാനായില്ല.രാധാമണിയുടെ മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിട്ടുണ്ട് .
സംസ്‌ക്കാരം ചൊവ്വാഴ്ച പകൽ ഒരു മണിക്ക്.  ഏകമകൻ രാഹുൽ മുംബെയിൽ നെഴ്സാണ്.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.