''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

റോഡു മുങ്ങി തോടുകള്‍ കവിഞ്ഞൊഴുകുന്ന അപകടകരമായ അവസ്ഥയില്‍ കുട്ടികളെ പങ്കെടുപ്പിച്ചു പുനലൂര്‍ സെന്റ്‌ തോമസ്‌ സ്കൂളില്‍ സ്വാതന്ത്ര്യ ദിനാഘോഷം


പുനലൂര്‍:ജില്ലയില്‍ കനത്ത മഴയും, ഉരുള്‍പൊട്ടലും,ആറുകളും തോടുകളും കര കവിഞ്ഞു ഒഴുകുന്ന  സാഹചര്യത്തില്‍ ജില്ല കലക്ടറുടെ നിര്‍ദേശം ഉണ്ടായിരുന്നു
"കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഇന്നത്തെ സ്വാതന്ത്ര്യ ദിന പരിപാടികളിൽ കുട്ടികൾ നിർബന്ധമായും പങ്കെടുക്കണമെന്ന് സ്ഥാപന മേധാവികൾ ആവശ്യപ്പെടരുത്. ഹാജർ നിർബന്ധമാക്കരുത്. കുട്ടികളുടെ സുരക്ഷ ഉറപ്പു വരുത്തി മാത്രമേ രക്ഷകർത്തക്കൾ കുട്ടികളെ സ്വാതന്ത്ര്യ ദിന പരിപാടികളിൽ പങ്കെടുക്കാൻ അനുവാദം നൽകാവൂ."ഈ നിര്‍ദേശത്തെ കാറ്റില്‍പറത്തി പുനലൂര്‍ സെന്റ്‌ തോമസ്‌ സ്കൂളില്‍ കൊച്ചു കുട്ടികളെ വരെ പങ്കെടുപ്പിച്ചു കൊണ്ടുള്ള സ്വാതന്ത്ര്യ ദിനാഘോഷം. തൊട്ടടുത്ത് കൂടി ഒഴുകുന്ന വെട്ടിപ്പുഴ തോട് കര കവിഞ്ഞൊഴുകുകയും, സ്കൂളിന് മുന്‍പിലുള്ള റോഡ്‌ വെള്ളത്തില്‍ മുങ്ങുകയും,മൂന്നു വശവും തോടുകള്‍ ഉള്ളതും,സ്കൂളിന് തൊട്ടടുത്തുള്ള വയല്‍ മുഴുവന്‍ വെള്ളത്തില്‍ മുങ്ങുകയും സ്കൂളിന് മുന്‍വശത്തുള്ള റോഡില്‍ ഉള്ള ഗതാഗതം പുനലൂര്‍ പോലീസ്‌ തടയുകയും ചെയ്ത സാഹചര്യത്തിലും കൂടാതെ ഡാം ഷട്ടര്‍ അഞ്ചര അടി തുറക്കുവാനുള്ള നിര്‍ദ്ദേശം നല്‍കിയ സാഹചര്യത്തില്‍ നിലവില്‍ വെള്ളത്തില്‍ മുങ്ങിയ റോഡും,കരകവിഞ്ഞൊഴുകുന്ന തോടും ഉള്ളപ്പോള്‍ ആണ് ഒട്ടും സുരക്ഷിതമല്ലാത്ത നിലയില്‍,സുരക്ഷിതമല്ലാത്ത സ്ഥലത്ത് കുട്ടികളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള സ്കൂളിന്റെ ആഘോഷം.

മനുഷ്യാവകാശ പ്രവര്‍ത്തകന്‍ എ.കെ നസീര്‍ ജില്ലാ കളക്ടറുടെ നിര്‍ദേശം സ്കൂള്‍ അധികൃതരെ അറിയിച്ചപ്പോള്‍ സ്വാതന്ത്ര്യ ദിനം മാറ്റി വെക്കാന്‍ പറ്റുമോ എന്നുള്ള ധിക്കാര മറുപടിയാണ് അദ്ദേഹത്തിന് ലഭിച്ചത്.
മേഖലയില്‍ ഇത്രയും അപകടകരമായ സ്ഥിതിവിശേഷം നിലനില്‍ക്കുമ്പോള്‍ സ്കൂള്‍ സ്വീകരിച്ച നിരുത്തരവാദിത്വപരമായ സമീപനത്തിന്  ഉചിതമായ നടപടികള്‍ സ്വീകരിക്കണമെന്ന് മനുഷ്യാവകാശ പ്രവര്‍ത്തകന്‍ എ.കെ നസീര്‍ ആവശ്യപ്പെട്ടു.   
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.