''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..Make Money Online Click Here

''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

മാക്കുളം പാലത്തിലൂടെ ബസ് സര്‍വീസ് ആരംഭിക്കണം


പത്തനാപുരം: മാക്കുളം പാലം നിര്‍മ്മാണം പൂ‌ത്തിയാക്കി പൂര്‍ണമായും ഗതാഗതത്തിന് തുറന്നുകൊടുക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു. നിര്‍മ്മാണം അവസാന ഘട്ടത്തിലെത്തി നില്‍ക്കുന്ന പാലത്തിലൂടെ വാഹനങ്ങള്‍ കടത്തിവിട്ട് തുടങ്ങിയെങ്കിലുംബസ് സര്‍വീസ് ആരംഭിച്ചിട്ടില്ല. നിര്‍മ്മാണത്തിന്റെ ഭാഗമായി പാലം പൊളിക്കുന്നതിന് മുമ്ബ് പത്ത് ബസുകള്‍ ഇതുവഴി സര്‍വീസ് നടത്തിയിരുന്നു. ബസ് സര്‍വീസ് നിറുത്തിവച്ചത് വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പടെയുള്ളവരെ ഏറെ ദുരിതത്തിലാക്കുന്നുണ്ട് . കിലോ മീറ്ററുകള്‍ ചുറ്റി സഞ്ചരിച്ചാണ് വിദ്യാര്‍ത്ഥികള്‍ സ്കൂളുകളില്‍ പോകുന്നത് .പാലം നിര്‍മ്മാണം വേഗത്തിലാക്കണമെന്നാവശ്യപ്പെട്ട് പൊതുമരാമത്ത് അസി.എന്‍ജിനീയര്‍ക്ക് നാട്ടുകാര്‍ നിരവധി തവണ നിവേദനംനല്‍കിയിരുന്നു. ഒരാഴ്ചക്കുളളില്‍ ബസ് സര്‍വീസിനുളള അനുമതി നല്‍കാമെന്ന് അധിക്യതര്‍ ഉറപ്പ് നല്‍കിയെങ്കിലും ഒരുമാസമായിട്ടും നടപടികള്‍ എങ്ങുമെത്തിയില്ല. ടാറിംഗും മറ്റ് ചെറിയ പണികളും മാത്രമാണ് ബാക്കിയുള്ളത്.കരാറുകാരും പൊതുമരാമത്ത് അധികൃതരും മഴയെ പഴിചാരി പണികള്‍ താമസിപ്പിക്കുകയാണന്ന് ആക്ഷേപമുണ്ട്. കെ.ബി ഗണേഷ് കുമാര്‍ എം.എല്‍.എയുടെ ശ്രമഫലമായാണ് നിര്‍മ്മാണത്തിന് നടപടിയായത്. കഴിഞ്ഞ വര്‍ഷം ആഗസ്റ്റിലാണ് പാലം നിര്‍മ്മാണം ആരംഭിച്ചത് .
പത്തനാപുരം പിറവന്തൂര്‍ പഞ്ചായത്തിലെ എലിക്കാട്ടൂര്‍,ചിറ്റാശേരി , കമുകുംചേരി,മാക്കുളം,ചെന്നിലമണ്‍ നിവാസികള്‍ക്ക് പത്തനാപുരത്ത് എത്തുന്നതിനുള്ള പ്രധാന പാതയാണിത് .

Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.