''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..Make Money Online Click Here

''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

മന്ത്രിയുടെ പരിപാടികള്‍ പാര്‍ട്ടി പരിപാടി ആയി മാറുന്നു എന്ന് പരാതി


തെന്മല : തെന്മല പഞ്ചായത്തിലെ മാമ്പഴത്തറ ഭാഗത്തെ ജനങ്ങള്‍ക്ക് കൈവശഭൂമിക്ക് പട്ടയം നല്‍കുന്ന പദ്ധതി സി.പി.ഐ. മേളയായി മാറ്റാന്‍ ശ്രമിക്കുന്നതായി ഗ്രാമപ്പഞ്ചായത്ത് മുന്‍ പ്രസിഡന്റും ഡി.സി.സി. ജനറല്‍ സെക്രട്ടറിയുമായ കെ.ശശിധരന്‍.
ദീര്‍ഘനാളായി മാമ്പഴത്തറ പ്രദേശത്തെ ജനങ്ങള്‍ക്ക് പട്ടയം നല്‍കണമെന്ന് വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ ആവശ്യപ്പെട്ടുവരികയാണ്. കോണ്‍ഗ്രസ്‌ തെന്മല മണ്ഡലം കമ്മിറ്റി വൈസ് പ്രസിഡന്റ്‌ മാമ്പഴത്തറ രാജപ്പന്‍ ഉള്‍പ്പെട്ട നേതൃത്വം നല്‍കിയ അപേക്ഷപ്രകാരം കഴിഞ്ഞ യു.ഡി.എഫ്. ഭരണകാലത്ത് ഉമ്മന്‍ചാണ്ടിയുടെ ജനസമ്ബര്‍ക്ക പരിപാടിയില്‍ ഉള്‍പ്പെടുത്തുകയും പട്ടയം നല്‍കുന്നതിന് ഉത്തരവാകുകയും ചെയ്തു.
ദേവസ്വം ബോര്‍ഡിന്റെ തണ്ടപ്പേരിലുള്ള വസ്തുവാണ് ജനങ്ങള്‍ കൈവശം വെച്ചിരുന്നത്. അന്നത്തെ സര്‍ക്കാര്‍ പട്ടയം അനുവദിച്ചെങ്കിലും ദേവസ്വം ബോര്‍ഡും വനംവകുപ്പും തര്‍ക്കമുന്നയിച്ചതിനാല്‍ പട്ടയവിതരണം നടന്നില്ല. എന്നാല്‍ ഇതിനൊപ്പം ഉത്തരവായതും സമാനസ്വഭാവമുള്ളതുമായ ഇടമണ്‍ 34-ലെ കൈവശ ഭൂമി ജനങ്ങളുടെ പേരില്‍ക്കൂട്ടി നല്‍കുകയുമുണ്ടായി.
എല്‍.ഡി.എഫ്. സര്‍ക്കാര്‍ വന്നപ്പോള്‍ വനംവകുപ്പ് മന്ത്രിയുടെ ഇടപെടീല്‍മൂലം വനംവകുപ്പും ദേവസ്വം ബോര്‍ഡും തര്‍ക്കം പിന്‍വലിച്ചതിനാലാണ് കൈവശക്കാര്‍ക്ക് പേരില്‍ക്കൂട്ടി നല്‍കുന്നതിന് ഉത്തരവായത്. യു.ഡി.എഫ്. സര്‍ക്കാര്‍ എടുത്ത തീരുമാനം എല്‍.ഡി.എഫ്. വന്നപ്പോള്‍ നടപ്പാക്കിയത് യു.ഡി.എഫ്. അംഗീകരിക്കുന്നു. എന്നാല്‍ ഇതിന്റെ പേരില്‍ സംഘടിപ്പിക്കുന്ന സമ്മേളനം സി.പി.ഐ. മേളയാക്കി മാറ്റുന്നതിന് ശ്രമംനടക്കുന്നു.
കൂടാതെ തെന്മല പഞ്ചായത്തിലെ ജനപ്രതിനിധികളെയും രാഷ്ട്രീയനേതാക്കളെയും അവഗണിച്ച്‌ നടത്തുന്ന സമ്മേളനത്തിന് അനധികൃത പണപ്പിരിവും നടക്കുന്നു. റവന്യൂവകുപ്പ് ഭരിക്കുന്നത് സി.പി.ഐ. ആയതിനാല്‍ പുനലൂര്‍ തഹസില്‍ദാര്‍ സി.പി.ഐ.യുടെ മണ്ഡലം സെക്രട്ടറിയായി പ്രവര്‍ത്തിക്കുന്നതായും കോണ്‍ഗ്രസ് ആരോപിച്ചു. ഇതുമായി ബന്ധപ്പെട്ടകാര്യങ്ങള്‍ക്ക്‌ 12-ന് രണ്ടിന്‌ ഉറുകുന്നില്‍ ആലോചനായോഗം ചേരുമെന്ന് യു.ഡി.എഫ്. ഭാരവാഹികളായ ആര്‍.സുഗതന്‍, ബി.വര്‍ഗീസ്, മാമ്പഴത്തറ ചന്ദ്രശേഖരന്‍ എന്നിവര്‍ അറിയിച്ചു.

Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.