''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..Make Money Online Click Here

''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

ദേശീയപാത പണികളില്‍ വ്യാപക അഴിമതി ദേശീയപാതയോരത്ത്‌ കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ നടപടിയില്ല


പുനലൂര്‍:പുനലൂര്‍ ദേശീയപാതയോരത്ത്‌ കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ നടപടിയില്ല.കച്ചവട സ്ഥാപങ്ങള്‍ പലതും ദേശീയപാതയുടെ സ്ഥലം കയ്യേറി വെച്ചിരിക്കുന്നു ഒഴിപ്പിക്കാന്‍ അധികൃതര്‍ക്ക്‌ കഴിയുന്നില്ല. പുനലൂര്‍ എസ്.ബി.ഐക്ക് സമീപം ഓടയുടെ മുകള്‍വശം കയ്യേറി മുന്‍കൌണ്‍സിലര്‍ കട പണിതു സര്‍ക്കാര്‍ സ്ഥലം സ്വന്തമാക്കി. പുനലൂര്‍ കെ.എസ്.ആര്‍.ടി.സി മുതല്‍ ചെമ്മന്തൂര്‍ വരെ പരിശോധിച്ചാല്‍ വിരലില്‍ എണ്ണാവുന്ന സ്ഥാപനങ്ങള്‍ മാത്രമേ സര്‍ക്കാര്‍ നിശ്ചയിച്ച അകലം പാലിച്ചു നിര്‍മ്മിച്ചിരിക്കുന്നത് എന്ന് മനസിലാക്കാന്‍ വലിയ പ്രയാസം വേണ്ടി വരില്ല. പാര്‍ക്കിംഗ് ഏരിയ വേണ്ട വലിയ സ്ഥാപനങ്ങള്‍ പാര്‍ക്കിംഗ് ഏരിയ കാണിച്ചു നഗരസഭാ അനുമതി വാങ്ങിയ ശേഷം പിന്നീട് വാടകക്ക് നല്‍കിയിട്ടുണ്ട്. സ്ഥാപനത്തിന് മുന്‍പില്‍ താല്‍ക്കാലിക ഷെഡ്‌ പണിയുവാന്‍ അനുമതി വാങ്ങിയിട്ട് അത് കെട്ടി എടുത്തു സ്വന്തം ആക്കിയ സ്ഥാപനങ്ങള്‍.കെ.എസ്.ഈ.ബി ഉദ്യോഗസ്ഥരുടെ ഒത്താശയോടെ കയ്യേറിയ സ്ഥലങ്ങള്‍ (കെട്ടിടത്തിനു മുമ്പില്‍ ട്രാന്‍സ്ഫോര്‍മര്‍ സ്ഥാപിച്ചു നല്‍കല്‍) എല്ലാ കച്ചവടക്കാരുടെയും പാര്‍ക്കിംഗ് സ്ഥലം പൊതുവഴിയില്‍ ആണ്. മതിയായ പാര്‍ക്കിംഗ് സൗകര്യം ഇല്ലാത്ത കല്യാണമണ്ഡപങ്ങള്‍, തുണിക്കടകള്‍,  ആശുപത്രികള്‍, മൊത്തവിതരണ എജന്‍സികള്‍ തുടങ്ങിയ സ്ഥാപനങ്ങള്‍ ഇവ പുനലൂര്‍ നഗരത്തെ ശ്വാസം മുട്ടിക്കുകയാണ്.അതുപോലെ റോഡില്‍ ഏറ്റവും കൂടുതല്‍ കയ്യേറ്റവും കുരുക്കും ഉള്ള ജയഭാരതം ജംഗ്ഷനില്‍ ഉള്ള മൂന്നു മുറി ഓടിട്ട കട മുതല്‍ ഉള്ള കയ്യേറ്റങ്ങള്‍ ഇവ ഒന്നും ഒഴിപ്പിക്കാതെ പുനലൂരില്‍ ഒരു വികസനം സാധ്യമല്ല എന്നുള്ളത് പകല്‍ പോലെ വ്യക്തം.അങ്ങനെ കയ്യേറ്റക്കാരുടെ ഒരു നീണ്ട നിര തന്നെ പുനലൂരില്‍ ഉണ്ട് കയ്യേറ്റം ഒഴിപ്പിക്കാതെയുള്ള ഈ വികസനം ആര്‍ക്കുവേണ്ടി ? നിലവില്‍ പണിയെടുത്ത കരാറുകാരനും, ചില രാഷ്ട്രീയക്കാര്‍ക്കും, ചില ഉദ്യോഗസ്ഥരുടെയും കീശ വീര്‍ക്കും എന്നതൊഴിച്ചാല്‍ ജനങ്ങള്‍ക്ക് ഈ വികസനം കൊണ്ട് യാതൊരു പ്രയോജനവും ഉണ്ടാകാന്‍ പോകുന്നില്ല. കൂടാതെ നിലവില്‍ ഉള്ള ഓടകള്‍ മണ്ണിട്ട്‌ മൂടിയുള്ള റോഡ്‌ വികസനം തികച്ചും അശാസ്ത്രീയം ആണ്. റോഡില്‍ വീഴുന്ന മഴവെള്ളം ഒഴുകി ഓടയില്‍ പോകുവാനുള്ള സംവിധാനങ്ങള്‍ തികച്ചും പരാജയം ആണെന്ന് പറയാതെ വയ്യ. നടപ്പാതക്ക് ടൈലുകള്‍ ഇടുന്നതിലും ഉണ്ട് അപാകതകള്‍ ആദ്യം കൊറിവേസ്റ്റ് ആണ് ബേസ് ആയി ഉപയോഗിച്ചിരിക്കുന്നത്. അതില്‍ നിന്നുതന്നെ പണികളുടെ ഗുണനിലവാരം മനസിലാക്കാം.
ചെമ്മന്തൂരില്‍ കെ.എസ്.ഈ.ബി യുടെ പോസ്റ്റുകള്‍ റോഡിനും ഓടക്കും നടുവില്‍ ആയി സ്ഥിതി ചെയ്യുന്നത് വന്‍അപകടങ്ങള്‍ ക്ഷണിച്ചു വരുത്തും എന്നുള്ള കാര്യത്തിനു തര്‍ക്കം ഇല്ല. പോസ്റ്റുകള്‍ ഇട്ടിരിക്കുന്നത് രാംരാജ് ഭാഗത്ത് വരുമ്പോള്‍ സൈഡില്‍ ഇട്ടത് കാണാം. അതുപോലെ രാംരാജിനു എതിര്‍വശത്തു പമ്പിനു മുമ്പില്‍ കൂടിയുള്ള ഓട മൂടി.ഓടയുടെ യാതൊരു ആവശ്യവും ഇല്ലാത്ത സ്ഥലത്ത് പുതിയ ഓട നിര്‍മ്മിച്ചു.പി.എന്‍.എസ് ജംഗ്ഷനില്‍ ഓടയിലേക്ക് ബേക്കറി ഹോട്ടല്‍ ഇവയുടെ കക്കൂസ് മാലിന്യം ഉള്‍പ്പെടെ ഉള്ള വേസ്റ്റ് ഒഴുക്കുവാന്‍ ദേശീയപാത അധികൃതര്‍ ഒത്താശ ചെയ്തു കൊടുത്തു.കൂടാതെ ഓടയിലേക്ക് ഇറക്കാന്‍ പാകത്തില്‍ മിക്കവാറും ഉള്ള ബിസിനെസ്സ്‌ സ്ഥാപനങ്ങള്‍ നിലവില്‍ പൈപ്പ്‌ കൊണ്ട് അടച്ചു നിര്‍ത്തി മറച്ചു വെച്ചിരിക്കുന്നത് കാണുവാന്‍ കഴിയും. ഈ മാലിന്യങ്ങള്‍ എല്ലാം നേരെ വെട്ടിപ്പുഴ തോടില്‍ ആണ് ചെന്ന് ചേരുന്നത് അവിടെ നിന്നും രണ്ടു കുടിവെള്ള പദ്ധതിയുടെ നടുവിലായി കല്ലടയാറ്റിലെക്കും ഒഴുകിയെത്തുന്നു.


Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.