''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..Make Money Online Click Here

''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

തെന്മല എം.എസ്.എല്‍ സംരക്ഷണ ഭിത്തി നിര്‍മ്മാണം പൂര്‍ത്തിയായി, ചരക്ക് ലോറി നിരോധനം തുടരുന്നു


പുനലൂര്‍: കൊല്ലം-തിരുമംഗലം ദേശീയ പാതയിലെ തെന്മല എം.എസ്.എല്ലില്‍ വിള്ളല്‍ വീണ പാതയോരത്ത് താത്കാലികമായുള്ള പാര്‍ശ്വഭിത്തിയുടെ നിര്‍മ്മാണം പൂര്‍ത്തിയായി. വിള്ളല്‍വീണ പാതയോരത്ത് മണല്‍ ചാക്ക് അടുക്കി ഉയര്‍ത്തിയ ശേഷം അതിനോട് ചേര്‍ന്നാണ് താത്കാലികമായി കോണ്‍ക്രീറ്റ് ചെയ്ത പാര്‍ശ്വഭിത്തി പണിതത്. നിലവില്‍ മണ്‍ചാക്ക് അടുക്കി ഉയര്‍ത്തിയ പാതയോരത്തെ കൊക്കയില്‍ നിന്ന് പുതിയതായി കൂറ്റന്‍ കോണ്‍ക്രീറ്റ് ഭിത്തിയുടെ നിര്‍മ്മാണവും പാതയോരത്തേക്ക് ഇറങ്ങിയിരിക്കുന്ന പാറ അറുത്തുനീക്കുന്ന ജോലികളും ഉടന്‍ ആരംഭിക്കും. ഇതിനുള്ള നടപടി ആരംഭിച്ചുകഴിഞ്ഞെന്ന് ദേശീയപാത വിഭാഗം അസി.എക്സിക്യൂട്ടീവ് എന്‍ജിനിയര്‍ നിഷ അറിയിച്ചു. പാതയോരത്തുകൂടി ഒഴുകുന്ന കഴുതുരുട്ടി ആറ്റുതീരത്ത് നിന്ന് റോഡ് നിരപ്പിലേക്കുളള പാര്‍ശ്വഭിത്തി കോണ്‍ക്രീറ്റ് ചെയ്യുന്നതിനുളള സര്‍വേ നടപടികള്‍ നേരത്തെ പൂര്‍ത്തിയാക്കിയിരുന്നു. റെയില്‍വേ ഭൂമിയില്‍ നിന്ന് റോഡിലേക്ക് ഇറങ്ങിയിരിക്കുന്ന കൂറ്റന്‍ പാറ അറുത്ത് നീക്കാന്‍ ജില്ലാ കളക്ടര്‍ റെയില്‍വേ അധികൃതര്‍ക്ക് കത്ത് നല്‍കിയിട്ടുണ്ട്. കഴിഞ്ഞ മാസം പെയ്ത കനത്ത മഴയിലായിരുന്നു തെന്മല എം.എസ്.എല്ലിലെ പാതയോരത്ത് വിള്ളല്‍വീണത്. ഇതേ തുടര്‍ന്ന് ഇതുവഴി ചരക്ക് ലോറികള്‍ പോകുന്നത് നിരോധിച്ചിരുന്നു. പിന്നീട് മഴ വീണ്ടും ശക്തമായതോടെ പാതയോരത്ത് വിള്ളല്‍ വീണ ഭാഗം കൂടുതല്‍ വലുതായി.
ഇതേ തുടര്‍ന്ന് ചെങ്കോട്ട -പുനലൂര്‍ റൂട്ടില്‍ ഒരാഴ്ചയോളം ഗതാഗതം നിറുത്തി വച്ചിരുന്നു. പാതയോരത്ത് താത്കാലികമായി നിര്‍മ്മാണം പുരോഗമിച്ചുവന്ന പാര്‍ശ്വഭിത്തിയുടെ പണികള്‍ പൂര്‍ത്തിയായതോടെയായിരുന്നു ഇതുവഴി കെ.എസ്.ആര്‍.ടി.സി. ബസ് അടക്കമുളള വാഹനങ്ങള്‍ ഓടിത്തുടങ്ങിയത്. ഒരു വാഹനത്തിന് മാത്രം കടന്നുപോകാവുന്ന പാത വഴിയുളള ചരക്ക് ലോറികളുടെ നിരോധനം പിന്‍വലിക്കാന്‍ അധികൃതര്‍ തയ്യാറായിട്ടില്ല.
ഇനി റോഡിന്റെ ഉപരിതലം കൂടി കോണ്‍ക്രീറ്റ് ചെയ്ത ശേഷം ചരക്ക് ലോറികളുടെ നിരോധം പിന്‍വലിക്കുമെന്ന പ്രതിക്ഷയിലാണ് ലോറി ഉടമകളും മറ്റും.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.