''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..Make Money Online Click Here

''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

പുനലൂര്‍ മുങ്ങുമ്പോള്‍ പുനലൂരിന്റെ സ്വന്തം എം.എല്‍.എ നാട് വിട്ടു വിദേശത്ത്‌ നീറോയുടെ വീണ വായിക്കുന്നു.


പുനലൂര്‍: കേരളം കണ്ട  സമാനതകളില്ലാത്ത  കാലവര്‍ഷക്കെടുതിയിൽപ്പെട്ട  ലക്ഷകണക്കിന്  ജനം ജീവൻ രക്ഷിക്കാൻ ഉടുതുണിക്ക് മറുതുണിയില്ലാതെ ഭയന്ന് വിറച്ചു കൂട്ട പലായനം ചെയ്യുന്ന കേരളത്തിലെ മന്ത്രിയായ കെ രാജു ദുരന്ത സമയത്ത് വിദേശയാത്രക്ക് പോയത് ഒരിക്കലും ഒരു ജനപ്രതിനിധിയ്ക്ക് ചേർന്ന നടപടി അല്ല എന്ന ആക്ഷേപം പരക്കെ വ്യാപകമാകുകയാണ്. പുനലൂരിന്റെ എം.എല്‍.എയാണ് വനംമന്ത്രി കെ. രാജു. കാലവര്‍ഷക്കെടുതിയില്‍ വിറയ്ക്കുന്ന മണ്ഡലം. ജനപ്രതിനിധിയുടെ സാന്നിധ്യം ഏറ്റവും വേണ്ട പ്രദേശം. ഇതിനൊപ്പം കേരളത്തിലെ ദുരിതാശ്വാസത്തെ ഏകോപിപ്പിക്കുന്നതില്‍ വനംവകുപ്പിനും ഏറെ പങ്കുണ്ട്. റവന്യൂ-വനം വകുപ്പുകള്‍ക്കാണ് ദുരിതാശ്വാസത്തില്‍ പ്രധാന ഇടപെടല്‍ നടത്താനുള്ളത്. എന്നാല്‍ ഇതൊന്നും സി.പി.ഐക്കാരനായ രാജുവിന് മാത്രം അറിയില്ല. നാട് വിറയ്ക്കുമ്പോള്‍ കോട്ടും സ്യൂട്ടുമിട്ട് മന്ത്രി വിമാനത്തില്‍ കയറി. ജര്‍മനിയിലെത്തിയ മന്ത്രിക്ക് സ്വീകരണവും കിട്ടി. ഈ സമയം പുനലൂരിലും പരിസര പ്രദേശത്തും വന്‍കാറ്റ് വീശുകയായിരുന്നു. പുനലൂരും പരിസരത്തും ഉള്ളവര്‍ ദുരിതാശ്വാസ ക്യാമ്പിലും ആയിരിക്കുമ്പോള്‍ പുനലൂര്‍ എം.എല്‍.എയെ തേടി നടന്നവര്‍ക്ക് സി.പി.ഐക്കാര്‍ നല്‍കിയത് വിദേശത്തുള്ള മന്ത്രിയുടെ ചിത്രമാണ്.പുനലൂരിന്റെ നല്ല സമയത്ത് ഉദ്ഘാടന മാമാങ്കം തന്നെ നടത്തിയ എം.എല്‍.എക്ക് പുനലൂരിന്റെ കഷ്ടസമയത്തു കൂടെ നില്‍ക്കാനോ ജയിപ്പിച്ച ജനം സകലതും നഷ്ടപ്പെട്ടു ദുരിതാശ്വാസ ക്യാമ്പില്‍ ആയതോ കാണാന്‍  ഉള്ള മനസില്ലാതെ പോയി.ഏറെ ശ്രേഷ്ഠന്മാരായ നേതാക്കള്‍ ഉള്ള സി.പി.ഐയിലെ ഒരു നേതാവില്‍നിന്നും ഇത്തരം തരംതാണ പ്രവൃത്തി പാടില്ലായിരുന്നു എന്ന് ജനം പറയുന്നു.
വേള്‍ഡ് മലയാളി കൗണ്‍സിലിന്റെ ഗ്ലോബല്‍ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ വ്യാഴാഴ്ച രാവിലെ ജര്‍മ്മനിയിലേക്കു പുറപ്പെട്ടത്. മന്ത്രിക്കൊപ്പം ലീഗ് നേതാവും എം.പിയുമായ ഇ.ടി മുഹമ്മദ് ബഷീറുമുണ്ട്. ചികിത്സയ്ക്കു വേണ്ടിയുള്ള അമേരിക്കന്‍ യാത്ര പോലും ഉപേക്ഷിച്ചാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്. അങ്ങനെയുള്ള ഒരു മുഖ്യമന്ത്രി ആരോഗ്യം പോലും വകവെക്കാതെ ദുരിതാശ്വാസ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടുമ്പോള്‍ അദ്ദേഹത്തിന്റെ മന്ത്രിസഭയിലെ ഒരംഗം ഉത്തരവാദിത്വം ഇല്ലാതെ  വിദേശത്തുള്ള പരിപാടിക്കായി യാത്ര പോയത്. കോട്ടയം ജില്ലയിലെ പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ സംസ്ഥാന മന്ത്രിസഭ ചുമതലപ്പെടുത്തിയത് മന്ത്രി കെ. രാജുവിനെയാണ്. തന്റെ മണ്ഡലമായ പുനലൂരും ഭീതിയില്‍ ഇത്രയും ഉത്തരവാദിത്വം ഉള്ള ചുമതല ഏറ്റ മന്ത്രി  നിരുത്തരവാദിത്വം ആയി പദവി ദുരുപയോഗം ചെയ്തു.അത്യാവശ്യ ഘട്ടം ആയിരുന്ന സന്ദര്‍ഭം ആയിരുന്നിട്ടു കൂടി വിദേശയാത്രയുടെ സുഖം  ഒഴിവാക്കാന്‍ മന്ത്രി തയ്യാറായില്ല. വീണു കിട്ടിയ അവസരമായിരുന്നു ജര്‍മ്മനിയിലേത്. അതു കൊണ്ട് തന്നെ വിട്ടുകളയാന്‍ മന്ത്രിയുടെ മനസ്സ് അനുവദിച്ചില്ല എന്ന് വേണം കരുതാന്‍.വേള്‍ഡ് മലയാളി കൗണ്‍സില്‍ എന്ന് പറയപ്പെടുന്ന സംഘടന ഇവിടെ മലയാളികള്‍ മുഴുവന്‍ ദുരിതത്തില്‍ ആയത് അറിഞ്ഞില്ലേ?.
കോട്ടയം ജില്ലയില്‍ ഇപ്പോഴും റെഡ് അലര്‍ട്ട് തുടരുന്നതിനിടെയാണ് ജില്ലയുടെ ചുമതലയുള്ള രാജുവിന്റെ വിദേശ യാത്രയെന്നതും ശ്രദ്ധേയം. പ്രളയക്കെടുതിയുടെ പശ്ചാത്തലത്തില്‍ യാത്ര റദ്ദാക്കിയെന്ന് മന്ത്രി അറിയിച്ചെന്ന് പറയപ്പെടുന്നു. എന്നാല്‍ പാര്‍ട്ടി നേതൃത്വത്തെപ്പോലും അമ്പരപ്പിക്കുകയും പ്രതിരോധത്തിലാക്കുകയും ചെയ്യുന്ന തരത്തിലാണ് രാജുവിന്റെ പോക്ക്. ഇക്കാര്യത്തില്‍ സി.പി.ഐ മന്ത്രിയോട് വിശദീകരണം തേടുമെന്നറിയുന്നു. സോഷ്യല്‍ മീഡിയയിലെ ഫോട്ടോ കണ്ടാണ് സി.പി.ഐയുടെ സെക്രട്ടറി കാനം രാജേന്ദ്രന്‍ പോലും സംഭവം അറിഞ്ഞത് എന്ന് പറയപ്പെടുന്നു. വേള്‍ഡ് മലയാളി കൗണ്‍സിലിന്റെ പതിനൊന്നാമത് ഗ്‌ളോബല്‍ കോണ്‍ഫറന്‍സ് ജര്‍മനിയുടെ മുന്‍ തലസ്ഥാനമായ ബോണില്‍ ഓഗസ്റ്റ് 17 മുതല്‍ 19 വരെയാണ് നടക്കുന്നത്.
മന്ത്രിമാരയ വി എസ്.സുനില്‍കുമാര്‍, കെ. രാജു, എം.പിമാരായ ശശി തരൂര്‍, ഇ.ടി.മുഹമ്മദ് ബഷീര്‍, എം.കെ.മുനീര്‍ എം.എല്‍.എ എന്നിവരെയാണ് സമ്മേളനത്തിലേക്ക് മുഖ്യാതിഥികളായി ക്ഷണിച്ചത്. എന്നാല്‍ ഇതില്‍ മന്ത്രി കെ. രാജുവും ഇ.ടി മുഹമ്മദ് ബഷീര്‍ എം.പിയുമാണ് പ്രളയദുരന്തത്തെയും അതിജീവിച്ച്‌ ജര്‍മ്മനിയിലേക്കു പറന്നത്. മന്ത്രി വി.എസ് സുനില്‍കുമാര്‍ പോയില്ല. മുഖ്യമന്ത്രിയും മന്ത്രിമാരും ഉദ്യോഗസ്ഥരും കേരള ജനത ഒന്നാകെയും ഉറക്കമിളച്ചിരുന്ന് ദുരിതാശ്വാസ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നതിനിടെയാണ് രണ്ടു ജനപ്രതിനിധികള്‍ ജര്‍മ്മനിയിലേക്ക് പോയത്. മലപ്പുറത്തും തീരാദുരിതമാണ്. ഇതൊന്നും മുഹമ്മദ് ബഷീറിനേയും ബാധിക്കുന്നില്ല. ശശി തരൂര്‍ തിരുവനന്തപുരത്ത് ദുരിതാശ്വാസ ക്യാമ്പില്‍ സജീവ സാന്നിധ്യമാണ്. മുനീര്‍ ജര്‍മനിയിലേക്ക് പോകുന്നില്ല. അങ്ങനെ സര്‍ക്കാരിന് തീരാകളങ്കമായി മാറുകയാണ് കെ. രാജു.
പിണറായി മന്ത്രിസഭയില്‍ രണ്ട് കൊല്ലത്തുകാരാണുള്ളത്. സി.പി.എം കുണ്ടറ എം.എ‍ല്‍.എ ജെ.മേഴ്‌സിക്കുട്ടിയമ്മയ്ക്ക് അവസരം കൊടുത്തപ്പോള്‍.സി.പി.ഐ പുനലൂര്‍ എം.എ‍ല്‍.എയായ അഡ്വ.രാജുവിനെയാണ് പരിഗണിച്ചത്. കൊല്ലം ജില്ലയില്‍ നിന്ന് തന്നെ മത്സരിച്ച്‌ വിജയിച്ച മുതിര്‍ന്ന നേതാവ് മുല്ലക്കര രത്‌നാകരനെ മറികടന്നാണ് രാജുവിന് സി.പി.ഐ നേതൃത്വം മന്ത്രിപദം നല്‍കിയിട്ടുള്ളത്. സി ദിവാകരനേയും തഴഞ്ഞു. കൊല്ലം അഞ്ചലിലെ നെടിയറ നെട്ടയം സ്വദേശിയാണ് പുത്തന്‍പുരയില്‍ രാജുവെന്ന നിയുക്ത മന്ത്രി അഡ്വ.കെ രാജു. സി.പി.ഐ. സംസ്ഥാന കൗണ്‍സില്‍ അംഗമായ കെ.രാജു പുനലൂര്‍ മണ്ഡലത്തില്‍ നിന്നും 33582 വോട്ടിന്റെ ഭൂരിപക്ഷം നല്‍കി ജയിപ്പിച്ച ജനം സകലതും നഷ്ടപ്പെട്ട് ജീവനുംകൊണ്ട് ദുരിതാശ്വാസ ക്യാമ്പില്‍ അഭയം പ്രാപിച്ചപ്പോള്‍ കൂടെ ആശ്വാസമായി നില്‍ക്കേണ്ട ജനകീയ എം.എല്‍.എ അവരെ കൈവിട്ടു സ്വന്തം സുഖം തേടി.രാജു  വളരെ ജനകീയനായ നേതാവായാണ് അറിയപ്പെടുന്നത് എന്നാല്‍ അങ്ങനെ അല്ലെന്നു കാലം തെളിയിച്ചു.അല്ലെങ്കില്‍  ഇത്തരത്തിലൊരു നേതാവ് മഴക്കെടുതിയില്‍ നാട് വിറക്കുമ്പോള്‍ ജര്‍മനിയിലേക്ക് പോയത് പാര്‍ട്ടിക്കാരേയും ഞെട്ടിച്ചു.
മൂന്നാം തവണയും തിരഞ്ഞെടുക്കപ്പെട്ട രാജുവിന്റെ ജനസമ്മതി എത്രത്തോളമുണ്ടെന്നതിന്ന് തെളിവായി ഇത്തവണ കിട്ടിയ ഭൂരിപക്ഷത്തെ വിലയിരുത്തിയിരുന്നു. ഓരോ തവണയും പുനലൂരില്‍ നിന്നും ഇരട്ടിയിലധികം വര്‍ധിച്ച്‌ കിട്ടുന്ന ഭൂരിപക്ഷം. 2006 ലെ തിരഞ്ഞെടുപ്പില്‍ സി.എം.പി. നേതാവായിരുന്ന എം വി രാഘവനെ 7925 വോട്ടിന് പരാജയപ്പെടുത്തിയ രാജു 2011ലെ തിരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം ഇരട്ടിയിലധികം വര്‍ധിപ്പിച്ച്‌ കോണ്‍ഗ്രസ്സിലെ അഡ്വ. ജോണ്‍സണ്‍ എബ്രഹാമിനെ 18,005 വോട്ടുകള്‍ക്കാണ് പരാജയപ്പെടുത്തിയത്. ഇത്തവണയത് വീണ്ടും വര്‍ധിപ്പിച്ച്‌ 33582 വോട്ടിന്റെ ഭൂരിപക്ഷം നേടി. എ.ഐ.വൈ.എഫ്. ഭാരവാഹിയായിരുന്ന അദ്ദേഹം പിന്നീട് 12 വര്‍ഷം പാര്‍ട്ടിയുടെ മണ്ഡലം സെക്രട്ടറിയായും പ്രവര്‍ത്തിച്ചു.
25 മത്തെ വയസ്സില്‍ ഏരൂര്‍ പഞ്ചായത്ത് അംഗമായി തിരഞ്ഞെടുക്കപ്പെട്ടു. തുടര്‍ന്ന് ജില്ലാ പഞ്ചായത്തില്‍ കുളത്തൂപ്പുഴ ഡിവിഷനില്‍നിന്ന് വിജയിച്ചു. ഇങ്ങനെ താഴെ തട്ടില്‍ പ്രവര്‍ത്തിച്ച്‌ എം.എല്‍.എയും മന്ത്രിയുമായ നേതാവാണ് രാജു.എന്നും കൂടെ നിന്ന പുനലൂരിന്റെ ദുരിത സമയത്ത്‌ പുനലൂരിനെ തഴഞ്ഞു വിദേശയാത്രയും അതിന്റെ സുഖവും തിരെഞ്ഞെടുത്തു. അതുകൊണ്ട് കൂടിയാണ് രാജുവിന്റെ വിദേശ യാത്ര വിവാദമാക്കി സോഷ്യല്‍ മീഡിയ ചര്‍ച്ച കൊഴുപ്പിക്കുന്നത്. മന്ത്രിയുടെ യാത്രയുടെ ട്രോളുകളും പരിഹാസങ്ങളും സോഷ്യല്‍ മീഡിയയില്‍ സജീവമാണ്.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.