''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..Make Money Online Click Here

''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

മഴക്കെടുതി കൊല്ലം ജില്ലാ കളക്ടറുടെ ഉത്തരവ്‌ :ഉദ്യോഗസ്ഥര്‍ക്കും പൊതുജനങ്ങള്‍ക്കും, ഉള്ള നിര്‍ദേശങ്ങള്‍


Collector, Kollam:- തെക്ക് പടിഞ്ഞാറന്‍ കാലവര്‍ഷം ശക്തി പ്രാപിച്ചു കൊല്ലം ജില്ലയില്‍ അതിതീവ്ര മഴയ്ക്ക് സാധ്യത കല്‍പ്പിച്ചു ഇന്ന് മധ്യാഹ്നത്തില്‍ വായന പ്രകാരം റെഡ് അലര്‍ട്ട് മുന്നറിയിപ്പ് ലഭിച്ചിട്ടുള്ളതാണ് .ടി സാഹചര്യത്തില്‍ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നിഷ്കർഷിച്ചിരിക്കുന്നതിന്‍ പ്രകാരമുള്ള സ്റ്റാന്‍ഡേര്‍ഡ് ഓപ്പറേറ്റിങ് പ്രൊസീജിയർ നടപ്പിലാക്കേണ്ടതുണ്ട്. ടി സാഹചര്യത്തില്‍ കൊല്ലം ജില്ലയില്‍ കൊല്ലം ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയര്‍മാന്‍ എന്ന നിലയില്‍ സംസ്ഥാന ദുരന്ത നിവാരണ നിയമം സെക്ഷന്‍ 26(2), 30(1), 30(2)III, IV, V, VI, XI, XVI, XVIII, XXXIV(M) എന്നീ വകുപ്പുകള്‍ പ്രകാരം എന്നില്‍ നിക്ഷിപ്തമായ അധികാരം ഉപയോഗിച്ച് താഴെ പറയും പ്രകാരം ഉത്തരവ് പുറപ്പെടുവിക്കുന്നു.
1. ജില്ലയിലെ എല്ലാ താലൂക്ക് ഓഫീസുകളിലെയും കൺട്രോൾ റൂമുകൾ ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതു വരെ സുസജ്ജമായി പ്രവർത്തിപ്പിക്കുവാൻ (വാഹനം ഉൾപ്പടെ) ജില്ലയിലെ 6 താലൂക്ക് തഹസിൽദാർമാർക്കും നിർദ്ദേശം നല്കുന്നു. ഇവിടെ കുറഞ്ഞപക്ഷം ഡെപ്യൂട്ടി തഹസില്‍ദാര്‍ റാങ്കിലുള്ള 1 ഉദ്യോഗസ്ഥന്‍ ഉള്‍പ്പടെ കുറഞ്ഞത്‌ 4 പേരെയെങ്കിലും നിയോഗിക്കേണ്ടതാണ്
(നടപടി – കൊല്ലം, കൊട്ടാരക്കര, പുനലൂർ, പത്തനാപുരം,കുന്നത്തൂർ, കരുനാഗപ്പളളി തഹസീൽദാർമാർ)
2. പോലീസ് / ഫയര്‍ & റസ്ക്യു കൺട്രോൾ റൂമുകളും ഏതൊരു അടിയന്തര സാഹചര്യങ്ങളും നേരിടാൻ തക്കവിധം സുസജ്ജമായിരിക്കേണ്ടതാണ്.
(നടപടി – ജില്ലാ പോലീസ് മേധാവി, കൊല്ലം സിറ്റി/ റൂറൽ, ജില്ലാ ഫയർ ഓഫീസർ, കൊല്ലം.)
3. കനത്ത മഴ തുടങ്ങുന്ന സമയം മുതൽ മഴ അവസാനിച്ച് 24 മണിക്കൂർ വരെ ക്വാറി പ്രവർത്തനങ്ങൾ നിർത്തി വയ്പ്പിക്കാൻ എല്ലാ തഹസിൽദാർമാർക്കും നിർദ്ദേശം നൽകുന്നു
(നടപടി – കൊട്ടാരക്കര, പുനലൂർ, പത്തനാപുരം തഹസീൽദാർമാർ)
4. മലയോര മേഖലകളിലേയും ,ജലാശയങ്ങളിലെയും വിനോദ സഞ്ചാരം ഒഴിവാക്കാൻ വനം വകുപ്പും ,ഡി റ്റി പി സി സെക്രട്ടറിയും ആവശ്യമായ നടപടികൾ സ്വീകരിക്കേണ്ടതാണ്.
(നടപടി – DFO തെന്മല/ പുനലൂർ/ അച്ചൻകോവിൽ/ സെക്രട്ടറി, DTPC കൊല്ലം/ ഡെപ്യൂട്ടി ഡയറക്ടർ ഓഫ് ടൂറിസം, കൊല്ലം )
5. ജില്ലയിൽ ലഭ്യമായ ക്രെയിനുകളും ,മണ്ണുമാന്തി യന്ത്രങ്ങളും ആവശ്യം വരുന്ന മുറക്ക് വിന്യസിക്കാൻ വേണ്ട നടപടികൾ കൈക്കൊള്ളാൻ ഗതാഗത വകുപ്പിനെ ചുമതലപ്പെടുത്തുന്നു.
(നടപടി – RTO കൊല്ലം,)
6. കെ എസ് ഇ ബി യുടെയും ,പൊതുമരാമത്തു വകുപ്പിന്‍റെയും കാര്യാലയങ്ങളിൽ അടിയന്തര റിപ്പയർ സംഘങ്ങളെ സജ്ജമാക്കി നിർത്താൻ വൈദ്യുതി വകുപ്പിനും പൊതുമരാമത്ത് വകുപ്പിനും നിർദ്ദേശം നൽകുന്നു .
(നടപടി – കെ എസ് ഇ ബി കൊല്ലം /കൊട്ടാരക്കര ഇലക്ട്രിക്കൽ സർക്കിൾ ഡെപ്യൂട്ടി ചീഫ് എഞ്ചിനീയർ,കൊല്ലം പൊതുമരാമത്തു (നിരത്തു ,ദേശീയ പാത ) എക്സിക്യൂട്ടീവ് എഞ്ചിനീയർ)
7. ജില്ലയിൽ ദുരിതാശ്വാസ കേന്ദ്രങ്ങളായി പ്രവർത്തിപ്പിക്കുവാൻ ആവശ്യമായ കെട്ടിടങ്ങൾ സജ്ജമാക്കി വക്കേണ്ടതും,താലൂക്ക് തഹസിൽദാർമാർ/വില്ലേജാഫീസർമാർ അവയുടെ താക്കോൽ കൈവശം സൂക്ഷിക്കേണ്ടതുമാണ് .
(നടപടി – കൊല്ലം, കൊട്ടാരക്കര, പുനലൂർ, പത്തനാപുരം,കുന്നത്തൂർ, കരുനാഗപ്പളളി തഹസീൽദാർമാർ)
8. ഉരുൾ പൊട്ടൽ മണ്ണിടിച്ചിൽ ഭീഷണിയുള്ള പ്രദേശങ്ങളിൽ താമസിക്കുന്നവർക്ക് സുരക്ഷ / ജാഗ്രതാ നിർദ്ദേശം നൽകേണ്ടതും ആവശ്യമെങ്കിൽ മാറ്റിപ്പാർപ്പിക്കേണ്ടതുമാണ്.
(നടപടി – കൊല്ലം, കൊട്ടാരക്കര, പുനലൂർ, പത്തനാപുരം,കുന്നത്തൂർ, കരുനാഗപ്പളളി തഹസീൽദാർമാർ)
9. ജില്ലയിലെ എല്ലാ വിധത്തിലുമുള്ള ഖനന പ്രവർത്തനങ്ങളും ഇനിയൊരറിയിപ്പുണ്ടാകുന്നതുവരെ നിരോധിച്ചിരിക്കുന്നു .
(നടപടി – ജിയോളജിസ്റ്റ്, കൊല്ലം / കൊല്ലം, കൊട്ടാരക്കര, പുനലൂർ, പത്തനാപുരം,കുന്നത്തൂർ, കരുനാഗപ്പളളി തഹസീൽദാർമാർ, )
10. നദീ തീരങ്ങളിലും പാലങ്ങളിലും കൂട്ടം കൂടി നിൽക്കുന്നതും ,വിനോദങ്ങളിൽ ഏർപ്പെടുന്നതും സെല്ഫിയെടുക്കുന്നതും നിരോധിച്ചിരിക്കുന്നു .ഇത് സംബന്ധിച്ച മുന്നറിയിപ്പുകൾ ബന്ധപ്പെട്ട തദ്ദേശ സ്വയം ഭരണ സ്ഥാപന മേധാവികൾ മൈക്ക് അനൗൺസ്മെൻറ്റിലൂടെയും ,അല്ലാതെയും പൊതു ജനങ്ങളെ അറിയിക്കേണ്ടതാണ്.
(നടപടി – സെക്രട്ടറി, കൊല്ലം കോർപ്പറേഷൻ/ പരവൂർ, കരുനാഗപ്പളളി,
കൊട്ടാരക്കര, പുനലൂർ മുനിസിപ്പാലിറ്റികൾ, ജില്ലായിലെ മറ്റ് ഗ്രാമപഞ്ചായത്ത് സെക്രട്ടറിമാർ)
11. ജില്ലയില്‍ നിലവിലുള്ള വാര്‍ത്താവിനിമയ സംവിധാനങ്ങള്‍ ഏതെങ്കിലും സാഹചര്യത്തില്‍ പരാജയപ്പെടുന്ന പക്ഷം പകരം അടിയന്തര വാര്‍ത്താ വിനിമയ സംവിധാനം ഏര്‍പ്പെടുത്താന്‍ BSNL നെ ചുമതലപ്പെടുത്തുന്നു .
(നടപടി – ജനറൽ മാനേജർ, BSNL കൊല്ലം)
12. ജില്ലയിലെ എല്ലാ സാമൂഹ്യ / പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളും 24 മണിക്കൂറും പ്രവര്‍ത്തിപ്പിക്കേണ്ടതും എമര്‍ജെന്‍സി ലൈഫ് സപ്പോര്‍ട്ട് നല്‍ക്കാന്‍ വൈദഗ്ധ്യമുള്ള ഒരു ആരോഗ്യ പ്രവര്‍ത്തകനെങ്കിലും ഉണ്ടായിരിക്കേണ്ടതാണ്.കൂടാതെ താലൂക്ക് തലത്തില്‍ ഓരോ എമര്‍ജെന്‍സി മെഡിക്കല്‍ ടീമിനെയും തയ്യാറാക്കി നിർത്തേണ്ടാതാണ് .
(നടപടി – DMO (H) കൊല്ലം)
13. ജില്ലയില്‍ 6 താലൂക്കുകളിലും 100 കിലോഗ്രാം അരി ,50 കിലോഗ്രാം പയര്‍ ,10 ലിറ്റര്‍ എണ്ണ, 75 ലിറ്റര്‍ മണ്ണെണ്ണ എന്നിവ ആവശ്യം വന്നാൽ ഉപയോഗിക്കുവാനായി കരുതി വയ്ക്കേണ്ടതാണ്.
(നടപടി – ജില്ലാ സപ്ലൈ ഓഫീസർ, കൊല്ലം).
14. ജില്ലയിലെ 6 താലൂക്കുകളിലേയ്ക്കും ആവശ്യമെങ്കിൽ ജനങ്ങളെ ഒഴിപ്പിക്കുന്നതിനായി 12 കെ.എസ്.ആ.ടിസി ബസ്സുകൾ തയ്യാറാക്കി നിർത്തേണ്ടതാണ്
(നടപടി – ജില്ലാ ട്രാസ്പോട്ട് ഓഫീസർ, കൊല്ലം)
15. ഇന്നും നാളെയും കടലിലെയും, കായലിലേയും മത്സ്യബന്ധനം ഒഴിവാക്കാൻ നിദ്ദേശിക്കുന്നു.
(നടപടി – ഡെപ്യൂട്ടി ഡയറക്ടർ ഓഫ് ഫിഷറീസ്, കൊല്ലം)
16. ജില്ലയിലെ പ്രൊഫഷനല്‍ കോളേജുകള്‍ ഉള്‍പ്പടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ (16.08.2018 വ്യാഴാഴ്ച ) അവധി പ്രഖാപിച്ചുത്തരവാകുന്നു .
17. ജില്ലയിലെ എല്ലാ പൊതു യോഗങ്ങളും, പൊതുജന സംഗമങ്ങളും ഇന്നും ,നാളെയും നിരോധിച്ചുത്തരവാകുന്നു.
(നടപടി – ജില്ലാ പോലീസ് മേധാവി, കൊല്ലം സിറ്റി/ റൂറൽ)
ഇതിനു പുറമേ പൊതുജനങ്ങൾക്കായി ഉപദേശ രൂപേണ താഴെ പറയുന്ന നിർദ്ദേശങ്ങളും നൽകുന്നു.
1. പൊതുജനങ്ങൾ പരമാവധി വീടിനുളളിൽ തന്നെ കഴിയാനും എന്നാൽ പ്രളയ മേഖലയിലും, മണ്ണിടിച്ചിൽ മേഖലയിലുമുളള ജനങ്ങള്‍ സുരക്ഷിത സ്ഥാനങ്ങളിലേയ്ക്ക് മാറാനും നിര്‍ദ്ദേശിക്കുന്നു.
2. ഉരുള്‍പൊട്ടല്‍ സാധ്യത ഉള്ളതിനാല്‍ രാത്രി സമയത്ത് (7 pm to 7 am) മലയോരമേഖലയിലേക്കുള്ള യാത്ര പരിമിതപെടുത്തുവാന്‍ പൊതുജനങ്ങള്‍ ശ്രദ്ധിക്കണം
3. ബീച്ചുകളില്‍ കടലില്‍ ഇറങ്ങാതിരിക്കുവാന്‍ പൊതുജനങ്ങള്‍ ശ്രദ്ധിക്കണം
4. പുഴകളിലും തോടുകളിലും ജല നിരപ്പ് ഉയരുവാന്‍ സാധ്യതയുണ്ട്. പുഴകളിലും, ചാലുകളിലും, വെള്ളകെട്ടിലും ഇറങ്ങാതിരിക്കുവാന്‍ പൊതുജനങ്ങള്‍ ശ്രദ്ധിക്കണം
5. മലയോര മേഖലയിലെ റോഡുകള്‍ക്ക് കുറുകെ ഉള്ള ചെറിയ ചാലുകളിലൂടെ മലവെള്ള പാച്ചിലും ഉരുള്‍പൊട്ടലും ഉണ്ടാകുവാന്‍ സാധ്യതയുണ്ട് എന്നതിനാല്‍ ഇത്തരം ചാലുകളുടെ അരികില്‍ വാഹനനങ്ങള്‍ നിര്‍ത്താതിരിക്കുവാന്‍ പൊതുജനങ്ങള്‍ ശ്രദ്ധിക്കണം
6. മരങ്ങള്‍ക്ക് താഴെ വാഹനം പാര്‍ക്ക്‌ ചെയ്യാതിരിക്കുവാന്‍ പൊതുജനങ്ങള്‍ ശ്രദ്ധിക്കണം
7. ഉരുള്‍പൊട്ടല്‍ സാധ്യത ഉള്ള മലയോര മേഖലയിലെ ജനങ്ങള്‍ ജാഗരൂകരായിരിക്കണം എന്ന് അഭ്യര്‍ത്ഥിക്കുന്നു
8. ഉദ്യോഗസ്ഥര്‍ അവശ്യപ്പെട്ടാല്‍ മാറി താമസിക്കുവാന്‍ അമാന്തം കാണിക്കരുത് എന്ന് പൊതുജനങ്ങളോട് അഭ്യര്‍ത്ഥിക്കുന്നു
9. പരിശീലനം സിദ്ധിച്ച സന്നദ്ധ പ്രവര്‍ത്തകര്‍ അല്ലാതെയുള്ളവര്‍ വെള്ളപ്പൊക്കം, ഉരുള്‍പൊട്ടല്‍ എന്നിവ ബാധിച്ച സ്ഥലങ്ങളിലേക്കുള്ള സന്ദര്‍ശനം ഒഴിവാക്കുക
10. കുട്ടികള്‍ പുഴകളിലും തോടുകളിലും വെള്ളകെട്ടിലും ഇറങ്ങി കളിക്കുന്നില്ല എന്ന് മാതാപിതാക്കള്‍ ഉറപ്പ് വരുത്തണം.
11. ജില്ലയിലെ ജലാശയങ്ങളിൽ ക്രമാതീതമായി ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ തീരങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കേണ്ടതും പ്രധാനപ്പെട്ട രേഖകൾ അടക്കമുള്ള വിലപ്പെട്ട വസ്തുക്കൾ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റേണ്ടതുമാണ്    Collector Kollam.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.