
മദ്യപിച്ച് വാഹനമോടിച്ച് ക്ഷേത്രത്തിൻറെ ചുറ്റുമതിൽ തകർത്തു ക്ഷേത്രത്തിനുള്ളിൽ വാഹനം കയറി.അഞ്ചൽ ആലഞ്ചേരി രാധാമാധവ ക്ഷേത്രത്തിൻറെ ചുറ്റുമതിലാണ് ഇടിച്ചുതകർത്ത വാഹനം ഉള്ളിൽ കയറിയത് .കുളത്തുപ്പുഴയിൽ നിന്ന് പാലക്കാട്ടെക്ക് പോകുകയായിരുന്നു വാഹനമാണ് ഇന്ന് വൈകിട്ടു അഞ്ചു മണിയോടുകൂടി ക്ഷേത്രത്തിൻറെ മതിൽ തകർത്ത് അകത്തു കയറിയത്.
അമിത വേഗത്തിലായിരുന്നു വാഹനം നിയന്ത്രണം വിട്ട ഇടിച്ചുകയറുകയായിരുന്നു അപകടം നടന്നത് കണ്ട നാട്ടുകാർ ഓടിക്കൂടുകയും നിസ്സാര പരിക്കുകളോടെ മദ്യപിച്ചിരുന്ന വാഹനത്തിലിരുന്നവരെ പോലീസിന് കൈമാറുകയും ചെയ്തു.
പാലക്കാട് സ്വദേശികളായ അനീഷ്,രതീഷ് എന്നിവർക്കെതിരെ ഏരൂർ പോലീസ് കേസെടുത്തു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ