''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

അസ്ഥാനത്താണ് എന്നാലും പറയാതെ വയ്യ


അസ്ഥാനത്താണ് എന്നാലും പറയാതെ വയ്യ.ഇനി കളി മാറും.രക്ഷാപ്രവര്‍ത്തനങ്ങള്‍ ഇനിയും താമസിച്ചാല്‍ ജനങ്ങള്‍ മരിക്കും. ഇപ്പോള്‍ തന്നെ എത്ര പേര്‍ മരിച്ചു എന്നും അറിയില്ല. ആശങ്കപ്പെടണ്ട എന്ന വാക്ക് പറഞ്ഞു ഇനി ജനത്തെ പറ്റിക്കരുത്.
ഡാം തുറന്നു വിട്ടാല്‍ ഉണ്ടാകുന്ന കെടുതികള്‍ മന്ത്രിക്ക്‌ അറിയില്ലെലും ഡാം എഞ്ചിനീയര്‍മാര്‍ അറിയണം.അല്ലെങ്കില്‍ അവര്‍ ആ സ്ഥാനത്ത് എന്തിനാണ് ?.മഴയുടെ തുടക്ക സമയത്ത് മാക്സിമം ജലം ഡാമില്‍ പിടിച്ചു വെച്ച് വീണ്ടും മഴ കിട്ടും എന്ന സാഹചര്യം നിലനില്‍ക്കെ മഹാദുരന്തം ഉണ്ടാക്കാതെ വെള്ളം കുറേശെ ഒഴുക്കി കളയണമായിരുന്നു.ഉള്ള ഡാം എല്ലാം ഒരുമിച്ചു തുറന്നിട്ട്‌ ഉള്ള വെള്ളം എല്ലാം ഒരുമിച്ചു ഒഴുക്കി ജനങ്ങളെ വലച്ചത് കെ.എസ്.ഈ.ബി.യുടെ ലാഭക്കൊതി ഒന്ന് മാത്രം.കുറഞ്ഞ പക്ഷം പെരിയാറില്‍ വെള്ളം പൊങ്ങുന്ന സാഹചര്യം തീര്‍ച്ചയായും ഒഴിവാക്കാമായിരുന്നു. അണക്കെട്ട് വെള്ളം തടഞ്ഞു നിര്‍ത്തി കറന്റ് ഉണ്ടാക്കാന്‍ മാത്രമല്ല നദികളില്‍ ഉണ്ടാകുന്ന പ്രളയത്തെ നിയന്ത്രിക്കാന്‍ കൂടിയാണ് എന്ന് മനസിലാക്കണം. ഇക്കാരണത്താല്‍ കാലവര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ത്തന്നെ ഇടുക്കി ഡാമിന്റെ പരമാവധി സംഭരണ ശേഷിയിലേക്ക് വെള്ളം ഉയര്‍ത്തിയത് ഒരു വലിയ പിഴവായിരുന്നു മറിച്ചു മഴ കനത്തപ്പോള്‍ തന്നെ ഡാമിലെ ജലനിരപ്പ്‌ കഴിവതും താഴ്ത്തി പ്രളയജലത്തെ ഏറ്റു വാങ്ങാന്‍ ഡാമിനെ പര്യാപ്തമാക്കണമായിരുന്നു.ഈ വര്‍ഷം കാലവര്‍ഷം അതി ശക്തമാകുമെന്ന് കാലാവസ്ഥാ മുന്നറിയുപ്പുകള്‍ ഉണ്ടായിരുന്നു .മാത്രവുമല്ല മുല്ലപ്പെരിയാര്‍ ഡാമില്‍ നിന്ന് പുറത്തേക്ക് വരുന്ന വെള്ളവും ഇടുക്കി ഡാം തന്നെയാണ് ഏറ്റുവാങ്ങേണ്ടത്. ഇക്കാരണങ്ങളാല്‍ ഇടുക്കി ഡാമിന്റെ ഷട്ടറുകള്‍ തുറക്കാന്‍ 2398 അടി വരെ കാത്തിരുന്നത് വളരെ തെറ്റായിപ്പോയി.
കേന്ദ്ര, അന്താരാഷ്ട്ര സഹായം ആവശ്യം ഉള്ളപ്പോള്‍ അത് ആവശ്യപ്പെടാതെ ഇരുന്നത് തെറ്റാണ്. സൈന്യത്തിനെ സ്വതന്ത്രമായി രക്ഷാ പ്രവര്‍ത്തനം നടത്താന്‍ ഉള്ള സാഹചര്യം ചെയ്യണമായിരുന്നു.
നാട് മുഴുവന്‍ ദുരന്തമുഖത്ത് ആയിരിക്കുമ്പോള്‍ പുനലൂര്‍ എം.എല്‍.എ ആയ കോട്ടയത്തിന്റെ കൂടെ ദുരിതാശ്വാസചാര്‍ജുള്ള മന്ത്രി വിദേശയാത്ര നടത്തി സുഖിച്ചു. പുനലൂര്‍ക്കാര്‍ക്ക് പറ്റിയ ഏറ്റവും വലിയ അബദ്ധം ആണ് ഇങ്ങനെ ഉത്തരവാദിത്വം ഇല്ലാത്ത ആളെ എം.എല്‍.ഏ ആക്കിയതും,സി.പി.ഐ നേതൃത്വത്തിന് പറ്റിയ ഏറ്റവും വലിയ അബദ്ധം മന്ത്രി ആക്കിയതും ആണ്.ഇങ്ങനെ ഉത്തരവാദിത്വം ഇല്ലാത്ത ആളെ തല്‍സ്ഥാനത്തു നിന്നും രാജി വെപ്പിച്ചു മാറ്റി അനേക നല്ല നേതാക്കള്‍ ഉള്ള സി.പി.ഐ നേതൃത്വം യോഗ്യത ഉള്ള ആളെ മന്ത്രി ആക്കുകയാണ് വേണ്ടത്. മറ്റുള്ള സ്ഥലത്തുള്ള ജനപ്രതിനിധികള്‍ എല്ലാം ജനങ്ങളെ രക്ഷിക്കാന്‍ ഉള്ള നെട്ടോട്ടം ആണ്.അടുത്തുള്ള പത്തനാപുരം എം.എല്‍.എ സജീവമായി ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ ഇടപെടുമ്പോള്‍ ആണ് പുനലൂര്‍ എം.എല്‍.എയുടെ വിദേശയാത്ര.
ദുരന്തം നേരിടുന്നതിൽ ഭരണ പ്രതിപക്ഷങ്ങൾ പരാജയപെട്ടു. കാര്യങ്ങളെ മുൻകൂട്ടി കാണുന്നതിൽ വീഴ്ച പറ്റി എന്നതിനു തെളിവാണു ഇനി കേൾക്കാൻ പോകുന്ന വാർത്തകൾ.
കളി മാറുമെന്നും പതിനായിരക്കണക്കിനു ആളുകളുടെ ജീവൻ അപകടത്തിലാവുമെന്നും രണ്ടു ദിവസം മുൻപു തന്നെ ഞാൻ മുൻകൂട്ടി കണ്ടിരുന്നതാണു.ആ സമയമെല്ലാം ചാനലുകളും രാഷ്ട്രീയ പാർട്ടികളും ആശങ്ക പെടടേണ്ടതില്ല എന്നു കൂടെകൂടെ പറഞ്ഞുകൊണ്ടിരുന്നു.ദുരന്ത മുഖത്തു നിൽക്കുന്ന പലരും അതുകേട്ടു ആശ്വസിച്ചു ദിവസങ്ങൾ കഴിഞ്ഞു ഇപ്പോൾ മരണമുഖത്തു നിൽക്കുന്നു.ദേശീയ ദുരന്തമായി പ്രഘ്യാപിക്കുകയും സൈന്യത്തെ ഒരു ദിവസം മുൻപെങ്കിലും ദുരന്ത നിവാരണത്തിനു ഏൽപിക്കുകയും ചെയ്യുകയായിരുന്നു വേണ്ടിയിരുന്നതു.ഇന്നലെ മഴമാറി നിൽക്കാതിരുന്നെങ്കിൽ ന്യൂന മർദ്ദം ദിശാമാറതിരിക്കുകയും ചെയ്തിരുന്നെങ്കിൽ പതിനായിരക്കണക്കിനു ആളുകളുടെ മരണ വാർത്ത ഇതിനകം കേൾക്കുമായിരുന്നു.ഇന്നലെ പത്തനതിട്ടയില്‍ ഉള്ള ദുരിതാശ്വാസ പ്രവര്‍ത്തകരെ വിളിച്ചപ്പോള്‍ മിക്കതും സ്വിച്ച് ഓഫ്‌ അല്ലെങ്കില്‍ കിട്ടാറില്ല കിട്ടിയാല്‍ തന്നെ ആശ്വാസവാക്ക് മാത്രം.ഗ്രാമ പ്രദേശങ്ങളില്‍ രക്ഷാപ്രവര്‍ത്തനം നടക്കുന്നില്ല.
ഞാനിതിൽ രാഷ്ട്രീയം കാണുന്നില്ല പക്ഷേ സൈന്യത്തെ ദുരന്ത നിവാരണം ഏൽപിക്കുവാൻ എന്തു കൊണ്ടു വൈകി എന്നു ബന്ധപെട്ടവർക്കു വരും ദിവസങ്ങളിൽ മറുപടി പറയേണ്ടിവരും എന്നാണു ഞാൻ വിചാരിക്കുന്നതു.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.