''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

അഞ്ചൽ നെട്ടയത്ത് ഗൃഹനാഥനെ വീടുകയറി വധിക്കുവാൻ ശ്രമം. ഏരൂർ പോലീസ് പ്രതികളെ പിടികൂടി


അഞ്ചൽ:അഞ്ചൽ നെട്ടയത്ത് ഗൃഹനാഥനെ വീടുകയറി വധിക്കുവാൻ ശ്രമം. ഏരൂർ പോലീസ് പ്രതികളെ പിടികൂടി. കഴിഞ്ഞ ദിവസം രാത്രി എഴ് മുപ്പതോടേയായിരുന്നു സംഭവം. മദ്യപിച്ച് എത്തിയ രണ്ടംഗ സംഘം മാരകായുധങ്ങളുമായി നെട്ടയം കോണത്ത് അനി ഭവനിൽ നാല്പത്തി നാല് കാരനായ അനിമോനെ വീട് കയറി വധിക്കുവാനുള്ള ശ്രമം നടത്തിയത്. സംഭവസമയത്ത് വീട്ടിൽ അനിമോനും രണ്ട് പെൺമക്കളും മാത്രമെ ഉണ്ടായിരുന്നുള്ളു. വടിവാൾ കമ്പിവടി ഉൾപ്പടെ ഉള്ള മാരകായുധമായി വീട്ടിൽ എത്തിയ സംഘം അനിമോനെ വീട്ടിനുള്ളിൽ കയറി ക്രൂരമായി മർദ്ദിച്ചു. മർദ്ദനത്തിൽ തലക്കും ശരീരം ആസകലവും  ഗുരുതരമായി പരുക്ക് പറ്റി. അച്ഛനെ മർദ്ദിക്കുന്നത് കണ്ട് പെൺകുട്ടികൾ വാവിട്ടു നിലവിളിച്ചതോടെ അക്രമികൾ പെൺകുട്ടികൾക്ക് നേരേയും തിരിഞ്ഞു. ബഹളം കേട്ട് അയൽവാസികൾ ഓടികൂടിയതിനെ തുടർന്ന് പ്രതികൾ സംഭവ സ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെടുകയായിരുന്നു.
സംഭവം അറിഞ്ഞ് എത്തിയ ഏരൂർ എസ്.ഐ സി.പി സുധീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം നടത്തിയ തിരച്ചിലിൽ രാത്രി പതിനൊന്ന് മണിയോടെ നെട്ടയം കോണത്ത് ബിവറേജ് ഔട്ട് ലെറ്റിന് സമീപത്തെ റബ്ബർ തോട്ടത്തിൽ നിന്ന് പ്രതികളെ പിടികൂടി.നെട്ടയം സ്വദേശികളായ അഭിരാജ് ,അദിരാം എന്നിവരാണ് പോലീസ് പിടിയിലായത്.  ഒരു മാസം മുമ്പ് നെട്ടയം ജംഗ്ഷനിൽ വച്ച് പ്രതികളും അനിമോനും തമ്മിൽ  വാക്ക് തർക്കം ഉണ്ടായിരുന്നു  .ഇതിനെ തുടർന്ന് ഉണ്ടായ പകയാണ് വീട് കയറി മർദ്ദിക്കാൻ കാരണമെന്ന് പ്രതികൾ പോലീസിനോട് പറഞ്ഞു. മർദ്ദനത്തിൽ പരുക്ക് പറ്റിയ അനിമോൻ പുനലൂർ താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി.
കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.