''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

കുട്ടനാട് നിന്നും വ്യത്യസ്ത അനുഭവങ്ങളുമായി പുനലൂര്‍ താലൂക്ക് ആശുപത്രി സൂപ്രണ്ടും ജീവനക്കാരും


പുനലൂര്‍: കുട്ടനാട്ടിലെ സന്നദ്ധ പ്രവര്‍ത്തനം ഒരു വ്യത്യസ്ത അനുഭവം ആയിരുന്നു പുനലൂരിന്റെ ആരോഗ്യത്തിന്റെ കാവലാള്‍ ഡോ:ഷാഹിര്‍ഷാക്കും പുനലൂരിന്റെ സ്വന്തം മാലാഖ കൂട്ടത്തിനും. ശുചീകരണത്തിന് ഏറെ പ്രാധാന്യം കല്‍പ്പിക്കുന്ന പുനലൂര്‍ താലൂക്ക്‌ ആശുപത്രി സൂപ്രണ്ടും സ്റ്റാഫുകളും ഒരു പക്ഷെ ഇത്ര അധികം ചെളിയും അഴുക്കുകളും ഒരിടത്തും ഇങ്ങനെ വീടിനുള്ളില്‍ കണ്ടിട്ടുണ്ടാവില്ല.എന്നാല്‍ അവര്‍ തോറ്റു പിന്മാറാന്‍ തയ്യാര്‍ ആയില്ല.എല്ലാം നഷ്ടപ്പെട്ടു തകര്‍ന്ന മനുഷ്യരെ മാനസിക ബലം കൊടുക്കുകയും,ചികില്‍സ നല്‍കുകയും ഒപ്പം അവരുടെ വീടുകള്‍ കഴുകി വൃത്തിയാക്കി വാസയോഗ്യമാക്കി നല്‍കി പുനലൂരെ ആരോഗ്യ പ്രവര്‍ത്തകര്‍. പുനലൂരെ ആരോഗ്യ പ്രവര്‍ത്തകരെ കുട്ടനാട്ടുകാര്‍ മറക്കും എന്ന് തോന്നുന്നില്ല.ആരോഗ്യ പ്രവര്‍ത്തകര്‍ വളരെ കുറച്ചു ഒരു പക്ഷെ ആദ്യം ചെന്ന ഗ്രൂപ്പ്‌ പുനലൂരെ ആരോഗ്യ പ്രവര്‍ത്തകര്‍ ആയിരിക്കും.കുട്ടനാട്ടിലെ വ്യത്യസ്ത അനുഭവത്തെക്കുറിച്ച് ഡോ:മെറിന്‍ ചാക്കോ എഴുതുന്നു. 

ആലപ്പുഴ ജില്ലയിലെ നെടുമുടി പഞ്ചായത്ത് ജീവിതം വഴിമുട്ടിപ്പോയി എന്ന തോന്നലുമായി കുറേ വീട്ടുകാർ ഒരു ജന്മം കഷ്ട്ടപ്പെട്ട് ഉണ്ടാക്കിയ സമ്പാദ്യം ഒരു നിമിഷം കൊണ്ട് ഇല്ലാതായപ്പോൾ ഉള്ള വേദന ഇനി എന്ത് ? ഇനി എങ്ങനെ? എന്ന ചോദ്യങ്ങൾക്ക് ഉത്തരം കിട്ടാതെ പകച്ചു നിൽക്കുന്ന കാഴ്ച. അവിടെ കണ്ട മുഖങ്ങളിലൊക്കെ നിർവികാരത മാത്രമായിരുന്നു ബാക്കി. അതെ നിർവികാരതയോടു കൂടെയാണു അവർ ഞങ്ങളെ സ്വീകരിച്ചതും മഹാപ്രളയത്തിന്റെ തീവ്രത വിളിച്ചോതുന്ന കാഴ്ചകളായിരുന്നു ഓരോ വീടുകളിലും ഞങ്ങളെ കാത്തിരുന്നത്.

സൂപ്രണ്ട് ഡോ.ഷാഹിർഷയുടെ നേതൃത്വത്തിൽ നിശ്ചയിച്ച പ്രകാരം 4 ഗ്രൂപ്പുകളായി തിരിഞ്ഞു .. നഴ്സിംഗ് സൂപ്രണ്ട് ജയശ്രീ , ഇൻഫെക്ഷൻ കൺട്രോൾ നഴ്സ് രാഖി , ഹെഡ് നഴ്സ് ബിന ,സുഹറ എന്നിവരായിരുന്നു ടീം ലീഡേഴ്സ്.  ഒരേ സമയം 4 വീടുകൾ വൃത്തിയാക്കി. ആദ്യം കയറുന്ന രണ്ട്പേർ വീടിന്റെ സുരക്ഷിതത്വവും ഇഴജന്തുക്കൾ ഇല്ലയെന്നതും ഉറപ്പ് വരുത്തി. വീട്ടിനുള്ളിലെ ചെളി നീക്കം ചെയ്യുക എന്നതായിരുന്നു ഞങ്ങളുടെ അടുത്ത ദൗത്യം. തയ്യാര്‍ ചെയ്തു വച്ചിരുന്ന Bleaching solution ഉപയോഗിച്ച് വീട് കഴുകി. അതേസമയം രോഗ പ്രതിരോധത്തിനുള്ള കൗൺസലിംഗും ഞങ്ങൾ ഒപ്പമുണ്ടെന്ന ആത്മവിശ്വാസവും അവർക്ക് പകർന്നുനല്കി.

എല്ലാം കഴിഞ്ഞപ്പോൾ നിറകണ്ണുകളോടെ ഞങ്ങളെ നോക്കി തൊഴുത് നിന്ന അവരുടെ മുഖം ഒരു മായാത്ത മുദ്രയായി മനസ്സിൽ പതിഞ്ഞു. മുഖത്തു പ്രതീക്ഷയുടെ പുഞ്ചിരി. ആയിരം നന്ദി വാക്കുകളേക്കാൾ ശക്തിയുണ്ടായിരുന്നു അവരുടെ മുഖത്ത് വിരിഞ്ഞ ആ പുഞ്ചിരിക്ക്. ഒരു പുതിയ ജീവിതം തുടങ്ങാനുള്ള തയാറെടുപ്പമായി അവർ മുന്നോട്ട്. തകരാറിലായ വയറിംഗ്, പ്ലംബിംഗ് അടക്കമുളള പണികളും പൂര്‍ത്തിയാക്കി നല്‍കി . താമസക്കാര്‍ക്ക് കൗണ്‍സിലിംഗ് നടത്തി മരുന്നുകളും വിതരണം ചെയ്തു. സ്ഥലത്തുണ്ടായിരുന്ന മന്ത്രി ഡോ.തോമസ് ഐസക്ക് ജീവനക്കാരെ അഭിനന്ദിച്ചു.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.