''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..
''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

പുനലൂര്‍ താലൂക്കിലെ ദുരിതാശ്വാസ ക്യാമ്പുകള്‍ പിരിച്ചുവിട്ടു


പുനലൂര്‍: കനത്ത മഴയെ തുടര്‍ന്ന് പുനലൂര്‍ താലൂക്കിന്റെ വിവിധ കേന്ദ്രങ്ങളില്‍ ആരംഭിച്ച ദുരിതാശ്വാസ ക്യാമ്പുകള്‍ പിരിച്ചുവിട്ടു. മഴ മാറിയതിനെ തുടര്‍ന്ന് ക്യാമ്ബില്‍ കഴിഞ്ഞിരുന്നവരെല്ലും സ്വന്തം വീടുകളിലേക്ക് മടങ്ങി.
വീടുകള്‍ തകരുകയും വെള്ളം കയറുകയും ചെയ്തതിനെ തുടര്‍ന്ന് താലൂക്കില്‍ 19 ദുരിതാശ്വാസ ക്യാമ്പുകളാണ് തുറന്നത്. 1097 പേരെയാണ് ക്യാമ്പുകളിലേക്ക് മാറ്റി പാര്‍പ്പിച്ചത്. രണ്ട് ദിവസമായി മഴ മാറിയതോടെ താമസക്കാര്‍ ക്യാമ്പ് വിട്ട് സ്വന്തം വീടുകളിലേക്ക് പോവുകയായിരുന്നെന്ന് പുനലൂര്‍ തഹസില്‍ദാര്‍ ജയന്‍ എം.ചെറിയാന്‍ പറഞ്ഞു. കാലവര്‍ഷക്കെടുതിയില്‍ വീടുകള്‍ക്ക് നാശം സംഭവിച്ചവര്‍ക്ക് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ വഴി ധനസഹായം ലഭ്യമാക്കും. ഇതിനുള്ള അപേക്ഷ ബന്ധപ്പെട്ട ഒാഫിസുകളില്‍ നല്‍കണം. കാലവര്‍ഷക്കെടുതി മൂലമുണ്ടായ നശ നഷ്ടം റവന്യു വകുപ്പ് വിലയിരുത്തി ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറും.
മഴ മാറിയതോടെ പുനലൂര്‍ താലൂക്കിലെ ജനജീവിതം സാധാരണ നിലയിലായി വരികയാണ്. താഴ്ന്ന പ്രദേശങ്ങളില്‍ നിന്ന് വെളളം ഒഴുകി പോയതോടെ ഗ്രാമീണ റോഡുകളിലൂടെ ഗതാഗതവും പുനരാരംഭിച്ചു.
കനത്ത മഴയെ തുടര്‍ന്ന് ഒരാഴ്ചയായി നിശ്ചലമായി കിടന്ന പുനലൂര്‍ ടൗണിലെ വ്യാപാര സ്ഥാപനങ്ങള്‍ തുറന്നു. ഒാണ വിപണിയും സജീവമായി തുടങ്ങി. ഇന്നലെ പുനലൂര്‍ ടൗണിലെ എല്ലാ എ.ടി.എം കൗണ്ടറുകളിലും പണമെടുക്കാന്‍ ആളുകള്‍ ക്യു നില്‍ക്കുന്നത് കാണാമായിരുന്നു. ഒാണത്തിന് ദിവസങ്ങള്‍ മാത്രം ശേഷിക്കേ ഓണക്കോടിയടക്കമുളള സാധനങ്ങള്‍ വാങ്ങാനുളള തിരക്കിലാണ് കിഴക്കന്‍ മലയോരമേഖല ജനങ്ങളിപ്പോള്‍.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.