''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

പുനലൂർ ചെങ്കോട്ട റെയിൽ പാതയിൽ ഗതാഗതം പുനഃസ്ഥാപിക്കാൻ തയാറായി റെയിൽവേ


പുനലൂർ ചെങ്കോട്ട റെയിൽ പാതയിൽ ഗതാഗതം പുനഃസ്ഥാപിക്കാൻ തയാറായി റെയിൽവേ. ഞായറാഴ്ച ഉച്ച തിരിഞ്ഞു 3: 30 നു  പാതയിൽ എൻജിൻ പരീക്ഷണ ഓട്ടം വിജയകരമായി  നടത്തി. ഓഗസ്റ്റ് 14 നു കനത്ത മഴയിൽ തെന്മല മൂന്ന് കണ്ണറ പലതിനു സമീപം ട്രാക്കിൽ മലയുടെ വശം ഇടിഞ്ഞു വീണതിനെ തുടർന്ന് ട്രെയിൻ ഗതാഗതം നിർത്തി വച്ചിരിക്കുകയായിരുന്നു. തുടക്കത്തിൽ മോശം കാലാവസ്ഥയെ തുടർന്ന് ട്രാക്കിലെ മണ്ണും പാറകളും മരങ്ങളും നീക്കം ചെയ്യൽ ദുഷ്കരമായിരുന്നു. തുടർന്ന് ഈ കഴിഞ്ഞ ദിവസങ്ങളിൽ മുപ്പതിലധികം തൊഴിലാളികളെ വച്ച് പണികൾ പൂർത്തിയാക്കി പാത സജ്ജമാക്കുകയായിരുന്നു. റെയിൽവേ നിർമാണ വിഭാഗം സെക്ഷൻ എഞ്ചിനീയർമാരായ കെ ജി വത്സലൻ, സുബ്രമണ്യൻ എന്നിവരുടെ നേതൃത്വത്തിൽ ആണ് പണികൾ പൂർത്തീകരിച്ചത്. അതെ സമയം ട്രെയിൻ എപ്പോൾ ഓടി തുടങ്ങും എന്ന് റെയിൽവേ ഔദ്യോഗികമായി അറിയിച്ചിട്ടില്ല. തിങ്കളാഴ്ച പാതയിൽ റെയിൽവേ ഡിവിഷണൽ എഞ്ചിനീറും, ഓപ്പറേറ്റിംഗ് എഞ്ചിനീയറും സംയുക്ത പരിശോധന നടത്തും. ശേഷം എൻജിൻ വിജയകരമായി പരീക്ഷണ ഓട്ടം പൂർത്തിയാക്കി പാത സജ്ജമായ വിവരം മധുരൈ എ.ഡി.ആര്‍.എമ്മിനെ അറിയിച്ച ശേഷം അദേഹത്തിന്റെ നിർദേശ പ്രകാരം ആയിരിക്കും ട്രെയിന്‍ ഓടി തുടങ്ങുക.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.