''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

ദേശിയ പാതയിലെ വിളളല്‍: പാര്‍ശ്വഭിത്തി പണിയാന്‍ സര്‍വേ തുടങ്ങി


തെന്മല: കൊല്ലം-തിരുമംഗലം ദേശിയ പാതയിലെ തെന്മല എം.എസ്.എല്ലില്‍ പാതയോരത്ത് വിളളല്‍ രൂപപ്പെട്ടിനെ തുടര്‍ന്ന് ഇവിടെ പാര്‍ശ്വഭിത്തി നിര്‍മ്മിക്കും. സര്‍വേ നടപടികള്‍ ഇന്നലെ ആരംഭിച്ചു. അപകടമേഖലയായ പാതയോരത്ത് കൂടുതല്‍ മണല്‍ ചാക്കുകള്‍ അടുക്കി ബലപ്പെടുത്തുകയും വിളളല്‍ വീണ ഭാഗം താത്കാലികമായി മണല്‍ ചാക്കുകള്‍ നിരത്തി ഉറപ്പിക്കുകയും ചെയ്തു. ചൊവ്വാഴ്ച രാത്രിയാണ് പാതയോരത്ത് വിളളല്‍ വീണത്. ഇത് മൂലം ഇതുവഴി പത്ത് ടണ്ണില്‍ കൂടുതല്‍ ഭാരം കയറ്റിയ വാഹനങ്ങള്‍ പോകുന്നത് നിരോധിച്ചിട്ടുണ്ട്. ഇടുങ്ങിയ എം.എസ്.എല്‍ ഭാഗത്തെ പാതയില്‍ കൂറ്റന്‍ കുഴി രൂപപ്പെട്ടത് മൂലമാണ് പാതയോരത്ത് വിളളല്‍ വീഴാന്‍ കാരണം. ഇത് കണക്കിലെടുത്താണ് പാതയോരത്ത് പുതിയ സംക്ഷണ ഭിത്തി ഉടന്‍ നിര്‍മ്മിക്കുന്നത്.
കനത്ത മഴയെ തുടര്‍ന്ന് പുനലൂര്‍-കോട്ടവാസല്‍ റോഡില്‍ രൂപപ്പെട്ട കുഴികള്‍ അടച്ചുതുടങ്ങി. തെന്മല എം.എസ്.എല്ലില്‍ പാതയോരം തകര്‍ന്നതോടെ അയല്‍ സംസ്ഥാനത്ത് നിന്ന് 10 ടണ്ണില്‍ കൂടുതല്‍ ഭാരം കയറ്റിയെത്തിയ ലോറികള്‍ അടക്കമുളള വാഹനങ്ങളെ പുളിയറയില്‍ പൊലീസ് തടഞ്ഞു. തുടര്‍ന്ന് നാഗര്‍കോവില്‍ വഴിയാണ് തിരിച്ചുവിടുന്നത്. ആര്യങ്കാവ് മുതല്‍ തെന്മല വരെയുളള പാതയിലാണ് ഗുഡ്സ് വെഹിക്കിള്‍ വാഹനങ്ങളെ നിരോധിച്ചിരിക്കുന്നത്.

എം.എസ്.എല്ലില്‍ പുതിയ പാര്‍ശ്വഭിത്തി നിര്‍മ്മിക്കുന്നത് വരെ നിരോധനം നിലനില്‍ക്കുമെന്ന് അധികൃതര്‍ അറിയിച്ചു. ഇതുമൂലം തമിഴ്നാട്ടില്‍ നിന്ന് ആര്യങ്കാവ് ചെക്ക്പോസ്റ്റുകള്‍ വഴി ചെറിയ ലോറികള്‍ അടക്കമുളള വാഹനങ്ങളുടെ വരവ് ഗണ്യമായി കുറഞ്ഞു. അയല്‍ സംസ്ഥാനങ്ങളില്‍ നിന്ന് അമിത ഭാരം കയറ്റി എത്തിയ നൂറുകണക്കിന് ചരക്കുലോറികളെ പുളിയറ ചെക്ക്പോസ്റ്റില്‍ പൊലീസ് തടഞ്ഞിട്ടിരിക്കുകയാണ്. 10 ടണ്ണില്‍ കൂടുതല്‍ ഭാരം കയറ്റിയ ലോറികള്‍ കടന്നു വരാതിരിക്കാന്‍ ആര്യങ്കാവ് ഔട്ട് പോസ്റ്റിലും എം.എസ്.എല്ലിലും പൊലീസ് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.