
കുളത്തൂപ്പുഴ: കാടുവിട്ടിറങ്ങുന്ന ആനകളെ തുരത്താന്‍ ലക്ഷങ്ങള്‍ മുടക്കി വനംവകുപ്പ് സ്ഥാപിച്ച സോളാര്‍ വൈദ്യുത വേലികള്‍ പ്രവര്‍ത്തന രഹിതം. ജനവാസ മേഖലയ്ക്ക് ചുറ്റം സ്ഥാപിച്ച ഇവ സംരക്ഷണമില്ലാതെ തകരാറിലായതോടെ ആനക്കൂട്ടം നാട്ടിലിറങ്ങുന്നത് പതിവായി. അമ്ബതേക്കര്‍, ചോഴിയക്കോട്, കട്ടിളപ്പാറ, ആറ്റിനുകിഴക്കേകര, ചെമ്ബനഴികം തുടങ്ങിയ പ്രദേശങ്ങളെല്ലാം കാട്ടാന ഭീതിയിലാണ്. കാര്‍ഷിക വിളകളെല്ലാം ഇവ നശിപ്പിക്കുന്നു. ഇതിന് പരിഹാരമായി വനം മന്ത്രി കെ.രാജു ഇടപെട്ടാണ് സോളാര്‍ വേലി സ്ഥാപിച്ചത്. മരച്ചില്ലകള്‍ ഒടിഞ്ഞുവീണും വള്ളിപ്പടര്‍പ്പുകള്‍ പടര്‍ന്നുപിടിച്ചും വൈദ്യുതി വിതരണം നിലയ്ക്കുകയായിരുന്നു. കുളത്തൂപ്പുഴ, തെന്മല, അഞ്ചല്‍ വനം റേഞ്ചുകളിലായി വ്യാപിച്ചുകിടക്കുന്ന കുളത്തൂപ്പുഴ വനമേഖലയില്‍ വേലിസ്ഥാപിച്ച് കരാറുകാരന്‍ മടങ്ങിയതിന് ശേഷം ഇവയുടെ സംരക്ഷണത്തിന് വനം വകുപ്പ് നടപടി സ്വീകരിച്ചിട്ടില്ല. സോളാര്‍ വേലി പ്രവര്‍ത്തിക്കുന്നില്ലെന്ന് നാട്ടുകാര്‍ അധികൃതരെ അറിയിച്ചെങ്കിലും നടപടി ഉണ്ടായില്ല. ഇതോടെ കാട്ടാനക്കൂട്ടത്തെ ഭയന്ന് പകല്‍ സമയങ്ങളില്‍ പോലും വനപാതയിലൂടെ നാട്ടുകാര്‍ക്ക് പോകാന്‍ കഴിയുന്നില്ല.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ