പാത വികസിപ്പിക്കാന്‍ പാറ പൊട്ടിച്ചുനീക്കണം: എം.പി.


പുനലൂര്‍:കൊല്ലം-തിരുമംഗലം ദേശീയപാതയിലെ തെന്മല എം.എസ്.എല്ലില്‍ ഇടുങ്ങിയപാത വികസിപ്പിക്കാന്‍ റെയില്‍വേ ഭൂമിയിലെ പാറ പൊട്ടിച്ചുനീക്കണമെന്ന് എന്‍.കെ.പ്രേമചന്ദ്രന്‍ എം.പി.ആവശ്യപ്പെട്ടു. പാത സന്ദര്‍ശിക്കാന്‍ എത്തിയതായിരുന്നു അദ്ദേഹം. പാതയിലേക്ക് ഇറങ്ങിയിരിക്കുന്ന പാറ അഞ്ച് മീറ്റര്‍ നീളത്തില്‍ മുറിച്ചുനീക്കിയാല്‍ റോഡിന് വീതി കൂട്ടാന്‍ കഴിയും. പാതയില്‍ വിള്ളല്‍ വീണത് മൂലം ആര്യങ്കാവ് തെന്മല റൂട്ടില്‍ ചരക്ക് ലോറികളെ നിരോധിച്ചിരിക്കുകയാണ്. ഇത് ഓണ വിപണികളെ സാരാമായി ബാധിക്കും.തെന്മല-ചെങ്കോട്ട റൂട്ടില്‍ ഗതാഗതം പുനഃസ്ഥാപിക്കാന്‍ നിര്‍മ്മാണ ജോലികള്‍ അടിയന്തരമായി പൂര്‍ത്തിയാക്കണം. റെയില്‍വേ, ദേശീയപാത വിഭാഗം ഉദ്യോഗസ്ഥര്‍ യോജിച്ച്‌ മുന്നോട്ടുപോയാല്‍ തകര്‍ന്ന പാതയുടെ നിര്‍മ്മാണം വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ കഴിയും. ഇതിനായി ഇന്ന് ഉച്ചയ്ക്ക് 2ന് ഇരു വിഭാഗങ്ങളുടെയും സംയുക്ത യോഗം പുനലൂര്‍ ടി.ബി.യില്‍ ചേരുമെന്നും എം.പി.അറിയിച്ചു. തെന്മല ഗ്രാമ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് കെ.ശശിധരന്‍, എം.നാസര്‍ഖാന്‍, ബി.വര്‍ഗീസ് തുടങ്ങിയവരും എം.പി.ക്കൊപ്പം ഉണ്ടായിരുന്നു.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.