''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..
''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

പരവട്ടം ചാവരുകാവ് ക്ഷേത്രത്തിനെക്കുറിച്ച് വ്യാജ വാര്‍ത്ത പ്രചരിപ്പിക്കുകയും ഭക്തജനങ്ങളെ കേസില്‍ കുടുക്കാനും ശ്രമിക്കുന്നുവെന്ന് പരാതി


പുനലൂർ:പരവട്ടം ചാവരുകാവ് ക്ഷേത്രത്തിനെക്കുറിച്ച് വ്യാജ വാര്‍ത്ത പ്രചരിപ്പിക്കുകയും ഭക്തജനങ്ങളെ കേസില്‍ കുടുക്കാനും ശ്രമിക്കുന്നുവെന്ന് പരാതി.ക്ഷേത്രത്തില്‍ക്കടന്നു അനിഷ്ട സംഭവങ്ങള്‍ ഉണ്ടാക്കുകയും ഭക്തജനങ്ങള്‍ ഇടപെട്ട് അക്രമത്തിനു മുതിര്‍ന്നവരെ പിന്തിരിപ്പിക്കുകയും ആയിരുന്നുവെന്നും എന്നാല്‍ പിന്നീട് അത് ക്ഷേത്രത്തിനും ഭരണസമിതിക്കും കളങ്കം ഉണ്ടാക്കുന്ന നിലയില്‍ വ്യാജ വാര്‍ത്ത സൃഷ്ടിച്ചു കേസ്‌ നല്‍കുകയും മാധ്യമങ്ങളില്‍ വ്യാജ വാര്‍ത്ത നല്‍കുകയും ചെയ്തു എന്ന് ക്ഷേത്ര ഭരണസമിതി പറയുന്നു.
സംഭവത്തെക്കുറിച്ച്: പരവട്ടം ചാവരുകാവ് ക്ഷേത്രത്തിന്റെ പുനർപ്രതിഷ്ഠയുമായി ബന്ധപ്പെട്ട് കലശം നടന്ന ദിവസം ഉച്ചക്ക് അന്നദാനം നടക്കുന്ന സമയത്ത് മദ്യലഹരിയിലായിരുന്ന സിനിമ എന്ന് വിളിപ്പേരുള്ള സുധീഷ്, സന്ദീപ്, അനി,പവി എന്നിവർ ഭക്തജങ്ങളെ അസഭ്യം പറയുകയും ഭക്തജനങ്ങൾ ഇടപെട്ട് പ്രശനം പരിഹരിക്കുകയും ചെയ്തു. തുടർന്ന് ഇവർ വീണ്ടും ഓട്ടോറിക്ഷയിൽ വരുകയും അനി എന്നയാൾ ചാടിയിറങ്ങി ചമ്പുവെന്നു വിളിപ്പേരുള്ള മഹേഷിനെ  മർദ്ദിക്കുകയും ചെയ്തു. നാട്ടുകാർ ഇടപെട്ട് വലിയ സംഘർഷം ഒഴിവാക്കി. അതിന് ശേഷം ഇവർ പല തവണ സംഘടിച്ചു ക്ഷേത്ര പരിസരത്ത് വരുകയും ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്തു. വൈകിട്ട് 6.30 മണി സമയത്ത് പുനലൂരിലേക്ക് കാറിൽ പോകുകയായിരുന്ന ക്ഷേത്ര കമ്മിറ്റി അംഗങ്ങളായ രഞ്ജിത്തിനെയും, ഗിരീഷിനെയും തൊളിക്കോട് ചപ്പാത്ത് പാലത്തിന് സമീപത്ത് വച്ച് ഷംനാദ്, അപ്പു, അനി, സുധീഷ്, സന്ദീപ്, രാഹുൽ,ശംഭു, അച്ചുവാവ,അനന്തു തുടങ്ങിയ പതിനഞ്ചോളം പേർ മദ്യലഹരിയിൽ അസഭ്യം പറയുകയും മർദ്ദിക്കുകയും ചെയ്തു. തുടർന്ന് ഭക്തജനങ്ങൾ സംഘടിക്കുകയും ഇരുവിഭാഗം തമ്മിൽ സംഘർഷം ഉണ്ടാകുകയും ചെയ്തു. സംഘർഷത്തിൽ മധ്യസ്ഥതക്കു വന്ന പരവട്ടം വാർഡ് കൗണ്സിലർ സുജി ഷാജിയെ സിനിമ എന്ന് വിളിപ്പേരുള്ള സുധീഷ് ചീത്ത വിളിക്കുകയും മർദ്ദിക്കുകയും ചെയ്തു. സംഘർഷത്തിൽ ഗുരുതരമായി പരിക്കേറ്റ ക്ഷേത്രകമ്മിറ്റി ഭാരവാഹികൾ ആയ സുജിത്ത്, ജിതിൻ എന്നിവരെ പുനലൂർ താലൂക്ക് ഹോസ്പിറ്റലിലും തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്കും മാറ്റി. അപ്പു, ചന്ദു, സുധീഷ് എന്നിവരെ പുനലൂർ താലൂക്ക് ആശുപത്രിയിലും അഡ്മിറ്റ് ചെയ്തു. തൊളിക്കോട് ജംഗ്ഷനിലും ആശുപത്രി വളപ്പിലും സംഘർഷാവസ്ഥ ഉണ്ടായെങ്കിലും പുനലൂർ സി.ഐ ബിനു വർഗീസ്, എസ്.ഐ. ജെ.രാജിവ് എന്നിവരുടെ നേതൃത്വത്തിൽ പോലീസ് ഇടപെട്ട് വലിയ സംഘർഷം ഒഴിവാക്കി. തൊളിക്കോട് പാലത്തിന് സമീപം താമസിക്കുന്ന ചില സാമൂഹിക വിരുദ്ധർ കോളനി കേന്ദ്രീകരിച്ചും വിദ്യാലയങ്ങൾ കേന്ദ്രീകരിച്ചും കഞ്ചാവ് കച്ചവടം നടത്തുന്നതായി പ്രദേശവാസികൾ പോലീസിൽ പരാതി നൽകിയിരുന്നു.

ക്ഷേത്ര ഭാരവാഹികളും ഭക്തജനങ്ങളും പോലീസിൽ പരാതിയിൽ തുടർന്ന് ഷംനാദ്, രാഹുൽ, അപ്പു, സുധീഷ്, സന്ദു, സന്ദീപ്, അനന്ദു, അനൂപ്, പ്രണവ്, അച്ചുവാവ തുടങ്ങിയവർക്ക് എതിരെ പുനലൂർ പോലീസ് കേസ് എടുത്തു.
ക്ഷേത്രത്തിൽ വന്ന ഭക്തജനങ്ങളെ ജാതിയുടെ പേരിൽ വേർതിരിച്ച് അയിത്തം കല്പിച്ചു എന്നുള്ള പച്ചയായ നുണക്കഥ പ്രചരിപ്പിക്കുകയും ചെയ്യുന്നു. സമാധാനത്തോടെ കൂടി ജീവിക്കുന്ന പരവട്ടം തൊളിക്കോട് സ്വദേശികളെ തമ്മിൽ സംഘർഷം ഉണ്ടാക്കാൻ ആണ് ഇവരുടെ ശ്രമം എന്നും ക്ഷേത്രഭരണസമിതി ആരോപിക്കുന്നു.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.