''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..
''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

കരകവിഞ്ഞൊഴുകുന്ന അച്ചൻകോവിൽ ആറ്റിലേക്ക് യുവാവ് എടുത്തു ചാടി കുറച്ചു പേരുടെ ജീവൻ രക്ഷിക്കാൻ


അച്ചന്‍കോവില്‍:കൊടുംമഴ,കാറ്റ്,ഉരുള്‍പൊട്ടല്‍ ഇവ മൂലം അച്ചന്‍കോവിലാറ് കലി തുള്ളിയപ്പോള്‍ ഒറ്റപ്പെട്ടത് ഒരു ഗ്രാമം മൂന്നു ദിവസം ഭക്ഷണമില്ലാതെ ഗ്രാമവാസികള്‍ വലഞ്ഞു.പുറത്തിറങ്ങാന്‍ പറ്റാത്ത അവസ്ഥ.സകലരും തങ്ങളെ കൈവിട്ടു എന്ന് തോന്നിയ നിമിഷങ്ങള്‍ അല്ല ദിവസങ്ങള്‍ വിശന്നു വലഞ്ഞ കുഞ്ഞുങ്ങളുടെ ഒട്ടിയ വയറുകള്‍ കണ്ടു കണ്ണീരോഴുക്കിയ സകല പ്രതീക്ഷയും അറ്റ നിസ്സഹായരായ  കുറെ മനുഷ്യര്‍.എന്നാല്‍ നന്മ നിറഞ്ഞ മനസിനുടമകളായ അച്ചന്‍കോവില്‍ സ്വദേശികളായ കുറെ ചെറുപ്പക്കാരുടെ കൂട്ടത്തില്‍ ഉള്ള ഉണ്ണികൃഷ്ണന്‍ എന്ന ചെറുപ്പക്കാരന്റെ ഉറച്ച മനസിന്‌ മുമ്പില്‍ ഒറ്റപ്പെട്ട  കരകവിഞ്ഞ് ഭ്രാന്തമായൊഴുകുന്ന അച്ചന്‍കോവിലാറിനു മുട്ട് മടക്കേണ്ടി വന്നു.ആ ചെറുപ്പക്കാരന്റെ നന്മ മനസ്‌ ഒരു ഗ്രാമത്തിന് പുതുജീവന്‍ നല്‍കി.
ഒറ്റപ്പെട്ട  കരകവിഞ്ഞ് ഭ്രാന്തമായൊഴുകുന്ന അച്ചന്‍കോവിലാറിലേക്ക് നാട്ടുകാരും പോലീസും ഫയർഫോഴ്സും നോക്കിനില്‍ക്കെയാണ് അരയില്‍ കെട്ടിയ കയറുമായി ഉണ്ണികൃഷ്ണന്‍ എടുത്ത് ചാടിയത്. മൂന്നു ദിവസമായി അക്കരയില്‍ ഭക്ഷണമില്ലാതെ കഴിയുന്നവർക്ക് ആഹാര സാധനങ്ങളെത്തിക്കാനായിരുന്നു ഉണ്ണികൃഷ്ണന്‍ എന്ന ചെറുപ്പക്കാരന്‍ ജീവന്‍ പണയം വെച്ച്  ഈ അതിസാഹസ പ്രവർത്തി ചെയ്തത്.
പ്രളയത്തില്‍ ഒറ്റപ്പെട്ടു പോയവര്‍ക്ക് വേണ്ടി ഭക്ഷണ സാധനങ്ങളുമായി പോയ കലാസാഗര്‍ ആര്‍ട്സ് ക്ലബ് പ്രവര്‍ത്തകനായ മണികണ്ഠനാണ്, സ്വന്തം ജീവന്‍ അവഗണിച്ചും അച്ചന്‍കോവില്‍ ആറ് നീന്തിക്കടന്നു ഭക്ഷണം എത്തിക്കുവാന്‍ അതിസാഹസ പ്രവൃത്തി ചെയ്ത  ഉണ്ണിക‍ൃഷ്ണന്‍റെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളിലൂടെ പങ്കുവെച്ചത്.
ഭ്രാന്തമായി ഒഴുകുന്ന അച്ചന്‍കോവിലാറിലേക്ക് അരയില്‍ കെട്ടിയ കയറുമായി ഉണ്ണികൃഷ്ണന്‍ എടുത്ത് ചാടുന്നത് വീഡിയോയില്‍ വ്യക്തമാണ്. ഒരറ്റത്ത് ചാടിയ ഉണ്ണികൃഷ്ണന്‍ ഏറെ നേരം ഒഴുകിയാണ് അക്കര പിടിക്കുന്നത്. അച്ചന്‍ കോവില്‍ സ്വദേശിയായ ഉണ്ണി അച്ചന്‍കോവില്‍ ക്ഷേത്രോപദേശക സമിതി സെക്രട്ടറിയാണ്.
പുനലൂരില്‍ നിന്ന് പത്തനാപുരത്തേക്ക് പോകുന്ന റോഡാണ് ഏക ആശ്രയം. 48 കിലോമീറ്ററോളം കാട് വഴി വരുമ്പോഴാണ് അച്ചന്‍കോവിലെത്തുക. പുനലൂർ നിയോജകമണ്ഡലത്തില്‍ ഉള്‍പ്പെടുന്ന ഈ പ്രദേശം സ്വന്തം മണ്ഡലത്തിലെ ജനം പട്ടിണിയും,വെള്ളപ്പൊക്ക ദുരിതത്തിലും കിടക്കുമ്പോള്‍ ജര്‍മ്മനിയില്‍ പോയ വനം മന്ത്രി  കെ. രാജുവിന്‍റെ മണ്ഡലമാണ്. എന്നും എല്ലാവരാലും അവഗണിക്കപ്പെട്ട പ്രദേശം.  നിരവധി വർഷങ്ങളായി ഇതുവഴിയുള്ള റോഡ് തകർന്ന് സഞ്ചാരയോഗ്യമല്ലാതായിട്ട്.മാത്രമല്ല ലോകത്ത് ഒരിടത്തും ഇല്ലാത്ത ഒരു പാലം ഇവിടെ ഉണ്ട് ആ കൊണ്ക്രീറ്റ്‌ പാലത്തിനു ബലക്ഷയം ഉണ്ടായപ്പോള്‍ താങ്ങ് കൊടുത്തിരിക്കുന്നത് തെങ്ങിന്‍ തടിയില്‍ ആണ്.കടുത്ത മനുഷ്യാവകാശ ലംഘനം ആണ് ഈ പ്രദേശത്ത് നടക്കുന്നത്. റോഡിനും മറ്റ് അടിസ്ഥാന ആവശ്യങ്ങള്‍ക്കും പല നിവേദനങ്ങളും തങ്ങള്‍ നല്‍കിയെങ്കിലും ശരിയാക്കാമെന്നെല്ലാതെ ഇതുവരെ ആരും തങ്ങളുടെ നാടിനായി ഒന്നും ചെയ്തില്ലെന്നും മണികണ്ഠന്‍ പുനലൂര്‍ ന്യൂസിനോട് പറഞ്ഞു. ചെന്നെയില്‍ ഐടി കമ്പനി ജീവനക്കാരനാണ് ഉണ്ണികൃഷ്ണന്‍ ചെങ്ങനൂരില്‍ രക്ഷാ പ്രവർത്തനത്തിനായി പോയിരിക്കുകയാണ്.
ഇതൊക്കെ പല ജനപ്രതിനിധികളും കണ്ടു പഠിക്കേണ്ടി ഇരിക്കുന്നു.. ഇത് കാണുമ്പോഴെങ്കിലും ചിലർക്ക് കുറ്റബോധം തോന്നട്ടെ.അച്ചൻകോവിൽ ആറിന് അക്കരെ പോകാൻ ഒരു പാലം പണിഞ്ഞു തരാം, പുനലൂർ പോകാൻ അച്ചൻകോവിൽ റോഡ് പണിഞ്ഞു തരാം എന്നൊക്കെ മോഹന വാഗ്ദാനങ്ങൾ നൽകി കാലങ്ങളായി വഞ്ചിച്ചതിന്.
വീഡിയോ കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.