''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..Make Money Online Click Here

''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

പുനലൂരില്‍ 67 വിടുകള്‍ തകര്‍ന്നു, 892 പേരെ ദുരിതാശ്വാസ ക്യാമ്പിലേക്ക്‌ മാറ്റി പാര്‍പ്പിച്ചു


പുനലൂര്‍: ഒരാഴ്ചയായി തുടരുന്ന കനത്ത മഴയ്ക്ക് ഇന്നലെ നേരിയ ശമനമുണ്ടായെങ്കിലും പുനലൂര്‍ താലൂക്കിലെ താഴ്ന്ന പ്രദേശങ്ങള്‍ ഇപ്പോഴും വെള്ളത്തിലാണ്. മഴ കുറഞ്ഞിട്ടും വെള്ളം ഇറങ്ങാത്തതിനാല്‍ 892 പേരെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി. 67 വീടുകള്‍ക്ക് നാശം സംഭവിച്ചു.
തെന്മല പരപ്പാര്‍ അണക്കെ‌ട്ടില്‍ നിന്ന് കല്ലടയാറ്റിലൂടെ വെള്ളം തുറന്ന് വിടുന്നതിനാലാണ് താഴ്ന്ന പ്രദേശങ്ങളില്‍ നിന്ന് വെള്ളം ഇറങ്ങാത്തത്.
താലൂക്കിലെ ആര്യങ്കാവ്, അച്ചന്‍കോവില്‍, തെന്മല, ഇടപ്പാളയം, തേവര്‍കാട്, കുളത്തൂപ്പുഴ, കല്ലുവെട്ടാംകുഴി, ചോഴിയക്കോട്, കലംങ്ങുംമുക്ക്, തൊളിക്കോട്, ഇടമണ്‍, ഉറുകുന്ന്, ആനപെട്ടകോങ്കല്‍, നെല്ലിപ്പള്ളി, വാളക്കോട്, പോപ്പര്‍മില്‍, ടൗണ്‍ എല്‍.പി.എസ്, നെല്ലിപ്പള്ളി തുടങ്ങിയ സ്ഥലങ്ങളിലാണ് ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്നത്.
ഇന്നലെ നേരിയ തോതില്‍ മാത്രമാണ് മഴ പെയ്തത്. എന്നാല്‍ കല്ലട, അച്ചന്‍കോവില്‍, കഴുതുരുട്ടി, ശെന്തുരുണി, ചാലിയക്കര ആറുകള്‍ നിറഞ്ഞ് ഒഴുകുകയാണ്. പുനലൂര്‍ എം.എല്‍.എ റോഡ്, തൊളിക്കോട്, പിറയ്ക്കല്‍ തുടങ്ങി നിരവധി പ്രദേശങ്ങള്‍ ഇപ്പോഴും വെള്ളക്കെട്ടിലാണ്. എം.എല്‍.എ റോഡിനോട് ചേര്‍ന്ന സ്വകാര്യ ആശുപത്രിയില്‍ വെള്ളം കയറിയതിനാല്‍ രോഗികളെ മറ്റ് ആശുപത്രികളിലേക്കും വിടുകളിലേക്കും മാറ്റി. ഇതില്‍ ശസ്ത്രക്രിയ കഴിഞ്ഞവരെ വള്ളത്തില്‍ കയറ്റിയാണ് പുനലൂര്‍ - അഞ്ചല്‍ റോഡില്‍ എത്തിച്ചത്.
നാല് ദിവസമായി എം.എല്‍.എ റോഡിലും സമീപ വിടുകളിലും, സ്ഥാപനങ്ങളിലും വെള്ളം കയറിയതിനാല്‍ ജനങ്ങള്‍ ഏറെ ബുദ്ധിമുട്ടുകയാണ്. വെള്ളം ഇറങ്ങാത്തതിനാല്‍ അഞ്ചല്‍ - പുനലൂര്‍ പാത വഴിയുളള ഗതാഗതം പുനഃസ്ഥാപിക്കാനായിട്ടില്ല. ദേശീയപാതയിലെ പുനലൂര്‍-ചെങ്കോട്ട റോഡില്‍ ഗതാഗതം നിരോധിച്ചിരിക്കുകയാണ്. പുനലൂര്‍ നഗരസഭാ പ്രദേശങ്ങള്‍ക്ക് പുറമെ ആര്യങ്കാവ്, അച്ചന്‍കോവില്‍, ഒറ്റക്കല്‍, ഐക്കരക്കേണം, കരവാളൂര്‍ അടക്കമുളള താഴ്ന്ന പ്രദേശങ്ങള്‍ ഇപ്പോഴും വെള്ളക്കെട്ടിലാണ്. മഴ തുടര്‍ന്നാല്‍ താഴ്ന്ന പ്രദേശങ്ങളില്‍ താമസിക്കുന്നവരുടെ ദുരിതമേറും. പുനലൂര്‍ ടൗണിലെ ഭൂരിഭാഗം സ്ഥലങ്ങളിലും രണ്ട് ദിവസമായി വൈദ്യുതി വിതരണം തടസപ്പെട്ടിരിക്കുകയാണ്. വ്യാഴാഴ്ച വൈകിട്ട് 6 മണിയോടെ വീശിയടിച്ച കാറ്റില്‍ വൃക്ഷങ്ങള്‍ കടപുഴകി ലൈനില്‍ വീണാണ് വൈദ്യുതി വിതരണം താറുമാറായത്.
ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നവരെ ജില്ലാ കളക്ടര്‍ ഡോ. എസ്.കാര്‍ത്തികേയന്റെ നേതൃത്വത്തില്‍ റവന്യു സംഘം സന്ദര്‍ശിച്ചു. തുടര്‍ന്ന് വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരുടെ യോഗം താലൂക്ക് ഓഫീസില്‍ ചേര്‍ന്ന് ദുരിതശ്വാസ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.