''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..Make Money Online Click Here

''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

ഉറുകുന്ന് തങ്കച്ചന്‍ വധം പ്രതിയെ വെറുതെ വിട്ടു


ഉറുകുന്ന് : കോളിളക്കം സൃഷ്ടിച്ച ഉറുകുന്ന് തങ്കച്ചന്‍ കൊലക്കേസില്‍ 18 വര്‍ഷത്തിന് ശേഷം പ്രതി ഉറുകുന്ന് ചന്ദ്രത്തില്‍ വീട്ടില്‍ ഗബ്രിയേലിനെ കോടതി കുറ്റവിമുക്തനാക്കി. കൊല്ലം മൂന്നാം അഡിഷണല്‍ സെഷന്‍സ് ജഡ്ജ് ആര്‍. രാമബാബുവാണ് വിധി പ്രസ്താവിച്ചത്.
2000 മാര്‍ച്ച്‌ 12ന് രാത്രി മുതലാണ് ഉറുകുന്ന് പാണ്ടവന്‍ പാറയ്ക്ക് സമീപം കുന്നില്‍വീട്ടില്‍ തങ്കച്ചനെ കാണാതായത്. 15ന് രാവിലെ ഇടമണ്‍ സത്രം മുക്കിലെ കെ.ഐ.പി കാനാലില്‍ തങ്കച്ചന്റെ മൃതശരീരം കണ്ടെത്തി. 12ന് വൈകിട്ട് തങ്കച്ചനെ അയല്‍വാസിയായ പ്രതിയോടൊപ്പം കണ്ടതായുള്ള സാക്ഷികളുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ തെന്മല പോലീസ് ഇയാളെ അറസ്റ്റ് ചെയ്തു.
തങ്കച്ചന്റെ ഭാര്യയെ സ്വന്തമാക്കുന്നതിനു വേണ്ടി പ്രതി അയാളെ അന്നേദിവസം രാത്രിയില്‍ തന്റെ വീട്ടില്‍ വിളിച്ചുകൊണ്ടുപോയി ഫ്യൂറിഡാന്‍ ചേര്‍ത്ത മദ്യം നല്‍കിയും കഴുത്തില്‍ കയറ് മുറുക്കിയും കൊലപ്പെടുത്തിയെന്നായിരുന്നു കേസ്. തുടര്‍ന്ന് ശവശരീരം ചുമന്ന് കൊണ്ടുപോയി ഒരു ദിവസത്തോളം സമീപത്തുള്ള റബര്‍ തോട്ടത്തില്‍ സൂക്ഷിച്ചെന്നും 13ന് രാത്രിയില്‍ ഇത് കെ.ഐ.പി. കാനാലില്‍ തള്ളിയെന്നുമായിരുന്നു പ്രോസിക്യൂഷന്‍ വാദം.
എന്നാല്‍ 2000ല്‍ നടന്ന സംഭവത്തിന് 2007ല്‍ മാത്രമാണ് പൊലീസ് കോടതിയില്‍ ചാര്‍ജ്ജ് ഷീറ്റ് സമര്‍പ്പിച്ചത്. 2016ല്‍ കൊല്ലം അഡിഷണല്‍ സെഷന്‍സ് കോടതിയില്‍ സാക്ഷി വിസ്‌താരം തുടങ്ങിയെങ്കിലും ഗബ്രിയല്‍ തനിക്ക് നീതി ലഭിക്കില്ലെന്ന് കാണിച്ച്‌ ഹൈക്കോടതിയില്‍ ട്രാന്‍സ്ഫര്‍ ഹര്‍ജി സമര്‍പ്പിച്ചു. തുടര്‍ന്ന് ഒരു വര്‍ഷകാലം വിചാരണ സ്റ്റേ ചെയ്തു. 2017 ജൂണ്‍ 21 മുതല്‍ വിചാരണ അഡീഷണല്‍ സെഷന്‍സ് കോടതിയിലേക്ക് മാറ്റി ഹൈക്കോടതി ഉത്തരവായി.
തുടര്‍ന്ന് നടന്ന വിചാരണയില്‍ കുറ്റം സംശയാതീതമായി തെളിയിക്കാന്‍ പ്രോസിക്യൂഷനായില്ല. തങ്കച്ചന്റെ കൈനഖങ്ങളില്‍ നിന്നും ലഭിച്ച മുടി ആരുടെയാണെന്ന് തെളിയിക്കാന്‍ കഴിഞ്ഞില്ലെന്നും പ്രതിയുടെ വീട്ടില്‍ തങ്കച്ചന്‍ ചെന്നതിന് ശാസ്ത്രീയമായ തെളിവ് ഇല്ലെന്നും പ്രതിഭാഗം അഭിഭാഷകര്‍ കോടതിയില്‍ വാദിച്ചു. പ്രോസിക്യൂഷന്‍ ഭാഗത്ത് നിന്നുള്ള 61 സാക്ഷികളില്‍ 32 പേരെയും പ്രതി ഭാഗത്ത് നിന്നുള്ള 3 സാക്ഷികളേയും വിസ്തരിച്ച കോടതി ഗബ്രിയേലിനെ കുറ്റ വിമുക്തനാക്കുകയായിരുന്നു.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.