''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..Make Money Online Click Here

''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

അച്ചന്‍കോവില്‍ പോലീസ് സ്‌റ്റേഷന്റെ അതിര്‍ത്തി നിര്‍ണ്ണയിച്ചതില്‍ അപാകത ഉന്നയിച്ച് ജനപ്രതിനിധികള്‍ രംഗത്ത്


പുനലൂര്‍: പുതുതായി അനുവദിച്ച അച്ചന്‍കോവില്‍ പോലീസ് സ്‌റ്റേഷന്റെ അതിര്‍ത്തി നിര്‍ണ്ണയിച്ചതില്‍ അപാകത ഉന്നയിച്ച് ജനപ്രതിനിധികള്‍ രംഗത്ത്. സ്റ്റേഷന്റെ ഉദ്ഘാടനച്ചടങ്ങ് സംബന്ധിച്ച് ആലോചിക്കാന്‍ മന്ത്രി കെ.രാജുവിന്റെ നേതൃത്വത്തില്‍ വ്യാഴാഴ്ച പുനലൂരില്‍ കൂടിയ യോഗത്തില്‍ ജനപ്രതിനിധികള്‍ തങ്ങളുടെ അതൃപ്തി അറിയിച്ചു.
നിലവില്‍ ആര്യങ്കാവ് വില്ലേജിലേയും പിറവന്തൂര്‍ വില്ലേജിലേയും 11 പ്രദേശങ്ങള്‍ ഉള്‍പ്പടുത്തിയാണ് അച്ചന്‍കോവില്‍ പോലീസ് സ്‌റ്റേഷന് അതിര്‍ത്തി നിര്‍ണ്ണയിച്ചിട്ടുള്ളത്. ഇതില്‍ ആര്യങ്കാവ് പഞ്ചായത്തിലെ ഈസ്റ്റ്, ക്ഷേത്രം വാര്‍ഡുകളും പിറവന്തൂര്‍ പഞ്ചായത്തിലെ ചെമ്പനരുവി, ചെരുപ്പിട്ടകാവ്, മുള്ളുമല, സഹ്യസീമ, കോട്ടക്കയം, കടമ്പുപാറ, കൂട്ടുമുക്ക് പ്രദേശങ്ങളുമാണ് ഉള്‍പ്പെടുന്നത്. നേരത്തെ തെന്മല, പത്തനാപുരം പോലീസ് സ്‌റ്റേഷനുകളുടെ പരിധിയില്‍ ഉള്‍പ്പെട്ടിരുന്ന സ്ഥലങ്ങളാണിത്.
എന്നാല്‍ പിറവന്തൂര്‍ പഞ്ചായത്തിലെ ചെമ്പനരുവി മുതല്‍ കോട്ടക്കയം വരെയുള്ള പ്രദേശങ്ങള്‍ പത്തനാപുരം സ്റ്റേഷന്‍ പരിധിയില്‍ നിലനിര്‍ത്തണമെന്ന് കെ.ബി.ഗണേഷ്‌കുമാര്‍.എം.എല്‍.എ.യുടെ പ്രതിനിധിയായ അച്ചന്‍കോവില്‍ അജിത്കുമാര്‍ ആവശ്യപ്പെട്ടു. നല്ലൊരു റോഡോ സ്ഥിരമായി വൈദ്യുതിയോ ഇല്ലാത്ത സാഹചര്യത്തില്‍ അടിയന്തിര സാഹചര്യങ്ങളില്‍ അച്ചന്‍കോവിലില്‍ നിന്നും പോലീസിന് സ്ഥലത്തെത്താന്‍ കഴിയില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ആളുകള്‍ക്ക് പരാതിയുമായി പോകുന്നതിനും ഏറെ പ്രായോഗിക ബുദ്ധിമുട്ടുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. ഇക്കാര്യം ചൂണ്ടിക്കാട്ടി സംസ്ഥാന പോലീസ് മേധാവിയ്ക്ക് എം.എല്‍.എ. കത്ത് നല്‍കിയിട്ടുണ്ടെന്ന് അദ്ദേഹം യോഗത്തെ അറിയിച്ചു.
ചെമ്പനരുവി പ്രദേശത്തുള്ളവര്‍ക്ക് തകര്‍ന്ന റോഡിലൂടെ അച്ചന്‍കോവില്‍ പോലീസ് സ്‌റ്റേഷനിലെത്തണമെങ്കില്‍ ഇന്നത്തെ സാഹചര്യത്തില്‍ കുറഞ്ഞത് ആയിരം രൂപ ചിലവു വരുമെന്ന് പത്തനാപുരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്.സജീഷ് പറഞ്ഞു.  ഭൂപ്രകൃതി പരിഗണിച്ച് ചെമ്പനരുവിയില്‍ പോലീസ് ഔട്ട്‌പോസ്റ്റ് സ്ഥാപിക്കുന്നത് കൂടുതല്‍ ഫലം ചെയ്യുമെന്ന് പിറവന്തൂര്‍ പഞ്ചായത്തിലെ മുന്‍ അംഗം സുബ്രഹ്മണ്യന്‍ ചൂണ്ടിക്കാട്ടി. താന്‍ പ്രതിനിധീകരിക്കുന്ന അമ്പനാട് ഈസ്റ്റ് വാര്‍ഡ് തെന്മല സ്റ്റേഷന്‍ പരിധിയില്‍നിന്ന് മാറ്റി അച്ചന്‍കോവില്‍ സ്‌റ്റേഷനോട് ചേര്‍ക്കണമെന്ന് ആര്യങ്കാവ് പഞ്ചായത്ത് പ്രസിഡന്റ് ആര്‍.പ്രദീപ് അഭ്യര്‍ഥിച്ചു.
യോഗത്തില്‍ ഉയര്‍ന്ന നിര്‍ദ്ദേശങ്ങള്‍ ആഭ്യന്തര മന്ത്രിയെ അറിയിക്കുമെന്ന് മന്ത്രി കെ.രാജു പറഞ്ഞു. പോലീസ് മേധാവികളെ ഇക്കാര്യം അറിയിക്കാന്‍ റൂറല്‍ ജില്ലാ മേധാവി ബി.അശോകനെ ചുമതലപ്പെടുത്തുകയും ചെയ്തു. ഡി.വൈ.എസ്.പി.മാരായ ജി.സര്‍ജു പ്രസാദ്, എം.അനില്‍കുമാര്‍, അഞ്ചല്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രഞ്ജു സുരേഷ്, പിറവന്തൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ലത സോമരാജന്‍, ആര്യങ്കാവ് പഞ്ചായത്ത് മുന്‍പ്രസിഡന്റ് അച്ചന്‍കോവില്‍ സുരേഷ്ബാബു, പുനലൂര്‍ മര്‍ച്ചന്റ് ചേംബര്‍ പ്രസിഡന്റ് എസ്.നൗഷറുദ്ദീന്‍ തുടങ്ങിയവരും യോഗത്തില്‍ സംസാരിച്ചു.
സ്റ്റേഷന്‍ ഉദ്ഘാടനം 13-ന്
അച്ചന്‍കോവില്‍ പോലീസ് സ്‌റ്റേഷന്റെ ഉദ്ഘാടനം ഈമാസം 13-ന് രാവിലെ 11-ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വ്വഹിക്കും. വീഡിയോ കോണ്‍ഫറന്‍സിലൂടെയാണ് മുഖ്യമന്ത്രി ഉദ്ഘാടനച്ചടങ്ങ് നിര്‍വ്വഹിക്കുന്നത്. സ്റ്റേഷന്‍ വളപ്പിലാണ് ചടങ്ങ്. മന്ത്രി കെ.രാജു അധ്യക്ഷനാവും. എം.പി.മാരായ എന്‍.കെ.പ്രേമചന്ദ്രന്‍, കൊടിക്കുന്നില്‍ സുരേഷ്, സോമപ്രസാദ്, എം.എല്‍.എ. കെ.ബി.ഗണേഷ്‌കുമാര്‍ എന്നിവര്‍ മുഖ്യാതിഥികളാവും. ഉദ്ഘാടനച്ചടങ്ങിന്റെ നടത്തിപ്പിനായി മന്ത്രി രാജു ചെയര്‍മാനും റൂറല്‍ ജില്ലാ പോലീസ് മേധാവി ബി.അശോകന്‍ കണ്‍വീനറുമായി സ്വാഗത സംഘം രൂപവല്‍ക്കരിച്ചു. ഉദ്ഘാടനച്ചടങ്ങിനെക്കുറിച്ച് അന്തിമ തീരുമാനമെടുക്കാന്‍ ഈമാസം ആറിന് അച്ചന്‍കോവിലില്‍ ജനപ്രതിനിധികളുടേയും പൊതുപ്രവര്‍ത്തകരുടേയും യോഗം ചേരും.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.