''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..



''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

ദേശീയപാതയുടെ തകര്‍ച്ച: ഉദ്യോഗസ്ഥരെ നാട്ടുകാര്‍ തടഞ്ഞുവച്ചു


പുനലൂര്‍: കൊല്ലം-തിരുമംഗലം ദേശീയ പാതയിലെ തെന്മല എം.എസ്.എല്‍ റോഡിലെ തകര്‍ച്ച പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് ദേശീയ പാത വിഭാഗം ഉദ്യോഗസ്ഥരെയും എ.ഡി.എമ്മിനെയും നാട്ടുകാര്‍ തടഞ്ഞുവച്ചു. റോഡിന്റെ തകര്‍ച്ച മൂലം രണ്ടാഴ്ച മുമ്ബ് ഇതുവഴിയുളള ചരക്ക് ലോറികളെ അധികൃതര്‍ നിരോധിച്ചിരുന്നു. ഇപ്പോള്‍ മഴ ശക്തമായതോടെ പുനലൂര്‍-ചെങ്കോട്ട റൂട്ടില്‍ ഗതാഗതം പൂര്‍ണമായും നിരോധിച്ചിരിക്കുകയാണ്. തകര്‍ന്ന എം.എസ്.എല്‍ റോഡില്‍ കഴിഞ്ഞ മാസം വിള്ളല്‍ രൂപപ്പെട്ടിരുന്നു. ഇത് കാരണമാണ് ചരക്ക് ലോറികളെ നിരോധിച്ചത്. എന്നാല്‍ അതിനുശേഷം പാത പുനരുദ്ധരിക്കുന്നതിനും, പാതയോരത്ത് പാര്‍ശ്വഭിത്തി നിര്‍മ്മിക്കുന്നതിലും ഉണ്ടായ കാലതാമസം മൂലമാണ് ഇത് വഴിയുളള ഗതാഗതം പൂര്‍ണമായും നിരോധിക്കാന്‍ കാരണമെന്ന് നാട്ടുകാര്‍ ആരോപിച്ചു. ഇതില്‍ പ്രതിഷേധിച്ചാണ് ഇന്നലെ പാത സന്ദര്‍ശിക്കാനെത്തിയ ദേശീയപാത വിഭാഗം എക്സിക്യൂട്ടീവ് എന്‍ജിനിയര്‍ സിനി, അസി.എക്സിക്യൂട്ടീവ് എന്‍ജിനിയര്‍ നിഷ, കൊല്ലം എ.ഡി.എം.ബി.ശശികുമാര്‍ എന്നിവര്‍ അടക്കമുളള ഉദ്യോഗസ്ഥരെ തടഞ്ഞുവച്ചത്. ഇത് വാക്കേറ്റത്തിനും ഇടയാക്കി.
മഴ മാറിയാല്‍ ഉടന്‍ പാത ഗതാഗത യോഗ്യമാക്കി മാറ്റും എന്ന ഉറപ്പിന്‍മേലാണ് ഉദ്യോഗസ്ഥരെ വിട്ടയച്ചത്. കേരളത്തില്‍ നിന്ന് തമിഴ്നാട്ടിലെ എന്‍ജിനിയറിംഗ് കോളേജുകളില്‍ പഠിക്കാന്‍ പോയ വിദ്യാര്‍ത്ഥികള്‍ക്ക് ഓണം, ബക്രീദ് അവധിയായിട്ടും ദേശീയ പാത വഴി ഗതാഗതം നിരോധിച്ചതോടെ നാട്ടില്‍ എത്താന്‍ കഴിയാത്ത സ്ഥിതിയാണ്.
ആര്യങ്കാവ് കെ.എസ്.ആര്‍.ടി.സി.ബസ് ഡിപ്പോയില്‍ നിന്ന് കഴുതുരുട്ടി വരെ ബസ് സര്‍വീസ് നടത്തിയാല്‍ ശേഷിക്കുന്ന രണ്ട് കിലോമീറ്റര്‍ ദൂരത്തില്‍ കാല്‍ നടയാത്ര ചെയ്താല്‍ എം.എസ്.എല്‍ വഴി തെന്മലയില്‍ എത്താന്‍ കഴിയും. ബസ് സര്‍വിസ് ആരംഭിച്ചാല്‍ തമിഴ്നാട്ടില്‍ കുടുങ്ങിക്കിടക്കുന്ന വിദ്യാര്‍ത്ഥികള്‍ അടക്കമുളളവര്‍ക്ക് ആര്യങ്കാവ്,തെന്മല വഴി പുനലൂരിലും മറ്റും എത്താന്‍ കഴിയും. എന്നാല്‍ മഴ മാറിയാന്‍ ഉടന്‍ തകര്‍ന്ന എം.എസ്.എല്ലിലെ പാതയോരത്ത് താല്‍ക്കാലികമായി മണ്‍ ചാക്കുകള്‍ അടുക്കി ബലപ്പെടുത്തുമെന്ന് ദേശീയ പാത അസി.എക്സിക്യൂട്ടീവ് എന്‍ജിനിയര്‍ നിഷ അറിയിച്ചു. റോഡിലെ കുഴിയും വിളളലും താത്കാലികമായി കോണ്‍ക്രീറ്റ് ചെയ്യും.
തുടര്‍ന്ന് ഇത് വഴി വാഹനങ്ങള്‍ കടത്തിവിടണമെന്നും ആര്യങ്കാവ് കെ.എസ്.ആര്‍.ടി.സി.ബസ് ഡിപ്പോയില്‍ നിന്ന് കഴുതുരുട്ടിവരെ ബസ് സര്‍വീസ് ആരംഭിക്കണമെന്നും ആവശ്യപ്പെട്ട് ജില്ലാ കളക്ടര്‍ക്ക് കത്ത് നല്‍കും.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.