''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..Make Money Online Click Here

''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

കനത്ത മഴ ദേശീയപാതയില്‍ ഇടപ്പാളയത്ത് മണ്ണിടിഞ്ഞു റോഡ്‌ അപകടാവസ്ഥയില്‍


ആര്യങ്കാവ്:കനത്തമഴയില്‍ കൊല്ലം-തിരുമംഗലം ദേശീയ പാതയിലെ ഇടപ്പാളയത്ത് പാതയോരം ഇടിഞ്ഞുവീണു. ബുധനാഴ്ച രാത്രിയിലാണ് സമീപത്തെ 50 അടിതാഴ്ചയിലൂടെ ഒഴുകുന്ന കഴുതുരുട്ടി ആറ്റിലേക്ക് പാതയോരം ഇടുഞ്ഞുവീണത്. ഇടപ്പാളയം ലക്ഷംവീട് കോളനിക്ക് സമീപത്തെ ചപ്പാത്തിനോട് ചേര്‍ന്ന് കരിങ്കല്ലില്‍ കെട്ടി ഉയര്‍ത്തിയ ഭാഗമാണ് 25 മീറ്റര്‍ നിളത്തില്‍ ഇടിഞ്ഞുപോയത്.കെ.എസ്.ആര്‍.ടി.സി ബസ് അടക്കമുളള വാഹനങ്ങള്‍ കടന്നുപോകുന്ന അന്തര്‍ സംസ്ഥാന പാതയാണിത്.
ഇൗ ഭാഗത്തിന് അഞ്ച് കിലോമീറ്റര്‍ ദൂരെയുളള തെന്മല എം.എസ്.എല്ലില്‍ റോഡില്‍ വിളളല്‍ വീണത് മൂലം ചരക്ക് ലോറികളുടെ യാത്ര കഴിഞ്ഞ ആഴ്ച നിരോധിച്ചിരുന്നു. തമിഴ്നാടിന് സമീപത്തെ ആര്യങ്കാവ് മുതല്‍ തെന്മല വരെയുളള റൂട്ടിലാണ് നിരോധനം. തമിഴ്നാട്ടില്‍ നിന്നെത്തുന്ന ചെറുവാഹനങ്ങളും, കെ.എസ്.ആര്‍.ടി.സി.ബസുകളും മാത്രമാണ് ഇപ്പോള്‍ ഇതുവഴി പോകുന്നത്. ഇതിന്റെ നിര്‍മ്മാണ ജോലികള്‍ ആരംഭിക്കുന്നത് സംബന്ധിച്ചുളള നടപടികള്‍ നടക്കുന്നതിനിടെയണ് ഇടപ്പാളയത്ത് വീണ്ടും റോഡിന്റെ വശം ഇടിഞ്ഞ് 50അടി താഴ്ചയില്‍ പോയത്. കനത്ത മഴ തുടരുന്നത് മൂലം പാതയോരം കൂടുതല്‍ ഇടിഞ്ഞു പോകാനുളള സാദ്ധ്യതയുണ്ടെന്ന് സമീപവാസികള്‍ പറഞ്ഞു. പാതയില്‍ രൂപപ്പെട്ടിരുന്ന വന്‍ കുഴിയില്‍ വെളളം കെട്ടി നിന്നത് മൂലമാണ് പാതയോരം ഇടിഞ്ഞത്.
പാതയോരത്ത് സ്ഥാപിച്ചിരുന്ന ടെലിഫോണ്‍,വാട്ടര്‍ അതോറിറ്റി എന്നിവയുടെ പൈപ്പ് ലൈനുകളും മണ്ണിടിച്ചിലില്‍ തകര്‍ന്നു.ദേശീയപാത വിഭാഗം ചീഫ് എന്‍ജിനിയര്‍ ഇന്‍-ചാര്‍ജ്ജ് അശോക് കുമാര്‍, അസി.എക്സിക്യൂട്ടീവ് എന്‍ജിനിയര്‍ നിഷ തുടങ്ങിയവര്‍ സ്ഥലം സന്ദര്‍ശിച്ചു. റോഡില്‍ കെട്ടി നില്‍ക്കുന്ന വെളളം ഒഴിച്ചുവിടാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. തകര്‍ന്ന പാര്‍ശ്വ ഭിത്തി ഉടന്‍ നിര്‍മ്മിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.