''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..
''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

പുനലൂര്‍ -ചെങ്കോട്ട പാതയില്‍ ട്രെയിന്‍ സര്‍വീസ് പുനരാരംഭിക്കുന്നത് വൈകും


പുനലൂര്‍: പുനലൂര്‍ - ചെങ്കോട്ട റൂട്ടില്‍ താത്കാലികമായി നിറുത്തിവച്ച ട്രെയിന്‍ സര്‍വീസ് പുനരാരംഭിക്കാന്‍ വൈകും. റെയില്‍വേ ട്രാക്കിലേക്ക് മണ്ണും പാറയും ഇടിഞ്ഞുവീണത് നീക്കംചെയ്യുന്നതിനുളള കാലതാമസം മൂലമാണ് സര്‍വീസ് പുനരാരംഭിക്കാന്‍ വൈകുന്നത്. ഒരാഴ്ച മുമ്ബ് പെയ്ത കനത്തമഴയെ തുടര്‍ന്ന് പാതയിലെ തെന്മല, ന്യൂ ആര്യങ്കാവ്, ഭഗവതിപുരം തുടങ്ങിയ സ്ഥലങ്ങളിലാണ് മണ്ണിടിച്ചില്‍ ഉണ്ടായത്. തെന്മലയിലാണ് ഏറ്റവും കൂടുതല്‍ മണ്ണിടിഞ്ഞത്. ഇത് നീക്കംചെയ്യാന്‍ ഒരാഴ്ചയെങ്കിലും വേണ്ടിവരും. ഇത് കണക്കിലെടുത്ത് ട്രെയിന്‍ സര്‍വീസ് പഴയ നിലയിലാകാന്‍ ഇനിയും ഒരാഴ്ചയില്‍ കൂടുതല്‍ വേണ്ടിവരുമെന്നാണ് അധികൃതരുടെ നിഗമനം. ട്രാക്കില്‍ വീണ മണ്ണ് ഹിറ്റാച്ചി ഉപയോഗിച്ച്‌ നീക്കുന്നുണ്ടെങ്കിലും ഇത് പുരോഗമിക്കാത്തത് മൂലമാണ് ട്രെയിന്‍ സര്‍വീസ് പുനരാരംഭിക്കാന്‍ വൈകുന്നത്. പാലരുവി- തിരുനെല്‍വേലി, കൊല്ലം-താംബരം എക്സ് പ്രസുകള്‍ക്ക് പുറമെ, രണ്ട് പാസഞ്ചര്‍ ട്രെയിനുകളാണ് ഇതുവഴി സര്‍വീസ് നടത്തിയിരുന്നത്. കഴിഞ്ഞ മാസം പെയ്ത മഴയില്‍ ഭഗവതിപുരത്തിന് സമീപം ട്രാക്കില്‍ മരം ഒടിഞ്ഞുവീണത് മൂലം ഇതുവഴിയുണ്ടായിരുന്ന ദീര്‍ഘദൂര സര്‍വീസുകള്‍ താത്കാലികമായി നിറുത്തിവച്ചിരുന്നു. പിന്നിട് ഇത് പുനഃരാരംഭിച്ച ശേഷമാണ് മണ്ണിടിച്ചില്‍ ഉണ്ടായത്.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.