''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..



''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

അഞ്ചല്‍ ചിട്ടി തട്ടിപ്പ്: രണ്ട് പേർ കൂടി അറസ്റ്റിൽ


അഞ്ചൽ :ചിട്ടി നടത്തിപ്പിന്റെ മറവിൽ ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയെന്ന പരാതിയിന്മേൽ പ്രതിചേർക്കപ്പെട്ട രണ്ട് പേരെകൂടി എരൂർ പൊലീസ് അറസ്റ്റ് ചെയ്തു .അഞ്ചൽ അരീപ്ലാച്ചി തടത്തിൽ വീട്ടിൽ പി.സജി (46),മകൻ പ്രഭുൽ (21) എന്നിവരാണ് അറസ്റ്റിലായത്.നേരത്തേ സജിയുടെ ഭാര്യ അമ്പിളിയെ അറസ്റ്റ് ചെയ്തിരുന്നു.
അഞ്ചലും പരിസര പ്രദേശത്തുമുള്ള ഇരുന്നൂറോളം  പേരാണ് ഇവരുടെ തട്ടിപ്പിന് ഇരയായത്.ചിട്ടി നടത്തിപ്പുകാരായ സജി, ഭാര്യ അമ്പിളി, മകൻ പ്രഭുൽ എന്നിവർക്കെതിരേ നാട്ടുകാർ അഞ്ചൽ, ഏരൂർ പൊലീസ് സ്‌റ്റേഷനുകളിൽ  പരാതി നൽകിയിരുന്നു.കഴിഞ്ഞ പതിനഞ്ച് വർഷമായി കുടിയിട ചിട്ടി നടത്തി വരുകയായിരുന്നു സജിയുടെ ഭാര്യ അമ്പിളി. ആദ്യ കാലഘട്ടങ്ങളിൽ ചെറു ചിട്ടികൾ നടത്തിപ്പിലൂടെ ഇടപാട് കാരുടെ വിശ്വാസം ഇവർ നേടിയെടുത്തു. തുടർന്ന് ഇടപാടുകാരെ വലിയ ചിട്ടി കളിൽ ചേർക്കുകയും കുറി വീഴുമ്പോൾ കിട്ടുന്ന തുകക്ക് നിശ്ചിത പലിശ നൽകാം എന്ന് വിഗ്ദാനം നൽകി ഇടപാട് കാരിൽ നിന്ന് പണം തട്ടി എടുക്കുകയുമായിരുന്നുവത്രേ.ഈ പണം ഇവരുടെ ഉടമസ്ഥതയിലുള്ളകുരുവി ക്കോണത്തെ ഹാർഡ് വേഴ്സ് കടയുടെ നടത്തിപ്പിനായ് ചെല വഴിക്കുകയായിരുന്നുവെന്നാണ്  ഇടപാടുകാർ പറഞ്ഞിരുന്നത്.  എന്നാൽ കുറച്ച് നാൾ മുമ്പ് ഹാർഡ് വേഴ്സ് കട പുട്ടുകയും ചിട്ടിയുടെ കുറിയിടിൽ നടക്കാതെ വരുകയും ചെയ്തതോടെ ഇടപാടുകാർ  പണം തിരികെ നൽകണമെന്ന ആവശ്യവുമായി സജിയെയും അമ്പിളിയേയും സമീപിച്ചു. നിരവധി തവണ അവധികൾ പറഞ്ഞ ഇവർ പണം നൽകാൻ തയ്യാറാകാതെ വന്നതോടെയാണ് തട്ടിപ്പിന് ഇരയായവർ പൊലീസിൽ പരാതി നൽകിയത്. പൊലീസ് ഇവരുടെ മൊബൈൽ ഫോണുകളിൽ ബന്ധപ്പെട്ടുവെങ്കിലും  സ്വിച്ച് ഓഫ് ചെയ്ത നിലയിലായിരുന്നു. നാട്ടുകാർ പൊലീസിൽ പരാതി നൽകിയതറിഞ്ഞ സജിയും കുടുംബവും വീട് പൂട്ടി ഒളിവിൽ പോകുകയായിരുന്നു. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഇവരെ കസ്റ്റഡിയിലെടുത്തത്.
പുനലൂർ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.
 
റിപ്പോര്‍ട്ടര്‍ മൊയ്‌ദു അഞ്ചൽ
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.