''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..



Make Money Online Click Here

''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

അഞ്ചലിൽ അക്രമം നാല് പേർ അറസ്റ്റിൽ


അഞ്ചൽ  :  യുവാവിനെ വീട്ടിൽ കയറി മർദ്ദിച്ച ശേഷം രക്ഷപ്പെടുന്നതിനിടയിൽ അക്രമികൾ സഞ്ചരിച്ച   ഓട്ടോറിക്ഷയും  കെ.എസ് .ആർ .ടി .സി ബസ്സും കൂട്ടിമുട്ടിയതിനെത്തുടർന്ന്   ബസ്സ് ജീവനക്കാരെ മർദ്ദിക്കുകയും  ചെയ്ത കേസിൽ നാലു പേരെ അഞ്ചൽ പോലീസ് അറസ്റ്റ് ചെയ്തു. ആർച്ചൽ സുരേഷ് ഭവനിൽ സുരേഷ് (30), അഞ്ചൽ കോമളം ജ്യോതിഷ് ഭവനിൽ ജ്യോതിഷ് ലാൽ (27), അഞ്ചൽ വക്കം മുക്ക്  റോഡുവിള പുത്തൻവീട്ടിൽ അജി (25 ), അഞ്ചൽ അഗസ്ത്യക്കോട് കോളച്ചിറ അശ്വതി മന്ദിരത്തിൽ  അനന്ദു (24 )എന്നിവരെയാണ്  അഞ്ചൽ സി.ഐ  റ്റി .സതികുമാറിന്റെ നേതൃത്വ ത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. വെള്ളിയാഴ്ച രാത്രി
  നെട്ടയം കൈലാസത്തിൽ ബിജു (45) വിനെ  പ്രതികൾ വീട്ടിൽ കയറി ഗുരുതരമായി മർദ്ദിച്ചു അഞ്ചലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച് ചികിത്സ  നൽകുന്നതിനിടയിൽ പിൻതുടർന്ന് എത്തിയ അക്രമിസംഘം ക്യാഷ്യലിറ്റിയിൽ കയറി ബിജുവിനെ വീണ്ടും മർദ്ദിച്ചു . അക്രമം തടയൻ ശ്രമിച്ച അയിലറ അമ്പാടിയിൽ അനിൽകുമാർ (49), പുത്തയം വെള്ളികുളം വീട്ടിൽ അനസ് (43) എന്നിവർക്കും മർദ്ദനമേറ്റു. മർദ്ദനത്തിൽ ഗുരുതര പരുക്ക് പറ്റിയ അനിൽകുമാറിനെയും അപകടത്തിൽപ്പെട്ട ഓട്ടോ ഡൈവർ ഉണ്ണികൃഷ്ണനെയും തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. വീട്ടിൽ കയറി അക്രമം നടത്തി അഞ്ചലിലേയ്ക്ക് വരവെയാണ് ആർ.ഒ  ജംഗ്‌ഷന് സമീപം വച്ച് ഇവർ സഞ്ചരിച്ചിരുന്ന ഓട്ടോ കെ.എസ് .ആർ .റ്റി .സി  ബസ്സിൽ തട്ടുന്നതും , ജീവനക്കാരെ മർദ്ദിക്കുന്നതും.   ചാത്തന്നൂർ ഡിപ്പോയിലെ  ജീവനക്കാരായ ഡ്രൈവർ രഞ്ജിത്ത്, കണ്ടക്ടർ ഷീബ എന്നിവർ പുനലൂർ താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി.വീട് കയറി അക്രമം , ബസ്സ് ജീവനക്കാരെ മർദ്ദനം ഉൾപ്പെടെ ഇവർക്കെതിരെ  നാല് കേസുകൾ  എടുത്തതായി പോലീസ് അറിയിച്ചു . കേസിലെ പ്രതിയായ ഓട്ടോ ഡ്രൈവർ ഉണ്ണിക്യഷ്ണൻ ഉടൻ അറസ്റ്റിലാകുമെന്നും പോലീസ് പറഞ്ഞു.
റിപ്പോര്‍ട്ടര്‍ മൊയ്‌ദു അഞ്ചൽ
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.