''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..Make Money Online Click Here

''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

കൊല്ലം തിരുമംഗലം ദേശീയപാതയില്‍ ഉദ്യോഗസ്ഥര്‍ കൈക്കൂലി വാങ്ങി ചരക്കു വാഹനങ്ങള്‍ കടത്തി വിടുന്നതായി ആക്ഷേപം


ആര്യങ്കാവ്:കൊല്ലം തിരുമംഗലം ദേശീയപാതയില്‍ ചരക്ക് ലോറി ഗതാഗതം നിരോധനം കടലാസില്‍ മാത്രം ഉദ്യോഗസ്ഥര്‍ കിമ്പളം വാങ്ങി ചരക്കുലോറികള്‍ കടത്തി വിടുന്നതായി ആക്ഷേപം.കൊ​ല്ലം-​ചെ​ങ്കോ​ട്ട പാ​ത​യി​ല്‍ തെ​ന്മ​ല മു​ത​ല്‍ ആ​ര്യ​ങ്കാ​വ് വ​രെ വലിയ ചരക്ക് വാഹ​നങ്ങളുടെ ഗ​താ​ഗ​തം അഗസ്റ്റ് രണ്ടു മുതല്‍ നി​രോ​ധി​ച്ചു ജില്ലാ കളക്റ്ററുടെ ഉത്തരവ്‌ ഉണ്ട്.  തെന്മല കഴിഞ്ഞു രണ്ടിടത്താണ് ദേശീയപാത തകര്‍ന്നത്‌.ചരക്കു ലോറികളുടെ ഗതാഗതം ഇതു വഴി നിരോധിച്ചിട്ടും ഉത്തരവ്‌ കാറ്റില്‍ പറത്തി ചെക്ക് പോസ്റ്റ്‌ ഉദ്യോഗസ്ഥരും ചരക്ക്‌ ലോറിക്കാരും ഒത്തു കളിക്കുന്നത് വന്‍ അപകടം വിളിച്ചു വരുത്തും.മാത്രവുമല്ല പ്രദേശത്തു ഇപ്പോള്‍ വെള്ളക്കെട്ടും രൂപപ്പെട്ടിട്ടുണ്ട്.
കനത്ത മഴയെ തുടര്‍ന്നാണ്  കൊല്ലം -തിരുമംഗലം ദേശിയ പാതയിലെ തെന്മല എം.എസ്.എല്ലിലെ പാതയോരത്ത് കഴിഞ്ഞ മുപ്പത്തിഒന്നിനു ആണ് റോഡില്‍ വിള്ളല്‍ വീണത്‌..  അപകട മേഖലയായ പാതയോരത്ത് വിളളല്‍ വീണത് ഗതാഗതത്തിന് വന്‍ ഭീഷണിയായി. കഴിഞ്ഞ രണ്ട് മാസമായി തകര്‍ന്ന പാതയോരത്ത് മണ്‍ചാക്ക് അടുക്കിയാണ് അപകടങ്ങള്‍ ഒഴിവാക്കിയിരുന്നത്.  മണ്‍ ചാക്കിന് മുകളിലൂടെ ചരക്ക് ലോറികള്‍ അടക്കമുളള വാഹനങ്ങള്‍ കയറിപ്പോയത് മൂലമാണ് ഇടുങ്ങിയ പാതയോരത്ത് വിളളല്‍ വീണത്. പാതയോരത്തെ 200 അടി താഴ്ചയിലൂടെയാണ് കഴുതുരുട്ടി ആറ് കടന്നുപോകുന്നത്. പാതയുടെ തകര്‍ച്ച അറിഞ്ഞ് ജില്ലാകളക്ടര്‍ ഡോ.എസ്.കാര്‍ത്തികേയനും, റൂറല്‍ ജില്ലാ പൊലീസ് സൂപ്രണ്ട് ബി.അശോകനും പാതയില്‍ നേരത്തെ സന്ദര്‍ശനം നടത്തിയിരുന്നു.തുടര്‍ന്ന് കനത്ത മഴയെത്തുടര്‍ന്ന് ഇടപ്പാളയത്തും റോഡിന്‍റെ സംരക്ഷണ ഭിത്തി തകര്‍ന്നിരുന്നു.
ദേശീയപാതയില്‍ രണ്ടിടത്ത് അപകടകരമായ നിലയില്‍ റോഡ്‌ തകര്‍ന്നു കിടക്കുമ്പോള്‍ ആണ്ചരക്കു ലോറികളുടെ ഈ സാഹസം.ഗ​താ​ഗ​തം പൂ​ര്‍​ണ​തോ​തി​ല്‍ പു​ന:​സ്ഥാ​പി​ക്കും വ​രെ മേ​ഖ​ല​യി​ല്‍ സ്ഥി​രം പോ​ലീ​സ് സാ​ന്നി​ധ്യം ഉ​റ​പ്പാ​ക്കുമെന്നും. വ​ലി​യ വാ​ഹ​ന​ങ്ങ​ള്‍ ക​ട​ന്ന് പോ​കു​ന്ന​ത് നി​യ​ന്ത്രി​ക്കു​ന്ന​തി​നും ഗ​താ​ഗ​ത നി​യ​ന്ത്ര​ണ​ത്തി​നു​മാ​ണ് പോ​ലീ​സി​നെയും നിയോഗിക്കുമെന്നും . ഇ​ക്കാ​ര്യ​ത്തി​ല്‍ ആ​ര്‍.ടി​.ഒ​യു​ടെ സേ​വ​ന​വു​മു​ണ്ടാ​കും എന്നും,
ആ​ര്യ​ങ്കാ​വ് ചെ​ക്ക് പോ​സ്റ്റി​ന​പ്പു​റം വാ​ഹ​ന ഗ​താ​ഗ​തം നി​യ​ന്ത്രി​ക്കു​ന്ന​തി​നാ​യി ത​മി​ഴ്‌​നാ​ട് പോ​ലീ​സി​ന്‍റെ സ​ഹ​ക​ര​ണ​വും ഉ​റ​പ്പാ​ക്കു​മെ​ന്ന് ദു​ര​ന്ത​നി​വാ​ര​ണ അ​തോ​റി​റ്റി അ​ധ്യ​ക്ഷ​ന്‍ കൂ​ടി​യാ​യ ജി​ല്ലാ ക​ള​ക്ട​ര്‍ ഡോ. ​എ​സ്. കാ​ര്‍​ത്തി​കേ​യ​ന്‍ വ്യ​ക്ത​മാ​ക്കിയിരുന്നു.ഇതെല്ലാം കാറ്റില്‍ പറത്തി ചരക്കു ലോറികള്‍ ഉദ്യോഗസ്ഥരുടെ ഒത്താശയോടെ അനായാസം കടന്നു വരുന്നത്.
ബന്ധപ്പെട്ട അധികാരികള്‍ ശ്രദ്ധിക്കണം.ഇല്ലെങ്കില്‍ ചരക്കു വാഹനങ്ങള്‍ ചെക്ക് പോസ്റ്റില്‍ തടയുന്നത് ഉള്‍പ്പടെ സമര പരിപാടികളുമായി മുന്നോട്ടു നീങ്ങുമെന്ന് നാട്ടുകാര്‍ പറയുന്നു.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.