''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

കൊട്ടാരക്കരയിൽ ദുൽഖർ എത്തിയ ചടങ്ങിൽ തിരക്കും തിരക്കും: ഒരാൾ മരിച്ചു


കൊട്ടാരക്കര: നടൻ ദുൽഖർ സൽമാൻ ഉദ്ഘാടകനായി എത്തിയ ചടങ്ങിൽ തിക്കിലും തിരക്കിലും പെട്ട് ഒരാൾ മരിച്ചു. ആറ് പേർക്ക് പരിക്കേറ്റു. കൊട്ടാരക്കരയില്‍ പുതുതായി തുടങ്ങിയ ഐ മാൾ വെഡ് വേൾഡ് എന്ന ഷോപ്പിംഗ് മാളിന്റെ ഉദ്ഘടന ചടങ്ങിനിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ടാണ് ഒരാള്‍ മരിച്ചത്. നിരവധി പേര്‍ക്ക് പരിക്കേറ്റു. ഇതിൽ ആറ് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സ്വകാര്യ സെക്യൂരിറ്റിക്കാർ ജനക്കൂട്ടത്തെ മർദ്ദിച്ചുവെന്നും അതാണ് തിക്കിനും തിരക്കിനും കാരണമായതെന്നും പരാതിയുണ്ട്.
തിരുവനന്തപുരം പ്രാവച്ചമ്പലം സ്വദേശി ഹരി(45) ആണ്‌ മരിച്ചത്‌. സ്ഥലത്ത് ഗതാഗത തടസവും ഉണ്ടായി. മതിയായ തയ്യാറെടുപ്പ് നടത്താത്തതിനും, റോഡിൽ തടസ്സം ഉണ്ടാക്കിയതിനും മാള്‍ ഉടമയ്ക്കെതിരെ പോലീസ് കേസെടുത്തു.
ഐ മാളിന്റെ ഉദ്ഘാടനത്തിന് ദുല്‍ഖര്‍ സല്‍മാൻ എത്തിയപ്പോഴേയ്ക്കും തിക്കും തിരക്കും നിയന്ത്രണം വിട്ടു. ആയിരക്കണക്കിന്‌ പേരാണ്‌ താരത്തെ കാണാനെത്തിയത്‌. തിരുവനന്തപുരത്ത്‌ നിന്ന്‌ ഓട്ടോയിലാണ്‌ ഹരി കൊട്ടരക്കരയില്‍ എത്തിയത്‌. ഇദ്ദേഹത്തിന് മുൻപ് ഹൃദ്രോഗം ഉണ്ടായിരുന്നുവെന്ന് റിപ്പോർട്ടുകളുണ്ട്.
റിപ്പോര്‍ട്ട് രജിത്ത് ഇളമ്പല്‍
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.