''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..Make Money Online Click Here

''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

പ്രളയം മുക്കിയ റാന്നി പെരുമ്പുഴയ്ക്ക് പുനലൂരിന്റെ സ്നേഹസ്പര്‍ശം


പുനലൂര്‍: പ്രളയം മുക്കിയ റാന്നി പെരുമ്പുഴയ്ക്ക് സഹായ ഹസ്തവുമായി എത്തി പുനലൂര്‍ നഗരസഭ. മഴക്കെടുതിയില്‍ ദുരിതക്കയത്തിലകപ്പെട്ട റാന്നി പെരുമ്പുഴയില്‍ പുനലൂര്‍ മുനിസിപ്പല്‍ ചെയര്‍മാന്‍ എം.എ രാജഗോപാലിന്റെ നേതൃത്വത്തിലായിരുന്നു പുനലൂര്‍ നഗരസഭയുടെ ശുചീകരണയജ്ഞം. ചെളി നിറഞ്ഞ റോഡുകളും കിണറുകളും വീടുകളുമെല്ലാം സംഘം കഴുകി വൃത്തിയാക്കി.
നഗരസഭാ ചെയര്‍മാന്‍ എം.എ.രാജഗോപാല്‍, പ്രതിപക്ഷനേതാവ് നെല്‍സണ്‍ സെബാസ്റ്റ്യന്‍, സെക്രട്ടറി രേണുകാദേവി എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പെരുമ്പുഴയില്‍ ശുചീകരണത്തിനെത്തിയത്. സ്ഥിരം സമിതി അധ്യക്ഷന്മാരും കൗണ്‍സിലര്‍മാരും നഗരസഭാ ജീവനക്കാരും ഹരിത വൊളന്റിയര്‍മാരും ഉള്‍പ്പെടെ 150 പേരാണ്‌ സംഘത്തിലുണ്ടായിരുന്നത്‌. ചൊവ്വാഴ്ചയായിരുന്നു യജ്ഞം.
നാല് ബസുകളിലും രണ്ട് ടിപ്പര്‍ ലോറികളിലുമാണ് സംഘം പെരുമ്പുഴയില്‍ എത്തിയത്. വെള്ളപ്പൊക്കത്തില്‍ തകര്‍ന്നും ചെളിനിറഞ്ഞും കിടന്ന ഇടറോഡുകള്‍ സഞ്ചാര യോഗ്യമാക്കിക്കൊണ്ടായിരുന്നു ശുചീകരണത്തിന്റെ തുടക്കം. വെള്ളപ്പൊക്കത്തില്‍ മാലിന്യം നിറഞ്ഞ കിണറുകളും പെരുമ്പുഴയിലെ ടീച്ചേഴ്‌സ് ട്രയിനിങ്‌ കോളേജും നിരവധി വീടുകളും വൃത്തിയാക്കി.
ചെളിയും മാലിന്യങ്ങളും കഴുകി വീടുകള്‍ താമസയോഗ്യമാക്കി നല്‍കിയ സംഘത്തിന്‌ ഗ്രാമവാസികള്‍ നന്ദി പ്രകടിപ്പിച്ചു. ഗ്രാമങ്ങളില്‍ അവശ്യ വസ്തുക്കള്‍ വിതരണം ചെയ്ത ശേഷമാണ് സംഘം മടങ്ങിയത്.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.