''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..Make Money Online Click Here

''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

ദുരിതഭൂമിയിലേക്ക് സാന്ത്വന സ്പര്‍ശവുമായി പുനലൂര്‍ പോലീസ്‌


പുനലൂർ:ദുരിതഭൂമിയിലേക്ക് സാന്ത്വന സ്പര്‍ശവുമായി പുനലൂര്‍ പോലീസ്‌  പ്രളയം കവർന്ന തിരുവല്ലയിൽ കരുണയുടെ വഴിയിലൂടെ ഒരുസംഘം കാക്കിധാരികൾ നടന്നു, ഒപ്പം സുമനസുകളായ കുറെ ചെറുപ്പക്കാരും. ദുരിതബാധിത പ്രദേശങ്ങൾ ശുചീകരിച്ച് അവരെ നന്ദിയോടെ നാട് ചേർത്തുപിടിച്ചു.
പുനലൂർ പൊലീസും യുവജന സംഘടനാപ്രവർത്തകരുമാണ് നാട്ടുകാരുടെ ആദരവ് പിടിച്ചു പറ്റിയത്. മറ്റുള്ളവരുടെ ദുരിതാശ്വാസ പ്രവർത്തനങ്ങൾ ചെങ്ങന്നൂർ കേന്ദ്രീകരിച്ച് നടക്കുമ്പോൾ ഇവർ തിരുവല്ല മേഖലയെയാണ് തിരഞ്ഞെടുത്തത്. തിരുവല്ല നഗരസഭയിലെ അഴിയറത്ത്ചിറ, നാഗുംഭാഗം തുടങ്ങിയ സ്ഥലങ്ങളിലെ വിടുകളാണ് ശുചീകരിച്ചത്. സ്പെഷ്യൽ ബ്രാഞ്ച് എസ്.ഐ ഷാജഹാന്റെ നേതൃത്വത്തിലായിരുന്നു പൊലീസ്. ജില്ലാ റൂറൽ പൊലീസ് സൂപ്രണ്ട് ബി.അശോകന്റെ പ്രത്യേക നിർദ്ദേശ പ്രകാരം പുനലൂർ, കടയ്ക്കൽ, അഞ്ചൽ പൊലീസ് സ്റ്റേഷനുകളിലെ പൊലീസുകാരടക്കം 35പേർ അടങ്ങുന്ന സംഘമാണ് ശുചീകരണത്തിൽ പങ്കാളികളാകാൻ തിരുവല്ലയിൽ എത്തിയത്. പുനലൂർ സ്റ്റേഷനിൽ നിന്ന് പുറപ്പെട്ട വാഹനം എസ്.ഐ.ജെ.രാജീവ് ഫ്ലാഗ് ഓഫ് ചെയ്തു. തുടർന്ന് തിരുവല്ല പൊലീസ് സ്റ്റേഷനിൽ എത്തിയ സംഘം നാല് ടീമുകളായി തിരിഞ്ഞായിരുന്നു ശുചീകരണ പ്രവർത്തനങ്ങൾ നടത്തിയത്. തിരുവല്ല നഗരസഭാ കൗൺസിലർ ഷീബാ ചാക്കോയുടെ സഹായത്തോടെയാണ് വെള്ളം കയറിയത് മൂലം അടച്ചുപൂട്ടിയിട്ടിരുന്ന വിടുകൾ കണ്ടെത്തിയത്. വാതിലുകൾ തുറന്ന് വിടുകളിൽ നിന്ന് ഫർണിച്ചറുകൾ അടക്കമുളള വീട്ടുപകരണങ്ങൾ പുറത്തിറക്കിയ ശേഷമായിരുന്നു ശുചീകരണ ജോലികൾ നടത്തിയത്. വീടിന് ചുറ്റുമുള്ള കാടും ചെളിയും നീക്കം ചെയ്തു. 38 വീടുകൾ ശുചീകരിച്ചു. മഴക്കെടുതിയിൽ ദുരിതം അനുഭവിക്കുന്ന ചെങ്ങന്നൂരിലും കുട്ടനാട്ടിലും ഉള്ളവരെ സഹായിക്കാൻ ജനങ്ങൾ മത്സരിക്കുമ്പോൾ കുടിവെള്ളമോ, ദുരിതാശ്വാസ ക്യാമ്പുകളോ ഇല്ലാതെ വലയുകയാണ് തിരുവല്ല നഗരസഭയിലെ അഴിയറത്ത്ചിറയിലെയും നാഗുംഭാഗത്തെയും ജനങ്ങൾ .ഇവരെ സഹായിക്കാൻ ആദ്യമായി എത്തിയത് പുനലൂരിലെ പൊലീസും യുവാക്കളുമാണെന്ന് തിരുവല്ല നഗരസഭ കൗൺസിലർ ഷീബ ചാക്കോ പറഞ്ഞു.

Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.