''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..


www.kripainverterups.com


''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

മഴ ശക്തം: തെന്മല എം.എസ്.എല്ലിലെ ദേശിയ പാതയോരത്ത് വിളളല്‍


തെന്മല : കനത്ത മഴയെ തുടര്‍ന്ന് കൊല്ലം -തിരുമംഗലം ദേശിയ പാതയിലെ തെന്മല എം.എസ്.എല്ലിലെ പാതയോരത്ത് വിളളല്‍ വീണു. ഇന്നലെ രാത്രി 9.45ഓടെയായിരുന്നു സംഭവം. അപകട മേഖലയായ പാതയോരത്ത് വിളളല്‍ വീണത് ഗതാഗതത്തിന് ഭീഷണിയായി. കഴിഞ്ഞ രണ്ട് മാസമായി തകര്‍ന്ന പാതയോരത്ത് മണ്‍ ചാക്ക് അടുക്കിയാണ് അപകടങ്ങള്‍ ഒഴിവാക്കിയിരുന്നത്. ഇപ്പോള്‍ മണ്‍ ചാക്കിന് മുകളിലൂടെ ചരക്ക് ലോറികള്‍ അടക്കമുളള വാഹനങ്ങള്‍ കയറിപ്പോയത് മൂലമാണ് ഇടുങ്ങിയ പാതയോരത്ത് വിളളല്‍ വീണത്. പാതയോരത്തെ 200 അടിതാഴ്ചയിലൂടെയാണ് കഴുതുരുട്ടി ആറ് കടന്നുപോകുന്നത്. പാതയുടെ തകര്‍ച്ച അറിഞ്ഞ് ജില്ലാകളക്ടര്‍ ഡോ.എസ്.കാര്‍ത്തികേയനും, റൂറല്‍ ജില്ലാ പൊലീസ് സൂപ്രണ്ട് ബി.അശോകനും പാതയില്‍ നേരത്തെ സന്ദര്‍ശനം നടത്തിയിരുന്നു. അപകട മേഖലയായ പാതയോരത്ത് ഉണ്ടായ വിളളലിനെ സംബന്ധിച്ച്‌ ഉടന്‍ റിപ്പോര്‍ട്ട് നല്‍കണമെന്ന് ജില്ലാ കളക്ടര്‍ ഇന്നലെ രാത്രി ദേശിയ പാത അധികൃതര്‍ക്ക് അടിയന്തര നിര്‍ദ്ദേശം നല്‍കി. ഇതേ തുടര്‍ന്ന് ദേശിയ പാത വിഭാഗം അസി.എക്സിക്യൂട്ടീവ് എന്‍ജിനിയര്‍ നിഷ, എ.ഇ. ശ്യാമ എന്നിവരുടെ നേതൃത്വത്തിലുളള ഉദ്യോഗസ്ഥര്‍ ഇന്നലെ രാത്രി 10.30 ഓടെ പാതയില്‍ പരിശോധന നടത്തി. ഇത് വഴിയുളള ചരക്ക് ലോറികളെ താല്‍ക്കാലികമായി നിരോധിക്കുന്നതിന് മുന്നോടിയായാണ് പരിശോധനയെന്ന് സൂചനയുണ്ട്.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.