''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..


www.kripainverterups.com


''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

മദ്യപാനികളുടെ ആക്രമണം. പഞ്ചായത്തംഗമുൾപ്പെടെ മൂന്ന് പേർക്ക് വെട്ടേറ്റു


ചിത്രം: വെട്ടേറ്റ നിലയിൽ ആശു പത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട ഗ്രാമപഞ്ചായത്തംഗം അനിൽ കുമാർ, ജയൻ എന്നിവർ.
അഞ്ചൽ: അഞ്ചൽ മേഖലയിൽ വ്യത്യസ്ഥ സംഭവങ്ങളിൽ മദ്യപന്മാരുടെ ആകമണത്തിൽ മൂന്ന് പേർക്ക് വെട്ടേറ്റു.ഒരാർ പൊലീസ് കസ്റ്റഡിയിൽ.അഞ്ചൽ ഗ്രാമപഞ്ചായത്തംഗം അനിൽ കുമാർ (50) കോമളം വിജയഭവനിൽ ജയൻ(55) ചണ്ണപ്പേട്ട വനത്തും മുക്കിൽ അപ്പു (40) എന്നിവർക്കാണ് വെട്ടേറ്റത്.ഇന്നലെ രാത്രി ആറരയോടെയാണ് ഇരു സംഭവങ്ങളും നടന്നത്.
കോമളം സ്വദേശിയായ പഞ്ചായത്തംഗം അനിൽകുമാറിന്റെ വീട്ടിൽ മദ്യപിച്ചെത്തിയ സ്ഥലവാസിയായ പുത്തൻവിള വീട്ടിൽ വേണു (45) എന്നയാൾ സ്ത്രീകളെ അസഭ്യവർഷം നടത്തുകയുണ്ടായി. വിവരമറിഞ്ഞെത്തിയ അനിൽകുമാറിനേയും ഒപ്പം എത്തിയ ജയനേയും വേണു വെട്ടുകത്തി കൊണ്ട് വെട്ടിപ്പരിക്കേൽപ്പിക്കുകയായിരുന്നുവത്രേ.ജയന്റെ തലയ്ക്കും അനിൽകുമാറിന്റെ കൈയ്ക്കുമാണ് വെട്ടേറ്റത്.ഇരുവരേയും ഉടൻ തന്നെ അഞ്ചലിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ച് പ്രാഥമിക ചികിത്സയ്ക്ക് ശേഷം തിരുവനന്തപുരം മെഡിക്കൽ കോളേജാശുപത്രിയിൽ പ്രവേശിപ്പിച്ചു.
ചണ്ണപ്പേട്ട വനത്തും മുക്കിൽ നടന്ന സംഭവത്തിൽ ചണ്ണപ്പേട്ട സ്വദേശി അപ്പു (44) വിനാണ് വെട്ടേറ്റത്. മദ്യലഹരിയിലാണ് സംഭവം നടന്നതത്രേ. സ്ഥലവാസിയായ കുട്ടൻ (45 ) എന്ന ആളിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. പുനലൂർ താലൂക്കാശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട അപ്പുവിന്റെ ഇരു കൈകൾക്കും വെട്ടേറ്റ നിലയിലാണ്. അഞ്ചൽ പൊലീസ് ഇൻസ്പെക്ടർ ടി.സതികുമാർ ,എസ്.ഐ പി എസ് രാജേഷ് എന്നിവരുടെ നേതൃത്വത്തിൽ പൊലീസ് സംഭവസ്ഥലത്ത് ക്യാമ്പ് ചെയ്യുന്നു.
റിപ്പോർട്ടർ : മൊയ്ദു അഞ്ചൽ
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.