കനത്ത മഴ, പുനലൂരില്‍ 15 വീടുകള്‍ തകര്‍ന്നു


പുനലൂര്‍: ശക്തമായി തുടരുന്ന മഴയില്‍ പുനലൂര്‍ താലൂക്കില്‍ 15 വിടുകള്‍ തകര്‍ന്നു. ഉറുകുന്നില്‍ കൂറ്റന്‍ കോണ്‍ക്രീറ്റ് മതില്‍ക്കെട്ട് ഇടിഞ്ഞുവീണ് അന്‍പതോളം റബര്‍ മരങ്ങള്‍ നശിച്ചു. ഏരൂര്‍ കരിമ്ബുംകോണം കൃഷ്ണ മന്ദിരത്തില്‍ ശാന്തമ്മ, കാഞ്ഞിരവയലില്‍ ഷീല സദനില്‍ സജി, പത്തടി തേമ്ബാംവീട്ടില്‍ ഐഷാബീവി, ചരുവിളപുത്തന്‍ വീട്ടിന്‍ ലൈലാബീവി, തോട്ടത്തില്‍ പടിഞ്ഞാറ്റിന്‍കര പുത്തന്‍വീട്ടില്‍ പൊടിച്ചി, തടിക്കാട് അല്‍ഫാ മന്‍സിലില്‍ സുമയ്യാ, അറയ്ക്കല്‍ പ്ലായോട് പുത്തന്‍വീട്ടില്‍ വത്സല, കൊല്ലംപറമ്ബില്‍ വീട്ടില്‍ അജിതകുമാരി, ഏരൂര്‍ വില്ലേജിലെ കരിമ്ബിന്‍കോണം വേങ്ങവിളവീട്ടില്‍ ജമീല, പുനലൂര്‍ ചെമ്മന്തൂര്‍ സ്വദേശിനി കമല തുടങ്ങിയവരുടെ വീടുകളാണ് നശിച്ചത്. വ്യാഴാഴ്ച രാത്രിയില്‍ പെയ്ത കനത്ത മഴയില്‍ ഉറുകുന്ന് കമ്ബിലൈനില്‍ ഷെറീഫിന്റെ 250 അടി നീളമുളള കൂറ്റന്‍ കോണ്‍ക്രീറ്റ് മതില്‍ക്കെട്ട് ഇടിഞ്ഞ് സമീപവാസിയായ തേക്കേതില്‍ വീട്ടില്‍ സന്തോഷിന്റെ റബര്‍ തോട്ടത്തില്‍ വീണ് 50 റബര്‍ മരങ്ങള്‍ നശിച്ചു. ഇതിന് സമീപത്തെ സലാഹുദ്ദിന്‍െറ പുരയിടത്തിലെ മതില്‍ക്കെട്ടും ഇടിഞ്ഞുവീണു. വ്യാപകമായ കൃഷി നാശവും സംഭവിച്ചിട്ടുണ്ട്. ഒരാഴ്ചയായി തുടരുന്ന മഴ ഇന്നലെ ഉച്ചയോടെ കുറഞ്ഞെങ്കിലും വൈകിട്ടോടെ ശക്തമായി.
താലൂക്കിലെ താഴ്ന്ന പ്രദേശങ്ങള്‍ വെളളത്തിനടിയിലായി. കല്ലട, അച്ചന്‍കോവില്‍,കഴുതുരുട്ടി ആറുകളും ചെറുതോടുകളും നിറഞ്ഞൊഴുകുകയാണ്. രാത്രി വൈകിയും കനത്ത മഴ തുടരുന്നത് മൂലം കിഴക്കന്‍ മലയയോര മേഖയില്‍ ഉരുള്‍ പൊട്ടുമോ എന്ന ആശങ്കയിലാണ് ഗ്രാമവാസികള്‍. ജില്ലയുടെ കിഴക്കന്‍ മലയോര മേഖല കേന്ദ്രീകരിച്ചുളള വന പ്രദേശങ്ങളിലും കനത്ത മഴയാണ്.
ഇത് കണക്കിലെടുത്ത് കല്ലടയാറ് കടന്നുപോകുന്ന ഭാഗങ്ങളിലെ വിടുകളില്‍ പുനലൂര്‍ തഹസില്‍ദാര്‍ ജയന്‍.എം.ചെറിയാന്റെ നേതൃത്വത്തിലുളള റവന്യൂ ഉദ്യോഗസ്ഥര്‍ പരിശോധന നടത്തി സ്ഥിതിഗതികള്‍ വിലയിരുത്തി.

Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.