''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..



''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

യൂത്ത് കോൺഗ്രസ് കെ.എസ്.ആർ.ടി.സി ഡിപ്പോയ്ക്കു മുന്നിൽ റോഡ് ഉപരോധിച്ചു


പുനലൂർ: കെഎസ്ആർടിസി ഡിപ്പോയിലെ പുനരുദ്ധാരണ പ്രവർത്തനങ്ങള്‍ അകാരണമായി വൈകുന്നെന്ന് ആരോപിച്ച് യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം കമ്മിറ്റി കെഎസ്ആർടിസി ഡിപ്പോയ്ക്കു മുന്നിൽ റോഡ് ഉപരോധിച്ചു. അഞ്ചൽ – പുനലൂർ റൂട്ടിൽ അരമണിക്കൂറോളം ഗതാഗതം സ്തംഭിച്ചു. സമരക്കാരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. മാസങ്ങളായി നിശ്ചലാവസ്ഥയിലായ പുനലൂർ കെഎസ്ആർടിസി ഡിപ്പോയിലെ പുനരുദ്ധാരണ പ്രവർത്തനങ്ങൾ ജൂൺ 30നു പൂർത്തീകരിക്കുമെന്ന് പൊതുമരാമത്ത് അസി. എൻജിനീയർ കഴിഞ്ഞമാസം യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് ഉറപ്പ് നൽകിയിരുന്നു.
എന്നാൽ നടപടിയെടുക്കാൻ അധികാരികൾക്കോ എംഎൽഎയ്‌ക്കോ കഴിഞ്ഞിട്ടില്ലെന്ന് യൂത്ത് കോൺഗ്രസ് ആരോപിച്ചു. ഡിപ്പോ അടച്ചിട്ടിരിക്കുന്നതിനാൽ യാത്രക്കാർ ബസ് നോക്കി നെട്ടോട്ടം ഓടുന്ന കാഴ്ച പുനലൂരിൽ പതിവായി. എത്രയുംവേഗം പണി പൂർത്തീകരിക്കണമെന്ന് യൂത്ത് കോൺഗ്രസ് ആവശ്യപ്പെട്ടു. കെപിസിസി നിർവാഹക സമിതി അംഗം പുനലൂർ മധു ഉദ്ഘാടനം ചെയ്തു. പ്രതിഷേധമാർച്ചും റോഡ് ഉപരോധവും യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ് അനസ് അലി അധ്യക്ഷത വഹിച്ചു.
പാർലമെന്റ് കമ്മിറ്റി പ്രസിഡന്റ് എസ്.ജെ. പ്രേംരാജ്, സെക്രട്ടറിമാരായ വി.രാധാകൃഷ്ണൻ, എസ്.സനിൽകുമാർ നേതാക്കളായ സന്തോഷ് പനയംഞ്ചേരി, തൗഫീക്ക് അഞ്ചൽ, അനൂപ് എസ്. രാജ്, അൻവർ ഹക്കീം, എബിൻ, ഷെറിൻ, ടോജോ ജോസഫ്, വിപിൻ പാലമുറ്റം, അനീഷ് ഖാൻ, സലീം സൈനുബ്ദീൻ, ഹരികൃഷ്ണൻ എന്നിവർ നേതൃത്വം നൽകി.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.