ഓട്ടോറിക്ഷ ഡ്രൈവറുടെ അനാസ്ഥയില്‍ ഗൃഹനാഥന് ദാരുണാന്ത്യം


അഞ്ചൽ: ആയിരനെല്ലുരിൽ ഓട്ടോ റിക്ഷ ഇടിച്ചതിനെ തുടർന്ന് യുവാവ് മരിച്ചു. ആയിരനെല്ലൂർ പയറ്റുവിള വീട്ടിൽ മുപ്പത്തിയഞ്ച് കാരനായ ആസാദ്  ആണ് മരിച്ചത്. തിങ്കളാഴ്ച്ച രാത്രി എട്ട് മുപ്പതോടെ ആയിരനെല്ലൂർ പ്രീ പ്രൈമറി  സ്കുളിന് സമീപത്ത് വച്ചാണ് അപകടം. മദ്യപിച്ച് റോഡിന്റെ വശത്ത് കിടന്ന ആസാദിന്റെ ദേഹത്തേക്ക് ഓട്ടോറിക്ഷ ഇടിച്ച് കയറുകയായിരുന്നു എന്നാണ് പ്രാഥമിക നിഗമനം. പരുക്ക് പറ്റിയ ആസാദിനെ ഓട്ടോറിക്ഷ ഡ്രൈവർ ജെസ്റ്റിൻ ഇടമണ്ണിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക ചികിത്സ നൽകി. തുടർന്ന് വിദഗ്ദ ചികിത്സക്കായി പുനലൂർ ഗവ: ഹോസ്പിറ്റലിലേക്ക് കൊണ്ട് പോകാൻ സ്വകാര്യ ഹോസ്പിറ്റലുകാർ നിർദ്ദേശിച്ചെങ്കിലും അത് വക വെക്കാതെ ഓട്ടോറിക്ഷ ഡ്രൈവർ ജെസ്റ്റിൻ  ആസാദിനെ ആയിരനെല്ലൂരിലെ വസതിയിൽ ഉപേക്ഷിച്ചു മുങ്ങുകയായിരുന്നു.
രാത്രി രണ്ട് മണിയോടെ ആസാദിന്റെ നില അതീവ ഗുരുതരമായി.തുടർന്ന് ബന്ധുക്കൾ പുനലൂർ താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ട് പോകവേ വഴിമദ്ധ്യേ ആസാദ് മരണത്തിന് കീഴടങ്ങി. മൃതശരീരം പുനലൂർ താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്മോർട്ട നടപടികൾക്ക് ശേഷം മൃതശരീരം ബന്ധുക്കൾക്ക് വിട്ട് നൽകും.ഓട്ടോ റിക്ഷാ ഡ്രൈവര്‍ തക്ക സമയത്ത് താലൂക്ക് ആശുപത്രിയില്‍ എത്തിചെന്കില്‍ മരണം സംഭവിക്കില്ലായിരുന്നുവെന്നും ഓട്ടോ റിക്ഷാ ഡ്രൈവര്‍ക്ക് എതിരെ കേസ്‌ എടുക്കണമെന്നും ബന്ധുക്കള്‍ ആവശ്യപ്പെട്ടു.ഏരൂർ പോലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.