''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..Make Money Online Click Here

''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

ആര്യങ്കാവ് - തെന്മല എം.എസ്.എല്‍ റൂട്ടില്‍ ബസ് സര്‍വീസ് പുനഃരാരംഭിച്ചു


പുനലൂര്‍: കൊല്ലം - തിരുമംഗലം ദേശീയ പാതയിലെ ആര്യങ്കാവ്- തെന്മല എം.എസ്.എല്‍ റൂട്ടില്‍ കെ.എസ്.ആര്‍.ടി.സി. ബസ് സര്‍വീസ് പുനഃരാരംഭിച്ചു. റോഡില്‍ വിള്ളല്‍ വീണതിനെ തുടര്‍ന്ന് ഇവിടെ താത്കാലികമായി സര്‍വീസ് നിറുത്തിവച്ചിരിക്കുകയായിരുന്നു.
ഇന്നലെ രാവിലെ ആര്യങ്കാവ് ബസ് ഡിപ്പോയില്‍ നിന്ന് പുറപ്പെട്ട ബസ് എം.എസ്.എല്ലിലെ വളവില്‍ നിറുത്തി യാത്രക്കാരെ ഇറക്കി. തുടര്‍ന്ന് തിരികെ ആര്യങ്കാവ് വഴി തെങ്കാശിയില്‍ എത്തിയ ശേഷം മടങ്ങുകയായിരുന്നു. എം.എസ്.എല്‍ വളവില്‍ ഇറങ്ങുന്ന യാത്രക്കാര്‍ രണ്ട് കിലോമീറ്റര്‍ നടന്ന് തെന്മലയില്‍ എത്തണം. തുടര്‍ന്ന് പുനലൂരില്‍ നിന്ന് തെന്മലയില്‍ എത്തുന്ന ബസില്‍ കയറി ഒറ്റക്കല്‍, ഉറുകുന്ന്, ഇടമണ്‍, വെള്ളിമല അടക്കമുളള പ്രദേശങ്ങളിലേക്ക് പോകും. പുനലൂരില്‍ നിന്ന് ആര്യങ്കാവ് വഴി തെങ്കാശിയില്‍ പോകേണ്ട യാത്രക്കാരും തെന്മല സര്‍വിസ് അവസാനിപ്പിക്കുന്ന ബസില്‍ തെന്മലയില്‍ ഇറങ്ങിയ ശേഷം എം.എസ്.എല്‍ വളവ് വരെ കാല്‍ നടയാത്ര ചെയ്തു വേണം തെങ്കാശി ബസില്‍ കയറാന്‍.
കനത്ത മഴയെ തുടര്‍ന്ന് ഒരാഴ്ചയായി തെന്മല മുതല്‍ ആര്യങ്കാവ് വരെയുളള റൂട്ടില്‍ ബസ് സര്‍വീസ് നിറുത്തി വച്ചിരുന്നു. ആര്യങ്കാവ് -തെന്മല എം.എസ്.എല്‍ റൂട്ടില്‍ നിറുത്തി വച്ച ബസ് സര്‍വിസ് നാട്ടുകാരുടെ പ്രതിഷേധത്തെ തുടര്‍ന്നാണ് ഇന്നലെ മുതല്‍ പുനഃരാരംഭിച്ചത്. റോഡിന്റെ തകര്‍ച്ച മൂലം തെന്മല എം.എസ്.എല്‍ പാതയോരത്ത് മൂന്നാഴ്ച മുമ്ബ് വിള്ളല്‍ വീണിരുന്നു. ഇതേ തുടര്‍ന്ന് ആര്യങ്കാവ്- തെന്മല റൂട്ടില്‍ വാഹന ഗതാഗതം നിരോധിച്ചിരിക്കുകയാണ്.
ഇടുങ്ങിയ എം.എസ്.എല്‍ റോഡിന്റെ ഒരുവശത്തെ കൊക്കയിലൂടെയാണ് കഴുതുരുട്ടി ആറ് കടന്നുപോകുന്നത്. മറുഭാഗത്തെ റെയില്‍വേ ഭൂമിയിലെ കൂറ്റന്‍ പാറ റോഡിലേക്ക് ഇറങ്ങി നില്‍ക്കുന്നത് മൂലം പാതയ്ക്ക് വീതി കൂട്ടാന്‍ കഴിയാത്ത അവസ്ഥയാണ്. ഇതാണ് റോഡില്‍ വന്‍ കുഴികള്‍ രൂപ്പെടാനും, പാതയോരത്ത് വിള്ളല്‍ വീഴാനും കാരണം. വിള്ളല്‍ വീണ പാതയോരത്തിന്റെ അടി ഭാഗത്ത് നിന്ന് മണല്‍ ചാക്ക് അടുക്കിയുളള താത്കാലിക ഭിത്തി നിര്‍മ്മാണം ഇന്നലെ രാവിലെ മുതല്‍ ആരംഭിച്ചു. ഇത് റോഡ് നിരപ്പില്‍ എത്തിച്ച ശേഷം വിള്ളല്‍ വീണ ഭാഗവും കുഴികളും കോണ്‍ക്രീറ്റ് ചെയ്തു താത്കാലികമായി അടച്ച്‌ ബലപ്പെടുത്തുമെന്ന് ദേശിയപാത വിഭാഗം അസി.എക്സിക്യൂട്ടീവ് എന്‍ജിനിനിയര്‍ നിഷ അറിയിച്ചു. തുടര്‍ന്ന് പാതയോരത്ത് കൂറ്റന്‍ കോണ്‍ക്രീറ്റ് ഭിത്തി നിര്‍മ്മിച്ച ശേഷം ഇടുങ്ങിയ റോഡിന്റെ വിതി വര്‍ദ്ധിപ്പിക്കും.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.