''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..Make Money Online Click Here

''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

കല്ലടയാറ്റില്‍ മരക്കൊമ്പില്‍ പിടിച്ചു കിടന്ന ആളെ 11 മണിക്കൂറിന് ശേഷം രക്ഷപെടുത്തി.


പുനലൂര്‍: പുനലൂര്‍ മഹൂര്‍ത്തിക്കാവിന് സമീപം കല്ലടയാറ്റില്‍ മരക്കൊമ്ബില്‍ 11 മണിക്കൂര്‍ പിടിച്ച്‌ കിടന്ന മല്ലപ്പള്ളി കുളക്കുടി വീട്ടില്‍ റിട്ട. അദ്ധ്യാപകന്‍ ജോസഫിനെ (64) ഫയര്‍ഫോഴ്സ് രക്ഷപെടുത്തി. ശനിയാഴ്ച വൈകിട്ട് 5 മണിയോടെ ബന്ധുക്കള്‍ക്കൊപ്പം കാറില്‍ പാലരുവി സന്ദര്‍ശിച്ച്‌ മടങ്ങും വഴി ജോസഫ് തിരുവനന്തപുരത്ത് പോകാന്‍ പുനലൂരില്‍ ഇറങ്ങി. ബസ് വൈകുമെന്ന് അറിഞ്ഞ് സമീപത്തെ ബാര്‍ബര്‍ ഷോപ്പില്‍ കയറി മുടിവെട്ടിച്ച ശേഷം മുഹൂര്‍ത്തിക്കാവിന് സമീപം കല്ലടാറ്റില്‍ കുളിക്കാന്‍ ഇറങ്ങുന്നതിനിടെ കാല്‍ വഴുതി ആറ്റില്‍ വീണു. അര കിലോമീറ്റര്‍ ദൂരേയ്ക്ക് ഒഴുകി പോയ ജോസഫ് ആറ്റരുകിലെ ആറ്റുവഞ്ചിയില്‍ പിടിച്ച്‌ കിടന്നു. ഇന്നലെ രാവിലെ 6 ന് സമീപ വാസികളാണ് ഇയാള്‍ ആറ്റ് വഞ്ചിയില്‍ പിടിച്ച്‌ കിടക്കുന്നത് കണ്ടത്. തുടര്‍ന്ന് ഫയര്‍ഫോഴ്സില്‍ വിവരം അറിയിച്ചു. അവരെത്തി കരയ്ക്കെത്തിച്ച്‌ പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ജോസഫിന്‍െറ കൈയില്‍ നിന്ന് ലഭിച്ച ഫോണ്‍ നമ്ബരില്‍ ബന്ധുക്കളെ വിവരം അറിയിച്ചു. ഉച്ചയോടെ എത്തിയ ബന്ധുക്കള്‍ ജോസഫിനെ നാട്ടിലേക്ക് കൊണ്ട് പോയി.
ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥരായ അജയകുമാര്‍, അജിത്ത്, അജിത്ത്കുമാര്‍, നിഥിന്‍, അഗസ്റ്റിന്‍ എന്നിവരാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.

Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.