''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..Make Money Online Click Here

''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

വനം വകുപ്പിന്റെ വനശ്രീ വക അറപ്പ് മണൽ വില ബ്ലേഡല്ല അല്ല വട്ടവാള്‍ വില കേട്ട് അപേക്ഷകർ തിരിഞ്ഞു നോക്കാതെ ഓടി


കുളത്തൂപ്പുഴ ∙ സാധാരണക്കാർക്കു ന്യായവിലയ്ക്കു മണൽ നൽകാനായി തുടങ്ങിയ വനം വകുപ്പിന്റെ വനശ്രീ മണൽ കേന്ദ്രത്തെ അപേക്ഷകർ കയ്യൊഴിയുന്നു. മണലിനുള്ള വൻവിലയാണ് അപേക്ഷകരെ വനശ്രീ മണൽ ഉപേക്ഷിക്കാനുള്ള കാരണം. 700ൽ 400 അപേക്ഷകർ മണലിന് അപേക്ഷ നൽകി കാത്തിരിപ്പാണ്. പദ്ധതിക്കു ഫണ്ട് ലഭ്യമല്ലാത്ത സാഹചര്യമാണു വിതരണത്തെ പ്രതികൂലമാക്കിയത്. കഴിഞ്ഞ മേയ് 18നു തുടങ്ങിയ വനശ്രീയിൽ നിന്നു രണ്ടു മാസമായി 177 ലോഡ് മണലാണു വിൽപന നടത്തിയത്. മേഖലയിൽ കനത്ത മഴയെ തുടർന്നു കല്ലടയാറ്റിലെ മലവെള്ളപ്പാച്ചിലിൽ ചോഴിയക്കോട് കടവിൽ വാരിയിട്ട ലോഡു കണക്കിനു മണൽ ഒലിച്ചു പോയി.
ഇക്കണക്കിൽ വാരൽ തൊഴിലാളികൾക്കു നഷ്ടമായത് കൂലി അഞ്ച് എം ക്യൂബ് മണലിനു ഒരു ലോഡിനു വനശ്രീയിലെ വില 22,250 രൂപയാണ്. കയറ്റിറക്ക് കടത്ത് കൂലികൾ പുറമെ നൽകണം. സ്വകാര്യ കമ്പനികളുടെ മണൽ ക്രഷർ യൂണിറ്റിൽ നിന്നു വലിയ ലോഡ് ഒന്നിനു 14,000 രൂപയ്ക്കു ലഭിക്കുമ്പോഴാണു വനശ്രീയിലെ വൻവില അപേക്ഷകർക്കു ബാധ്യതയായത്. സർക്കാരിന്റെ ലൈഫ് പദ്ധതി അപേക്ഷകർക്കു സബ്സിഡി നിരക്കായ 14,450 രൂപയ്ക്കാണു മണൽ നൽകുന്നത്. ലൈഫ് പദ്ധതി ഇനത്തിൽ ലഭിക്കേണ്ടതു വൻതുകയാണ്.
വനശ്രീയിലെ മണൽ തീരുന്ന മുറയ്ക്ക് കടവുകളിൽ നിന്നു മണൽ എത്തിക്കാറുള്ളു. മണലിനുള്ള പ്രീയം കുറഞ്ഞതോടെ വൻ പ്രതീക്ഷയോടെ തൊഴിലിന് ഇറങ്ങിയ വനസംരക്ഷണ സമിതി തൊഴിലാളികളുടെ നില പരുങ്ങലിലായി. മണലിനു വില കുറയണം വനശ്രീയ്ക്കു വിലങ്ങുതടിയായ മണൽ വില 18,000 രൂപയ്ക്കു താഴെ എത്തിയാൽ മാത്രമെ പ്രതിസന്ധി വഴിമാറു.
വില കുറയ്ക്കാൻ ധനകാര്യ വകുപ്പിന്റെ ശക്തമായ ഇടപെടൽ മാത്രമെ വഴിയുള്ളു. വനംവകുപ്പിന് ഇക്കാര്യത്തിൽ കാര്യമായി ഒന്നും ചെയ്യാനാകില്ല. നികുതി പണം വെട്ടിക്കുറച്ച് മണൽ സാധാരണക്കാരന് പ്രാപ്തമായ വിലയിൽ എത്തിക്കാൻ ധനകാര്യവകുപ്പ് ഇടപെടണം. ബിപിഎൽകാർക്കു പതിനായിരത്തിൽ താഴെയും മറ്റുള്ളവർക്കു 15,000 രൂപയ്ക്കും മണൽ ലഭിച്ചാലെ കടമ്പകൾ കടന്നുള്ള മണൽ ലഭ്യതയ്ക്കായി അപേക്ഷകർ രംഗത്തെത്തുകയുള്ളു.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.