''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..
''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

ദുരിതത്തിന്റെയും അവഗണനയുടെയും നടുവില്‍ വീര്‍പ്പുമുട്ടി അച്ചന്‍കോവില്‍ അധികൃതര്‍ക്ക്‌ മൌനം


പത്തനാപുരം: അലിമുക്ക് മുതല്‍ അച്ചന്‍കോവില്‍ വരെയുള്ള 40 കിലോമീറ്റര്‍ റോഡ് തകര്‍ന്നിട്ട് വര്‍ഷങ്ങളായെങ്കിലും അധികൃതര്‍ കണ്ട ഭാവം നടിക്കുന്നില്ല. റോഡിന്റെ അറ്റകുറ്റപ്പണിക്കും ടാറിംഗിനുമായി 18 കോടി രൂപ അനുവദിച്ചതായി നേരത്തെ സ്ഥലം എം.എല്‍.എയും വനംമന്ത്രിയുമായ കെ രാജു പറഞ്ഞിരുന്നെങ്കിലും ഒന്നും നടന്നില്ല.ഈ സാമ്പത്തിക വര്‍ഷവും റോഡിന്റെ പണികള്‍ നടക്കില്ല എന്നുള്ളത് ഉറപ്പായി.

ശബരിമല തീര്‍ത്ഥാടകരും പത്തനാപുരം, പത്തനംതിട്ട, കുന്നിക്കോട്, പുന്നല, തുടങ്ങിയ പ്രദേശങ്ങളിലുള്ളവരും അച്ചന്‍കോവിലില്‍ ക്ഷേത്രത്തിലും മറ്റും പോകാന്‍ അശ്രയിക്കുന്ന റോഡാണിത്. കിഴക്കന്‍ മേഖലയിലെ ഗതാഗതം സുഗമമാക്കാന്‍ വനംവകുപ്പും എസ്.എഫ്.സി.കെ യും സംയുക്തമായാണ് ദേശീയപാതയ്ക്ക് സമാന്തരമായി റോഡ് നിര്‍മ്മിച്ചത്.ഇപ്പോള്‍ ദേശീയപാതയില്‍ ഗതാഗത നിയന്ത്രണവും നിലനില്‍ക്കുന്നു. പുനലൂര്‍ അച്ചന്‍കോവില്‍ റോഡ്‌ മതിയായ വീതിയില്‍ നന്നാക്കി എടുത്തിരുന്നുവെങ്കില്‍ ഇപ്പോള്‍ വളരെ സുഗമമായ നിലയില്‍ ദേശീയപാതക്ക് സമാന്തരമായി ഉപയോഗിക്കാമായിരുന്നു. റോഡിന്റെ കറവൂര്‍ മുതല്‍ മുള്ളുമല വരെയും ചെമ്പനരുവി മുതല്‍ അച്ചന്‍കോവില്‍ വരെയുമാണ് വനംവകുപ്പ് നിര്‍മ്മിച്ചത്. മുള്ളുമല മുതല്‍ ചെരിപ്പിട്ടകാവ് വരെയുളള റോഡ് എസ്.എഫ്.സി.കെ യുടെ നിയന്തണത്തിലാണ്. ഇതില്‍ തൊടീക്കണ്ടം, കോട്ടക്കയം, ചെരിപ്പിട്ടകാവ്, കൂട്ടുമുക്ക്, കച്ചറ, മുള്ളുമല, ചെമ്പനരുവി ഭാഗങ്ങളിലാണ് കാല്‍നടയാത്ര പോലും ദുഷ്കരമായ രീതിയില്‍ റോഡ് തകര്‍ന്ന് കിടക്കുന്നത്.

വശങ്ങളില്‍ ഓട ഇല്ലാത്തതിനാല്‍ റോഡില്‍ മഴവെള്ളം കെട്ടിനില്‍ക്കുന്നത് അപകടങ്ങള്‍ക്കും കാരണമാകുന്നു. പലഭാഗത്തെയും കുഴികളില്‍ നാട്ടുകാര്‍ കല്ലുകള്‍ അടുക്കിയാണ് വാഹനഗതാഗതം സാദ്ധ്യമാക്കുന്നത്. അച്ചന്‍കോവില്‍ സ്കൂളിലെ വിദ്യാര്‍ത്ഥികളും അദ്ധ്യാപകരും ക്ഷേത്രദര്‍ശനത്തിനെത്തുന്ന നൂറുകണക്കിന് ഭക്തജനങ്ങളും റോഡിന്റെ ശോച്യാവസ്ഥ കാരണം വലയുകയാണ്.

ഇതുവഴി ഒരു ബസ് മാത്രമാണ് സര്‍വീസ് നടത്തുന്നത്. റോഡിന്റെ തകര്‍ച്ച കാരണം പലപ്പോഴും ബസ് സര്‍വീസ് മുടക്കുന്നു. ആദിവാസി മേഖലയില്‍ ഉള്‍പ്പെടെ ആര്‍ക്കെങ്കിലും ഗുരുതരമായ രോഗം ബാധിച്ചാല്‍ തകര്‍ന്ന റോഡിലൂടെ കിലോമീറ്ററുകള്‍ സഞ്ചരിച്ച്‌ പുനലൂരിലെയോ പത്തനാപുരത്തെയോ ആശുപത്രിയില്‍ എത്തിക്കുമ്പോഴേക്കും രോഗിയുടെ ജീവന് തന്നെ ആപത്തുണ്ടാകും. അത്യാവശ്യഘട്ടങ്ങളില്‍ കൂടുതല്‍ ചാര്‍ജ് നല്‍കി സമാന്തര വാഹനങ്ങളെ ആശ്രയിക്കേണ്ട ഗതികേടിലാണ് പ്രദേശവാസികള്‍.

റോഡിന്റെ ശോച്യാവസ്ഥ കണക്കിലെടുത്ത് കിലോമീറ്ററുകള്‍ ചുറ്റി തെങ്കാശി വഴിയാണ് ആളുകള്‍ ഇപ്പോള്‍ അച്ചന്‍കോവിലില്‍ എത്തുന്നത്. കുംഭാവുരുട്ടി ടൂറിസ്റ്റ് കേന്ദ്രത്തിലേക്ക് പോകുന്ന സഞ്ചാരികളും ഇതുവഴിയാണ് യാത്രചെയ്യുന്നത്. റോഡിലെ മെറ്റില്‍ പൂര്‍ണമായും ഇളകിമാറി വലിയ കുഴികള്‍ രൂപപ്പെട്ടിരിക്കുന്നു. കുഴികളില്‍ ഇരുചക്രവാഹനങ്ങള്‍ വീണ് അപകടമുണ്ടാകുന്നത് പതിവാണ്.

റോഡ്‌ പുനര്‍നിര്‍മ്മാണം നടത്തണം എന്നുള്ള നാട്ടുകാരുടെ ആവശ്യത്തിന് കാലങ്ങളുടെ പഴക്കമുണ്ട്.റോഡ് പുനര്‍നിര്‍മ്മിക്കണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാര്‍ പലതവണ അധികൃതര്‍ക്ക് നിവേദനം നല്‍കിയെങ്കിലും ഇതുവരെയും നടപടിയുണ്ടായിട്ടില്ല.

Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.