''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..Make Money Online Click Here

''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

വസ്തുക്കേസ് കോടതിയുടെ പരിഗണനയില്‍ എന്നാല്‍ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക്‌ കോടതിയെ പുല്ലുവില


പുനലൂർ: കോടതിയുടെ പരിഗണനയില്‍ ഉള്ളതും വനംവകുപ്പ് അതിർത്തി നിശ്ചയിച്ചിട്ടില്ലാത്തതും സ്വകാര്യ വ്യക്തി വര്‍ഷങ്ങള്‍ ആയി കൃഷി ആവശ്യത്തിന് ഉപയോഗിച്ചു കൊണ്ടിരിക്കുന്നതുമായ വസ്തുവിൽ വനംവകുപ്പ് കയ്യേറി ഈട്ടി തൈകൾ വച്ചു പിടിപ്പിച്ചതായി പരാതി. ഇതു സംബന്ധിച്ച് ആയിരനെല്ലൂർ തെക്കേക്കോണം കോങ്കലിൽ വീട്ടിൽ ബിജു ഏബ്രാഹം പുനലൂർ ഡി.എഫ്.ഓയ്ക്കും ഏരൂർ പൊലീസിലും പരാതി നൽകി.
ഈ വസ്തു സംബന്ധിച്ചു പുനലൂർ മുൻസിഫ് കോടതിയിൽ കേസ് നിലനിൽക്കുന്നുണ്ട്. കോടതിയുടെ പരിഗണയില്‍ ഇരിക്കുന്ന വിഷയത്തില്‍ ചില പ്രാദേശിക ആളുകളുമായി ചേര്‍ന്ന് വനം വകുപ്പിലെ ചില ഉദ്യോഗസ്ഥര്‍ ഡിപ്പാര്‍ട്ട്മെന്റ് മേലുദ്യോഗസ്ഥർ അറിയാതെ ഇവിടെ വൃക്ഷത്തൈകൾ വച്ചു പിടിപ്പിക്കുകയാണെന്നു പരാതിയിൽ പറയുന്നു. ഇടമൺ ഏരൂർ പൊതുമരാമത്ത് റോഡിന്റെ വശത്താണു ബിജു ഏബ്രഹാമിനു ഭൂമിയുള്ളത്.ബിജുവിന്റെ കൈവശം ഉള്ള വസ്തു പിടിച്ചുപറിക്കാന്‍ പ്രാദേശിക ഭൂമാഫിയയും ചില സാമൂഹിക വിരുദ്ധരും ചേര്‍ന്ന് വര്‍ഷങ്ങളായി ശ്രമിക്കുകയും വ്യാജ രേഖകള്‍ ചമച്ചു ബിജുവിനെ നിരവധി കള്ളക്കേസുകളില്‍ കുടുക്കുകയും ചെയ്തുവെങ്കിലും അതെല്ലാം കള്ളം എന്ന് പിന്നീട് തെളിയുകയും ആയിരുന്നു.കഴിഞ്ഞ വര്‍ഷം ബിജുവിനെ പതിനൊന്നു പേരടങ്ങിയ ഗുണ്ടാസംഘം ആക്രമിക്കുകയും കത്തി കൊണ്ട് കുത്തി പരുക്കേല്‍ക്കുകയും ആയുസിന്റെ ബലം കൊണ്ട് അന്ന് രക്ഷപ്പെടുകയും ചെയ്തു എന്ന് ബിജു പറയുന്നു.
ഇപ്പോള്‍ വനം വകുപ്പിലെ ചില ഉദ്യോഗസ്ഥരുടെ ഒത്താശയോടെ പ്രമുഖ രാഷ്ട്രീയപ്പാര്‍ട്ടിയിലെ ചില പ്രവര്‍ത്തകരുടെ കുതന്ത്രംമൂ ലം തനിക്ക് ജീവനും സ്വത്തിനും ഭീഷണി നേരിടുന്നു എന്ന് ബിജു പറയുന്നു.കോടതിയെപ്പോലും വിലവെക്കാത്ത ഉദ്യോഗസ്ഥര്‍ക്ക്‌ എതിരെ നടപടി ആവശ്യപ്പെട്ട് ഉന്നത ഉദ്യോഗസ്ഥരെ സമീപിച്ചിരിക്കുകയാണ് ബിജു.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.